#navyanair | 'അന്ന് ലഭിച്ചത് അസഭ്യവും തെറിയും, എന്നെ ഞാൻ സ്നേഹിച്ച് തുടങ്ങിയത് വിവാഹത്തിനുശേഷം' - നവ്യ നായർ

#navyanair |  'അന്ന് ലഭിച്ചത് അസഭ്യവും തെറിയും, എന്നെ ഞാൻ സ്നേഹിച്ച് തുടങ്ങിയത് വിവാഹത്തിനുശേഷം' - നവ്യ നായർ
2024-08-15T14:41:00 | By Susmitha Surendran

(moviemax.in)  കലോത്സവവേദികളിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് നവ്യ നായർ. വിവാഹശേഷം കുറച്ച് അധികം നാൾ ഭർത്താവിനൊപ്പം മുംബൈയിലായിരുന്നു താരം. കുഞ്ഞ് പിറന്ന് അറിവായശേഷമാണ് നവ്യ വീണ്ടും അഭിനയം സീരിയസായി എടുക്കുകയും മലയാളത്തിൽ സിനിമകൾ ചെയ്യാനും തുടങ്ങിയത്.

വളരെ സെലക്ടീവായ നടി ഏറെ ചിന്തിച്ചാണ് സിനിമകൾ ചെയ്യുന്നതും. നവ്യ മുബൈയിൽ നിന്നും കൊച്ചിയിലേക്ക് തിരികെ വന്നപ്പോൾ മകനും ഒപ്പം വന്നു. അമ്മയെപ്പോലെ നൃത്തത്തിൽ അഭിരുചിയുള്ളയാലാണ് മകനും.


നവ്യയുടെ ഭർത്താവ് സന്തോഷ് വിദേശത്താണ്. ഇരുവരുടെയും അറേഞ്ച്ഡ് മാരേജായിരുന്നു. വളരെ വിരളമായി മാത്രമാണ് സന്തോഷിനെ നവ്യയ്ക്കും മകനുമൊപ്പം കാണാറുള്ളു. അതുകൊണ്ട് തന്നെ നവ്യയും സന്തോഷും വേർപിരിഞ്ഞുവോ എന്നുള്ള റൂമറുകളും ഒരിടയ്ക്ക് ഉണ്ടായിരുന്നു.

വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലും നവ്യയ്ക്കുണ്ട്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. പ്രേക്ഷകർ സോഷ്യൽമീഡിയ വഴി ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയാണ് പുതിയ വീഡിയോയിലൂടെ നടി നൽകിയത്.

എന്നാൽ എവിടെയും ഭർത്താവിനെ കുറിച്ച് നവ്യ സംസാരിച്ചില്ല. വിവാഹജീവിതത്തിനുശേഷമുണ്ടായ ചില തിരിച്ചറിവുകളെ കുറിച്ച് വിവാഹിതരാകാൻ പോകുന്ന പെൺകുട്ടികൾക്ക് വീഡിയോയിലൂടെ നവ്യ പറഞ്ഞ് കൊടുക്കുകയും ചെയ്തു.

ആദ്യത്തെ ചോദ്യം നവ്യയുടെ മാതംഗി എന്ന നൃത്തവിദ്യാലയത്തെ കുറിച്ചുള്ളതായിരുന്നു. അഭിനയവും നൃത്തവും മാതം​ഗിയുമെല്ലാം എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നുവെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ അവൈലബിൾ ആയിരിക്കുമ്പോഴെല്ലാം ഡാൻസ് ക്ലാസ് എടുത്ത് കൊടുക്കാറുണ്ട്.

അതുപോലെ ഡാൻസ് പ്രാക്ടീസ് ഒരിക്കലും മുടക്കാറില്ല. അതിന്റെ ബെയ്സിലാണ് സ്റ്റേജ് ഷോകൾ ഞാൻ ചെയ്യുന്നത്. മാതം​​ഗി തുടങ്ങിയത് വീടിന് മുകളിലാണ്. എന്റെ സേവിങ്സ് വെച്ചാണ് വീടും മാതം​ഗിയും സെറ്റ് ചെയ്തത്.

വീടിന്റെ ലക്ഷ്വറി കുറച്ച് ആ പണം ഉപയോ​ഗിച്ചാണ് മാം​ത​ഗി ഒരുക്കിയത്. എന്റെ കഷ്ടപ്പാടിലും വിയർപ്പിലും സമ്പാദിച്ച പണം മാത്രമെ ഉപയോ​ഗിച്ചിട്ടുള്ളു. വീടിന്റെ പേര് നന്ദവന എന്നാണ്. മോനെ നൃത്തം പഠിപ്പിക്കാൻ പെടുന്ന പാട് എനിക്ക് മാത്രമെ അറിയൂ.

പഠിക്കാൻ അവന് മടിയാണ്. ഞാൻ ഓടിച്ചിട്ടാണ് പഠിപ്പിക്കുന്നത്. പക്ഷെ നന്നായി നൃത്തം ചെയ്യുമെന്ന് നവ്യ പറയുന്നു. സ്ത്രീകൾക്ക് ഫിനാഷ്യൻ ഫ്രീഡം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യക്തയെ കുറിച്ചാണ് പിന്നീട് നവ്യ സംസാരിച്ചത്.

