#Kalki2898AD | 1200 കോടിയുടെ വിസ്മയിപ്പിക്കുന്ന തീയറ്റര്‍ കളക്ഷന്‍: കല്‍ക്കി 2898 എ‍ഡി ഒടിടിയിലേക്ക്; എവിടെ എപ്പോള്‍

 #Kalki2898AD | 1200 കോടിയുടെ വിസ്മയിപ്പിക്കുന്ന തീയറ്റര്‍ കളക്ഷന്‍: കല്‍ക്കി 2898 എ‍ഡി ഒടിടിയിലേക്ക്; എവിടെ എപ്പോള്‍
2024-08-13T08:32:00 | By Jain Rosviya

ഹൈദരാബാദ്: (moviemax.in)പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. ആഗോളതലത്തില്‍ കല്‍ക്കി ഏകദേശം 1200 കോടി രൂപയിലധികം നേടിയിട്ടുണ്ട്.

ഇന്ത്യയില്‍ മാത്രമായും കല്‍ക്കി നെറ്റ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. കല്‍ക്കി ഇന്ത്യയില്‍ നിന്ന് മാത്രം 644.85 കോടി രൂപയിലധികം നേടിയിട്ടുണ്ട്.

കൽക്കി 2898 എഡി ജൂൺ 27 നാണ് റിലീസായത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക തുടങ്ങിയ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരന്ന ചിത്രം ഇതിനകം ബോക്സോഫീസില്‍ പല റെക്കോ‍ഡുകളും പഴങ്കഥയാക്കി.

റിലീസിന് മുൻപേ തന്നെ വലിയ ഹൈപ്പ് ഉണ്ടാക്കിയ ചിത്രമായിരുന്നു കല്‍ക്കി 2898 എഡി. റിലീസ് ദിവസം തന്നെ 114 കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്.

ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്താന്‍ പോവുകയാണ്. ചിത്രത്തിന്‍റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സും, ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോസുമാണ് നടത്തുക എന്നത് നേരത്തെ തീരുമാനിച്ചതാണ്.

ഇത് പ്രകാരം ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് വരുന്ന ആഗസ്റ്റ് 23ന് ആരംഭിക്കും എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ അറിയിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ കല്‍ക്കി 2898 എഡി ചിത്രം ഈ ദിവസം മുതല്‍ കാണാന്‍ പറ്റും. ഇതിന്‍റെ ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടായേക്കും എന്നാണ് വിവരം.

നേരത്തെ ഏര്‍ളി ഒടിടി വിന്‍റോയായി നിശ്ചയിച്ചിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ് നീട്ടിയിരുന്നു. തീയറ്ററില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്ന ഗംഭീര പ്രതികരണം പരമാവധി മുതലെടുക്കാന്‍ വേണ്ടി ഒടിടി റിലീസ് രണ്ട് മാസം കഴിഞ്ഞെ കാണൂകയുള്ളൂ എന്നാണ് റിലീസിന് പിന്നാലെ തെലുങ്ക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് കല്‍ക്കി 2898 എഡി നിര്‍മ്മിച്ചത്.

ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ക്ക് പുറമേ ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തിയ ചിത്രമാണ് കല്‍ക്കി 2898 എഡി.

Content Highlight: #1200 #Crore #Amazing #Theatrical #Collection #Kalki2898AD #OTT

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup