എന്താണവിടെ സംഭവിക്കുന്നത്? നീതി നടപ്പാക്കേണ്ട സർക്കാർ എവിടെ?- പാർവതി തിരുവോത്ത്

എന്താണവിടെ സംഭവിക്കുന്നത്? നീതി നടപ്പാക്കേണ്ട സർക്കാർ എവിടെ?- പാർവതി തിരുവോത്ത്
Oct 4, 2021 09:49 PM | By Truevision Admin

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ബംഗാളിൽ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങൾ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയാണ്. ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.ബംഗാൾ വിഷയവുമായി ബന്ധപ്പെട്ട് നടി പാർവതി തിരുവോത്തും ഒരു ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്. “എന്താണ് ബംഗാളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്? അധികാരത്തിനൊപ്പം വരുന്ന ആ ഉത്തരവാദിത്വം എവിടെയാണ്? മനുഷ്യത്വരഹിതമായി പീഡിപ്പിക്കപ്പെടുന്നവർക്ക് നീതി ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്.” എന്നാണ് പാർവതി ട്വീറ്റ് ചെയ്യുന്നത്. മമത ബാനർജിയേയും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിനെയും ടാഗ് ചെയ്തു കൊണ്ടാണ് പാർവതിയുടെ ട്വീറ്റ്.

ബിജെപിയാണ് അക്രമത്തിന് പിന്നിലെന്ന് മമത ബാനർജി ആരോപിക്കുമ്പോൾ തങ്ങളുടെ 6 പ്രവർത്തകരെ തൃണമൂൽ കൊലപ്പെടുത്തിയെന്നാണ് ബി ജെ പിയുടെ ആരോപണം. ഓഫീസുകൾ തീവച്ചു നശിപ്പിച്ചും സ്ഥാപനങ്ങൾ കൊള്ളയടിച്ചും ബംഗാളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് കലാപകാരികൾ.

സമാധാനം പുനസ്ഥാപിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഗവർണർ ജഗ്‌ദീപ് ധൻകർ ഡിജിപി, ആഭ്യന്തര സെക്രട്ടറി, കൊൽക്കത്ത പൊലീസ് കമ്മീഷണർ എന്നിവരെ ഇന്നലെ വിളിച്ചു വരുത്തിയിരുന്നു. പ്രകോപിതരാവരുതെന്നും സമചിത്തത പാലിക്കണമെന്നും പാർട്ടി പ്രവർത്തകരോട് മമത ബാനർജിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗാളിലെ അന്തരീക്ഷം കലുഷിതമാകുന്ന അവസരത്തിൽ, തൃണമൂൽ കോൺഗ്രസിന്റെ അക്രമങ്ങൾക്ക് എതിരെ മേയ് അഞ്ചിന് രാജവ്യാപകമായ ഒരു ധർണയ്ക്ക് ബിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട്.

What's going on there? Where is the government that should administer justice? - Parvathy Thiruvoth

Next TV

Related Stories
#viral |ക്ലോസറ്റില്‍ നിന്നും അസാധാരണമായ ശബ്ദം; പിന്നാലെ പുറത്ത് വന്നത് 10 അടി നീളമുള്ള പാമ്പ്,  വീഡിയോ

May 4, 2024 10:32 AM

#viral |ക്ലോസറ്റില്‍ നിന്നും അസാധാരണമായ ശബ്ദം; പിന്നാലെ പുറത്ത് വന്നത് 10 അടി നീളമുള്ള പാമ്പ്, വീഡിയോ

പാമ്പിനെ വാലില്‍ പിടിച്ച് ശീതല്‍ പൊക്കിയെടുത്ത് വീടിന് പുറത്തെത്തിക്കുന്നു....

Read More >>
#viral |മുട്ടകൾ തൊട്ടുപോകരുത്, പത്തിവിരിച്ച് നാക്ക് നീട്ടി മൂർഖൻ, വീഡിയോ വൈറൽ

May 4, 2024 06:34 AM

#viral |മുട്ടകൾ തൊട്ടുപോകരുത്, പത്തിവിരിച്ച് നാക്ക് നീട്ടി മൂർഖൻ, വീഡിയോ വൈറൽ

സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തിൽ സകല ജീവികളും ഒരിത്തിരി കരുതൽ കൂടുതലുള്ളവരാണ്....

Read More >>
#viral|നിനക്ക് ആര്‍ത്തവത്തെ കുറിച്ചറിയാമോ? 12 -കാരനോട് ചേട്ടന്‍, മറുപടി ഇങ്ങനെ, വൈറലായി വീഡിയോ

May 2, 2024 05:29 PM

#viral|നിനക്ക് ആര്‍ത്തവത്തെ കുറിച്ചറിയാമോ? 12 -കാരനോട് ചേട്ടന്‍, മറുപടി ഇങ്ങനെ, വൈറലായി വീഡിയോ

പിന്നാലെ ആർത്തവത്തെ കുറിച്ച് അറിയാമോ എന്നും ചേട്ടൻ അനിയനോട് ചോദിക്കുന്നു....

Read More >>
#viral |വിവാഹമോചിതയായ മകളെ കൊട്ടും മേളവുമായി ആഘോഷപൂര്‍വം വീട്ടിലേക്ക് കൊണ്ടുവന്ന് പിതാവ്; കയ്യടിച്ച് സോഷ്യല്‍മീഡിയ,വീഡിയോ

Apr 30, 2024 12:53 PM

#viral |വിവാഹമോചിതയായ മകളെ കൊട്ടും മേളവുമായി ആഘോഷപൂര്‍വം വീട്ടിലേക്ക് കൊണ്ടുവന്ന് പിതാവ്; കയ്യടിച്ച് സോഷ്യല്‍മീഡിയ,വീഡിയോ

വിവാഹമോചിതയായ മകളെ കൊട്ടും പാട്ടും മേളവുമായി ആഘോഷ പൂര്‍വം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ് ഈ...

Read More >>
#viral | ഇന്ത്യയിലെ പുരുഷന്മാർ ഇന്ത്യൻ‌ സ്ത്രീകളെ അർഹിക്കുന്നില്ല; അമ്മയെ കുറിച്ച് മകന്റെ ഹൃദയം തൊടുന്ന പോസ്റ്റ്

Apr 30, 2024 12:26 PM

#viral | ഇന്ത്യയിലെ പുരുഷന്മാർ ഇന്ത്യൻ‌ സ്ത്രീകളെ അർഹിക്കുന്നില്ല; അമ്മയെ കുറിച്ച് മകന്റെ ഹൃദയം തൊടുന്ന പോസ്റ്റ്

ബം​ഗളൂരുവിൽ നിന്നുള്ള ഒരു യുവാവാണ് തന്റെ അമ്മയുടെ ഹൃദയസ്പർശിയായ വീഡിയോയും പോസ്റ്റും...

Read More >>
#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

Apr 27, 2024 04:16 PM

#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

അരയന്നത്തിന്‍റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍...

Read More >>
Top Stories










News Roundup