സ്ത്രീകൾക്ക് ഫിനാഷ്യൻ ഫ്രീഡം ഉണ്ടായിരിക്കണം. അല്ലെങ്കിൽ നമുക്ക് നമ്മുടെ അവകാശങ്ങൾ പോലും നേടിയെടുക്കാൻ കഴിയാതെ വരും. അതുപോലെ വിവാ​ഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്. ഒരാളുടെ സക്സസ് നോക്കേണ്ടത് അയാൾ വിവാഹിതനായോ എന്നത് നോക്കിയും ആകരുത്.

നമ്മുടെ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, വീട് എന്ന രീതിയിലേക്ക് സ്ത്രീകൾ അവരുടെ ലോകത്തെ ചെറുതാക്കരുത്. ഫിനാഷ്യൽ ഇന്റിപെൻഡൻസ് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും താരം പറഞ്ഞു. ഇതുവരെയുള്ള ജീവിതത്തിൽ കിട്ടിയ വലിയ സമ്മാനങ്ങളെ കുറിച്ചും നവ്യ സംസാരിച്ചു.

ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്ന് എന്റെ മകനാണ്. ഞാൻ ഈ മൊമന്റിൽ എന്തായിരിക്കുന്നുവോ അതിന് പിന്നിൽ എന്റെ മകന്റെ പിന്തുണയാണ്. അതൊരു വലിയ കഥയാണ്. ഒരിക്കൽ ഞാൻ അത് എല്ലാവരോടും പറയും. മറ്റൊന്ന് സഹാനുഭൂതിയാണ്. മറ്റുള്ളവരുടെ വിഷമം എനിക്ക് മനസിലാക്കാൻ കഴിയും.

എല്ലാവരേയും കേൾക്കാൻ മനസുള്ളതിന് കാരണവും എല്ലാം അതാണ്. അതൊരു ഈശ്വരന്റെ സമ്മാനമായി തോന്നി. അതുപോലെ നന്ദനം സിനിമ ​ഗുരുവായൂരപ്പൻ തന്നെ സമ്മാനമാണ്. അവനവന്റെ കാര്യം അവനവൻ തന്നെ ചിന്തിച്ചത് തീരുമാനം എടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

ശരിയെന്ന കാര്യത്തിന് വേണ്ടി നിൽക്കുക.എന്നെ ഞാൻ കൂടുതൽ സ്നേഹിക്കണമെന്നും പ്രയോ​റിറ്റി കൊടുക്കണമെന്നും എനിക്ക് തോന്നി തുടങ്ങിയത് വിവാഹത്തിനുശേഷമാണ്. നമ്മളെ സ്നേഹിക്കാൻ നമ്മൾ സമയം കണ്ടെത്തിയില്ലെങ്കിൽ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല. എന്റെ എക്സ്പീരിയൻസിൽ നിന്നാണ് ഞാൻ എല്ലാം പറയുന്നത്.

അതുപോലെ ആരും ആരെയും വിലയിരുത്തരുത്. കാരണം അവർ വന്ന വഴികൾ നമുക്ക് അറിയില്ലല്ലോ. എന്റെ പേരിൽ കുറച്ചുനാൾ മുമ്പ് ഒരു ഇഡി കേസ് വന്നിരുന്നു. വർഷങ്ങളായി സിനിമയിലുള്ള ആളല്ലേയെന്നത് പോലും മറന്ന് പോയി ആളുകൾ അസഭ്യം പറയാനും തെറിവിളിക്കാനും തുടങ്ങി.

ഒരു ഫോട്ടോ സോഷ്യൽമീഡിയയിൽ ഇടും മുമ്പ് പത്ത് വട്ടം ആലോചിക്കുമായിരുന്നു. ഇപ്പോൾ ഞാൻ എനിക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. സൊസൈറ്റിയെ കുറിച്ച് ചിന്തിക്കുന്നത് നിർത്തി. എന്റെ പവർ എന്നും ഞാൻ തന്നെയാണ്.

ഞാൻ ഒരു ഹ്യൂമൺ ബീയിങ്ങാണ്. വളരെ എംപതറ്റിക്കാണ് എന്നതാണ് എന്റെ ക്വാളിഫിക്കേഷൻ. സ്റ്റഡീസാണ് ചോദിക്കുന്നതെങ്കിൽ ഞാൻ ഒരു എംബിഎ ​ഗ്രാജുവേറ്റാണ്.

എച്ച് ആർ മാർക്കറ്റിങിലാണ് സ്പെഷ്യലൈസേഷൻ. ഇം​ഗ്ലീഷ് ലിറ്ററേച്ചറിലായിരുന്നു ഡി​ഗ്രി. അതുപോലെ അമ്മയായ നവ്യയേക്കാൾ മകളായ നവ്യയാണ് അടിപൊളി. എന്റെ മാതാപിതാക്കൾ എനിക്ക് വേണ്ടി ചെയ്തതിന്റെ ഒരു ശതമാനം പോലും മകന് വേണ്ടി എനിക്ക് ചെയ്യാൻ കഴിയാറില്ലെന്നും സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കവെ നവ്യ പറഞ്ഞു.

Content Highlight: #new #video #shared #Navyanair #getting #attention.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup