---
title: "#criticsfilmaward | ക്രിയേറ്റീവ് ക്രിട്ടിക്‌സ് ഫിലിം അവാര്‍ഡ്: പൃഥ്വിരാജ് മികച്ച നടൻ, ഉർവശിയും പാര്‍വതിയും നടിമാർ"
english_title: "#prithviraj #best #actor #urvashi #parvathy #actresses #critics #film #awards #announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/228277/prithviraj-best-actor-urvashi-parvathy-actresses-critics-film-awards-announced"
published_at: "2024-08-14T19:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcbec423207_award.jpg"
keywords: []
---

# #criticsfilmaward | ക്രിയേറ്റീവ് ക്രിട്ടിക്‌സ് ഫിലിം അവാര്‍ഡ്: പൃഥ്വിരാജ് മികച്ച നടൻ, ഉർവശിയും പാര്‍വതിയും നടിമാർ

> **Lead Summary:** **ക്രിയേ**റ്റീവ് ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ക്രിയേറ്റീവ് ക്രിട്ടിക്‌സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം ആടുജീവിതവും മികച്ച നടനായി പൃഥ്വിരാജും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശിയും പാര്‍വതിയും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.

## Article Content

**ക്രിയേ**റ്റീവ് ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ക്രിയേറ്റീവ് ക്രിട്ടിക്‌സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം ആടുജീവിതവും മികച്ച നടനായി പൃഥ്വിരാജും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശിയും പാര്‍വതിയും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.

ആടുജീവിതത്തിലെ പാട്ടുകളൊരുക്കിയ എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധായകനും ഗാനങ്ങളെഴുതിയ റഫീഖ് അഹമ്മദ് ഗാനരചനയ്ക്കും ക്യാമറാമാന്‍ സുനില്‍ കെ എസ് ഛായാഗ്രാഹകനും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനര്‍ക്കും ഉള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കി. മഞ്ഞുമ്മല്‍ ബോയ്സ് മികച്ച ജനപ്രിയ ചിത്രവും, ദ സ്പോയില്‍സ് മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രവുമായി തെരഞ്ഞെടുത്തു.

ജമാലിന്റെ പുഞ്ചിരിയിലെ അഭിനയമികവിന് ഇന്ദ്രന്‍സിന് ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അർഹരായി. യൂത്ത് ഐക്കണായി നസ്ലിനെ (പ്രേമലു) തെരഞ്ഞെടുത്തു. സ്റ്റാര്‍ ഓഫ് ദ ഇയറായി നടനും സംവിധായകനുമായ ബേസില്‍ ജോസഫ് അര്‍ഹനായി.

മഞ്ഞുമ്മല്‍ ബോയിസിലെ അഭിനയത്തിന് സൗബിന്‍ ഷാഹിറിന് ജനപ്രിയ നടനും പ്രേമലുവിലൂടെ മമിത ബൈജുവിന് ജനപ്രിയനടിക്കും ഉള്ള പുരസ്‌കാരം ലഭിച്ചു.

നവാഗത സംവിധായകന്‍–ക്രിസ്റ്റോ ടോമി (ഉള്ളൊഴുക്ക്), ജനപ്രിയ സംവിധായകന്‍ – ജിത്തു മാധവന്‍ (ആവേശം), മികച്ച സ്വഭാവ നടന്‍ – സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം),

സ്വഭാവ നടി – മഞ്ജുപിള്ള (ഫാലിമി, മലയാളി ഫ്രം ഇന്ത്യ), മികച്ച തിരക്കഥാകൃത്ത് – രാഹുല്‍ സദാശിവം (ഭ്രമയുഗം), മികച്ച പശ്ചാത്തല സംഗീതം – ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം), ജനപ്രിയ സംഗീത സംവിധായകന്‍ – സുഷിന്‍ ശ്യാം (ആവേശം),

മികച്ച ഗായകന്‍–ജിതിന്‍ രാജ് (ആടുജീവിതം), മികച്ച ഗായിക – നിത്യാ മാമന്‍ (പ്രിന്‍സസ് സ്ട്രീറ്റ്), പ്രത്യേക ജൂറി പുരസ്‌ക്കാരം–അനാര്‍ക്കലി മരയ്ക്കാര്‍ (ഗഗനചാരി), എഡിറ്റര്‍–ഷമീര്‍ മുഹമ്മദ് (എബ്രഹാം ഓസ് ലര്‍),

നവാഗത ഗായകന്‍–എസ്. ശ്രീജിത് ഐപിഎസ് ( ദ സ് പോയില്‍സ്), ജനപ്രിയ ഗാനരചയിതാവ് – വിനായക് ശശികുമാര്‍ (ആവേശം), ജനപ്രിയ ഗായകന്‍ – വിജയ് യേശുദാസ് (ആടുജീവിതം), ജനപ്രിയ ഗായിക – ചിന്മയി (ആടുജീവിതം),ട്രാന്‍സ് കമ്മ്യൂണിറ്റി വിഭാഗത്തില്‍ മികച്ച അഭിനേത്രി അഞ്ജലി അമീര്‍ ( ദ സ്പോയില്‍സ്).

### Related Links & Sources
- [Original Story Source](https://moviemax.in/news/228277/prithviraj-best-actor-urvashi-parvathy-actresses-critics-film-awards-announced)