---
title: "#avantikamohan | 'നിന്നെയൊക്കെ എങ്ങനെ പീഡിപ്പിക്കാതിരിക്കും'; ഭീഷണി കമന്റ്; വലിച്ചിഴച്ച് സ്റ്റേഷനില്‍ കൊണ്ടിടുമെന്ന് അവന്തിക"
english_title: "#avantikamohan #shares #message #sent #guy #her #its #shocking"
publisher: "moviemax.in"
canonical_url: "https://moviemax.in/news/228655/avantikamohan-shares-message-sent-guy-her-its-shocking"
published_at: "2024-08-16T11:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66beed1ecd936_avanthika.jpg"
keywords: []
---

# #avantikamohan | 'നിന്നെയൊക്കെ എങ്ങനെ പീഡിപ്പിക്കാതിരിക്കും'; ഭീഷണി കമന്റ്; വലിച്ചിഴച്ച് സ്റ്റേഷനില്‍ കൊണ്ടിടുമെന്ന് അവന്തിക

> **Lead Summary:** **മലയാ**ളികള്‍ക്ക് സുപരിചിതയാണ് നടി അവന്തിക മോഹന്‍. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അവന്തിക. സൂപ്പര്‍ ഹിറ്റ് പരമ്പരകളിലെ നായികയാണ് അവന്തിക. ഒരിടേവളയ്ക്ക് ശക്തമായി തിരികെ വന്ന അവന്തിക ഇപ്പോള്‍ മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് അവന്തിക. താരം പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. 

## Article Content

**മലയാ**ളികള്‍ക്ക് സുപരിചിതയാണ് നടി അവന്തിക മോഹന്‍. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അവന്തിക. സൂപ്പര്‍ ഹിറ്റ് പരമ്പരകളിലെ നായികയാണ് അവന്തിക. ഒരിടേവളയ്ക്ക് ശക്തമായി തിരികെ വന്ന അവന്തിക ഇപ്പോള്‍ മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് അവന്തിക. താരം പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. 

ഇപ്പോഴിതാ അവന്തിക പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധ നേടുകയാണ്. തനിക്ക് മോശമായ മെസേജ് അയച്ചയാളെ തുറന്നു കാണിച്ചിരിക്കുകയാണ് അവന്തിക. ഇന്നലെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് അവന്തിക സ്‌റ്റോറി പങ്കിട്ടിരുന്നു. സമൂഹത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ചായിരുന്നു താരം പങ്കുവച്ച സ്റ്റോറിയില്‍ പറഞ്ഞിരുന്നത്. ഇതിന് ഒരാള്‍ നല്‍കിയ മറുപടിയാണ് അവന്തിക തുറന്നു കാണിച്ചിരിക്കുന്നത്. 

നിന്നെയൊക്കെ എങ്ങനെ പീഡിപ്പിക്കാതിരിക്കും! എന്നായിരുന്നു അവന്തികയ്ക്ക് ലഭിച്ച മറുപടി. അനുരാജ് രാധാകൃഷ്ണന്‍ എന്ന യുവാവാണ് ഈ മെസേജ് അയച്ചിരിക്കുന്നത്. ഇയാളുടെ പ്രൊഫൈല്‍ അടക്കമായിരുന്നു അവന്തികയുടെ പ്രതികരണം.

''സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് സംബന്ധിച്ചായിരുന്നു സ്വാതന്ത്ര്യദിനത്തില്‍ ഞാന്‍ പങ്കിട്ട സ്റ്റോറി. ഈ കമന്റ് നോക്കൂ. ഈ മനുഷ്യന്‍ അപകടകാരിയാണ്. നിങ്ങളെ പോലൊരാള്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുവെന്നതു തന്നെ നാണക്കേടാണ്.

നിന്നെ വലിച്ചിഴച്ച് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകണമെന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ അത് ചെയ്യും. നീയൊരു നാണക്കേടാണ്.'' എന്നായിരുന്നു അവന്തിക പറഞ്ഞത്. 

ഇയാളുടെ മെസേജ് നോക്കൂക. ഇയാള്‍ അപകടകാരിയാണ്. ഇയാളുടെ കമന്റ് ഭയപ്പെടുത്തുന്നതാണ്. ശരിക്കും എനിക്ക് ഇതിനൊന്നുമുള്ള സമയമില്ല. പക്ഷെ നീയൊരു പാഠം പഠിക്കുമെന്ന് ഞാന്‍ ഉറപ്പു വരുത്തും.

നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഞാന്‍ പറഞ്ഞ സ്റ്റോറിയിലാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ മെസേജ് എന്നെ ഞെട്ടിച്ചുകളഞ്ഞു. ഇതുപോലുള്ളവരെ നമുക്ക് ആവശ്യമില്ലെന്നും അവന്തിക പറയുന്നുണ്ട്.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അവന്തിക മോഹന്‍. പ്രിയപ്പെട്ടവല്‍, തൂവല്‍സ്പര്‍ശം തുടങ്ങിയ പരമ്പരകളിലൂടെയാണ് അവന്തിക താരമാകുന്നത്. തൂവല്‍ സ്പര്‍ശത്തിലെ അവന്തികയുടെ ശ്രേയ നന്ദിനി എന്ന പോലീസ് കഥാപാത്രം വലിയ ഹിറ്റായി മാറിയിരുന്നു.

തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ അവന്തിക സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണവും അവന്തിക നേരിടാറുണ്ട്.

സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അവന്തിക. 2012 ൽ പുറത്തിറങ്ങിയ യക്ഷി ഫൈൽഫുള്ളി യുവേഴ്സ് എന്ന ചിത്രത്തിലൂടെയാണ് അവന്തിക സിനിമയിലെത്തുന്നത്.

ചിത്രം വലിയ വിജയമായിരുന്നിലെങ്കിലും നായികയായി എത്തിയ അവന്തിക മോഹൻ ഏറെ ശ്രദ്ധ നേടി. പിന്നീട് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ക്രോക്കൊഡൈൽ ലൗ സ്റ്റോറി തുടങ്ങിയ സിനിമകളിലും അവന്തിക അഭിനയിച്ചിരുന്നു. പക്ഷെ അവന്തികയെ താരമാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/228655/avantikamohan-shares-message-sent-guy-her-its-shocking)