---
title: "താരം സിന്ധു മേനോന്റെ പുതിയ വിശേഷങ്ങൾ"
english_title: "New news of actress Sindhu Menon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2279/new-news-of-actress-sindhu-menon"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60911a9b4d09e_menon.jpg"
keywords: []
---

# താരം സിന്ധു മേനോന്റെ പുതിയ വിശേഷങ്ങൾ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടി ആയിരുന്നു സിന്ധു മേനോൻ.. രാജമാണിക്യം, ഉത്തമന്‍, വാസ്തവം തുടങ്ങിയ സിനിമകളിലെ സിന്ധുവിന്റെ പ്രകടനങ്ങള്‍ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടി ആയിരുന്നു സിന്ധു മേനോൻ.. രാജമാണിക്യം, ഉത്തമന്‍, വാസ്തവം തുടങ്ങിയ സിനിമകളിലെ സിന്ധുവിന്റെ പ്രകടനങ്ങള്‍ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നു.

  1999ല്‍ ബാലതാരമായാണ് സിന്ധു സിനിമയിലെത്തുന്നത്. രാഷ്മി എന്ന കന്നഡ ചിത്രമായിരുന്നു അരങ്ങേറ്റ സിനിമ. പിന്നീട് നടിയായും സഹനടിയായുമെല്ലാം മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു.2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവായിരുന്നു സിന്ധുവിന്റെ അവസാനത്തെ മലയാള ചിത്രം.

സുഭദ്രയാണ് അവസാനമായി തെലുങ്കില്‍ അഭിനയിച്ച ചിത്രം.നായികയായിട്ടായിരുന്നു സിന്ധു മലയാളത്തിലേക്ക് എത്തുന്നത്. ജയറാം നായകനായ ഉത്തമനായിരുന്നു ആദ്യ ചിത്രം. പിന്നീട് മിസ്റ്റര്‍ ബ്രഹ്‌മചാരി, രാജമാണിക്യം, പുലിജന്മം, പതാക, വാസ്തവം, ഡിറ്റക്ടീവ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജമാണിക്യത്തിലേയും ഡിറ്റക്ടവിലേയുമെല്ലാം പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമ ജീവിതത്തോട് ഗുഡ് ബൈ പറഞ്ഞു പോയ സിന്ധു ഇന്ന് കുടുംബ ജീവിതത്തിന്റെ തിരക്കിലാണ്ബെംഗളൂരു സ്വദേശിയായ സിന്ധു പക്ഷെ ഇപ്പോള്‍ കുടുംബത്തോടൊപ്പം യുകെയിലാണുള്ളത്. 36കാരിയായ താരം കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്.

ബിസിനസുകാരനായ ഡൊമിനിക് പ്രഭുവിനെയാണ് സിന്ധു വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ലായിരുന്നു സിന്ധു. ഈയ്യടുത്താണ് താരം സോഷ്യല്‍ മീഡിയയിലും സജീവമായി മാറുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/2279/new-news-of-actress-sindhu-menon)