---
title: "#bhavana | ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ മരിക്കുമെന്ന് കരുതി! സ്‌കൂളില്‍ പഠിക്കുമ്പോഴുണ്ടായ രസകരമായ അനുഭവം പറഞ്ഞ് ഭാവന"
english_title: "#bhavana #opens #up #about #funny #incident #happend #her #school #days"
publisher: "moviemax.in"
canonical_url: "https://moviemax.in/news/228836/bhavana-opens-up-about-funny-incident-happend-her-school-days"
published_at: "2024-08-16T21:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf78765ff4e_bhavana.jpg"
keywords: []
---

# #bhavana | ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ മരിക്കുമെന്ന് കരുതി! സ്‌കൂളില്‍ പഠിക്കുമ്പോഴുണ്ടായ രസകരമായ അനുഭവം പറഞ്ഞ് ഭാവന

> **Lead Summary:** **നടി ഭാ**വന മലയാള സിനിമയില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടിയിപ്പോള്‍. 

## Article Content

**നടി ഭാ**വന മലയാള സിനിമയില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടിയിപ്പോള്‍. 

അതേ സമയം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ മരണത്തെ മുഖാമുഖം കണ്ടൊരു അനുഭവം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് ഭാവന പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മരിച്ച് പോവുകയാണെന്ന് തോന്നിയൊരു സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ഭാവന പറഞ്ഞത്. 

അന്ന് നാലാം ക്ലാസിലോ മറ്റോ എന്തോ പഠിക്കുകയാണ്. അന്ന് ബബിള്‍ഗം ആണ് എല്ലാവരും ഉപയോഗിക്കാറുള്ളത്. അതില്‍ ബബിള്‍സ് പൊങ്ങി വരുന്നതാണ്. മാത്രമല്ല കുറച്ച് പശ കൂടുതലുള്ള പോലെയാണ്. വീട്ടില്‍ നിന്നും ആരുമിത് വാങ്ങി തരില്ല. മാത്രമല്ല ഇത് വിഴുങ്ങിയാല്‍ ഒട്ടിപ്പിടിക്കുമെന്നും പിന്നാലെ മരിച്ച് പോകുമെന്നുമാണ് കേട്ടിട്ടുള്ളത്. 

അങ്ങനെ ഒരു ദിവസം സ്‌കൂളില്‍ നിന്നും എനിക്കൊരു ബബിള്‍ഗം കിട്ടി. കൂട്ടുകാര് തന്നതാണോ അതോ വാങ്ങിയതാണോ എവിടെ നിന്നാണെന്ന് ഇപ്പോഴും ഓര്‍മ്മയില്ല. എന്തായാലും അത് വായിലിട്ട് ബബിള്‍സ് ഉണ്ടാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ വായിലിട്ട ഉടനെ ബെല്ല് അടിച്ചതോടെ ക്ലാസില്‍ കയറേണ്ടി വന്നു. എന്റെ കൂടെയുള്ള ആള് അത് തുപ്പി കളഞ്ഞു. എന്നോടും കളയാന്‍ പറഞ്ഞെങ്കിലും ഞാനത് കളഞ്ഞില്ല. ടീച്ചര്‍ കാണാതെ ഒളിപ്പിച്ച് വെച്ചോളാം എന്ന് പറഞ്ഞു. 

ടീച്ചര്‍ ക്ലാസ് എടുക്കുന്നതിനിടയില്‍ ആരോ ചവയ്ക്കുന്ന സൗണ്ട് കേള്‍ക്കുന്നുണ്ട്. ആരാണതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒന്നും അറിയാത്തത് പോലെ ഇരിക്കും. എന്നിട്ട് എല്ലാവരുടെയും കൂടെ ആരാണ് ചവയ്ക്കുന്നതെന്ന് തപ്പാന്‍ കൂടും. ഒടുവില്‍ ശക്തമായി ചവച്ചോണ്ട് ഇരുന്നതോടെ അത് വിഴുങ്ങി പോയി. ഇതോടെ ഒറ്റ അലര്‍ച്ചയായിരുന്നു ഞാന്‍. 

വിഴുങ്ങിയാല്‍ മരിച്ച് പോകുമെന്നാണല്ലോ. അങ്ങനെ കരച്ചില് കേട്ട് ടീച്ചര്‍ ഓടി വന്നു. എന്നിട്ട് നീയാണല്ലേ ചവച്ചോണ്ടിരുന്നതെന്ന് ചോദിച്ചു. മാത്രമല്ല കുടിക്കാന്‍ വെള്ളമൊക്കെ തരികയും എന്റെ കരച്ചില്‍ കേട്ട് ടീച്ചര്‍മാരൊക്കെ ഓടി വന്ന് അവിടൊരു ബഹളമായിരുന്നു. പ്രശ്‌നം ഒന്നുമില്ലാതെ അത് അകത്തേക്ക് പോയി. 

ടീച്ചര്‍ നോക്കുമ്പോള്‍ കുഴപ്പമൊന്നുമില്ലെന്ന് മനസിലായതോടെ അത് വിട്ടു. ഞാനാണെങ്കില്‍ മരണത്തെ മുന്നില്‍ കണ്ട് ആകെ പേടിച്ച അവസ്ഥയിലാണ്. ഇതിനിടയില്‍ എന്റെ അടുത്തിരുന്ന കുട്ടി പറയുകയാണ് ബബിള്‍ഗം കഴിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മരിക്കുക എന്ന്. ഇതോടെ വീണ്ടും ഞാന്‍ കരച്ചിലായി. 

എന്റെ അച്ഛനും അമ്മയുമൊക്കെ വന്ന് കഴിഞ്ഞാല്‍ ഞാന്‍ ബബിള്‍ഗം കഴിച്ചിട്ടാണ് മരിച്ചതെന്ന് പറയരുത്. എനിക്ക് വഴക്ക് കേള്‍ക്കും എന്നൊക്കെ ഞാന്‍ പറഞ്ഞ് കരയുകയാണ്. എന്തായാലും ഒരു മണിക്കൂറൊക്കെ കഴിഞ്ഞു. പിന്നെ വൈകുന്നേരം ആയപ്പോഴാണ് സമാധാനം ആയത്. ഇനി മരിക്കത്തില്ലെന്ന് അന്നേരം വ്യക്തമായെന്നും ഭാവന പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/228836/bhavana-opens-up-about-funny-incident-happend-her-school-days)