---
title: "#mammootty | മമ്മൂട്ടിയെ അവഗണിക്കുന്നത് ഇതാദ്യമല്ല, അദ്ദേഹം അഭിനയിച്ചെന്ന് പറയുന്നത് തന്നെ തെറ്റാണെന്ന് ആരാധകര്‍"
english_title: "#not #first #time #Mammootty #ignored #fans #say #wrong #say #he #acted"
publisher: "moviemax.in"
canonical_url: "https://moviemax.in/news/228838/not-first-time-mammootty-ignored-fans-say-wrong-say-he-acted"
published_at: "2024-08-16T21:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf7a7967a5d_mammootty.jpg"
keywords: []
---

# #mammootty | മമ്മൂട്ടിയെ അവഗണിക്കുന്നത് ഇതാദ്യമല്ല, അദ്ദേഹം അഭിനയിച്ചെന്ന് പറയുന്നത് തന്നെ തെറ്റാണെന്ന് ആരാധകര്‍

> **Lead Summary:** ** ** സിനിമാപ്രേമികളെ ആവേശത്തിലാക്കി കൊണ്ട് ഒരു ദിവസം തന്നെ കേരള സ്റ്റേറ്റ് ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

## Article Content

** ** സിനിമാപ്രേമികളെ ആവേശത്തിലാക്കി കൊണ്ട് ഒരു ദിവസം തന്നെ കേരള സ്റ്റേറ്റ് ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

ഒന്നര മണിക്കൂര്‍ വ്യത്യാസത്തിലാണ് രണ്ട് അവാര്‍ഡുകളും പ്രഖ്യാപിക്കപ്പെട്ടത്. ഇത്തവണ മികച്ച നടനുള്ള അംഗീകാരം ആര്‍ക്കായിരിക്കം എന്നറിയാനുള്ള ആകാംഷയിലായിരുന്നു മലയാളികള്‍. 

ഒടുവില്‍ ദേശീയ പുരസ്‌കാരത്തില്‍ ഋഷഭ് ഷെട്ടിയും സംസ്ഥാന പുരസ്‌കാരത്തില്‍ പൃഥ്വിരാജും മികച്ച നായകന്മാരായി. അവസാനം വരെ മെഗാസ്റ്റാര്‍ മമ്മൂട്ടി മികച്ച നടനുള്ള പട്ടികയില്‍ ഉണ്ടായിരുന്നു എന്നാണ് ആരാധകരെയും നിരാശയിലാക്കിയ സംഭവം.

ഇതിനിടെ താരരാജാവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച എഴുത്ത് വളരെ പെട്ടെന്ന് ശ്രദ്ധേയമായിരിക്കുകയാണ്. 

പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ താരങ്ങള്‍ക്ക് അഭിനന്ദനം രേഖപ്പെടുത്തി കൊണ്ടാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയത്. 'ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍' എന്നാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മമ്മൂട്ടി പറഞ്ഞത്. അദ്ദേഹത്തിന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നൂറുക്കണക്കിന് ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്. 

ദേശീയ ചലച്ചിത്ര അവാര്‍ഡിന് അവസാന റൗണ്ടില്‍ വരെ പലവട്ടം പേര് ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ തവണ അവാര്‍ഡ് നിഷേധിക്കപ്പെട്ട ഏക നടന്‍ താങ്കള്‍ തന്നെയായിരിക്കും.

പക്ഷേ ജനങ്ങളുടെ മനസ്സിലെ നാഷണല്‍ അവാര്‍ഡ് താങ്കള്‍ക്ക് തന്നെയാണ്. ഇക്കയ്ക്ക് ആണ് 100% പ്രതീക്ഷിച്ചത്. മിക്കവാറും ഇങ്ങനെ ആണല്ലോ. അമരം, പേരന്‍പ് എത്രയോ സിനിമകള്‍. സങ്കടം ഉണ്ട്. പിന്നെ ജനമനസ്സുകളില്‍ എന്നും ജീവിച്ച കഥാപാത്രം ആണ് കാതല്‍ ദി കോര്‍ എന്ന സിനിമയിലേത്. 

ഇന്നും ദേശീയ അവാര്‍ഡില്‍ മമ്മൂക്ക ഫൈനല്‍ റൗണ്ടില്‍ ഉണ്ട്. പുതിയ പ്രതീക്ഷകള്‍ ഒന്നുമില്ല. എല്ലാ വിവേചനങ്ങള്‍ക്കുമപ്പുറം,1980 കളില്‍ തുടങ്ങി ഈ 2024 ലും നിങ്ങള്‍ക്കെല്ലാം എതിരാളി ഈ 73 കാരന്‍ തന്നെയാണല്ലോ.

അതു തന്നെയാണ്, ലോകത്തില്‍ത്തന്നെ അപൂര്‍വ്വമായ ഏറ്റവും വലിയ അവാര്‍ഡ്. അന്നും ഇന്നും ദേശിയ വേദയിലും സംസ്ഥാന തലത്തും ഒരുപോലെ നില്‍ക്കുന്ന ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു സീനിയര്‍ താരം നിങ്ങള്‍ ആയിരിക്കും.

ഇന്നും അതിന് സാക്ഷ്യം വഹിച്ചു മമ്മൂക്കയ്ക്ക് ഒരു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. ഏതായാലും അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചു എന്ന് പറയുന്നത് തെറ്റാണ്.

അതുകൊണ്ടാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കാതെ പോയത്. അദ്ദേഹം കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഞങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഒരുപാട് ആഗ്രഹിച്ചു.

അവാര്‍ഡ് മമ്മുക്ക തന്നെ കൊണ്ടുപോകും എന്ന്. യഥാര്‍ഥ അവാര്‍ഡ് പ്രേക്ഷകര്‍ നല്‍കുന്ന പ്രോത്സാഹനവും തീയറ്ററില്‍ ലഭിക്കുന്ന കൈയ്യടിയും ആണ്... എന്നിങ്ങനെ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് ലഭിക്കാത്തതിലെ നിരാശ പങ്കുവെച്ച് കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/228838/not-first-time-mammootty-ignored-fans-say-wrong-say-he-acted)