---
title: "ബ്ലാക്ക് ഗൗണിൽ സിംപിളായി ശാലിനി"
english_title: "Shalini in a simple black gown"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2278/shalini-in-a-simple-black-gown"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60911802c465b_shaalini.jpg"
keywords: []
---

# ബ്ലാക്ക് ഗൗണിൽ സിംപിളായി ശാലിനി

> **Lead Summary:** ആരാധകര്‍ക്ക് ഏറെ ഇഷ്ട്ടമുള്ള നായികയാണ് ശാലിനി . ചെറുപ്പ കാലം തൊട്ട് സിനിമ സ്ക്രീനില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.കുറുമ്പും കുസൃതിയും തമാശയും റോമന്‍സും നിറഞ്ഞ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിക്കാന്‍ നടിക്ക് കഴിഞ്ഞു.വിവാഹ ശേഷം സിനിമ മേഖലയില്‍ നിന്നും വിട്ടു നിന്ന താരം സോഷ്യല്‍ മീഡിയയിലും ആക്റ്റീവ് ആയിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും എടുത്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

## Article Content

ആരാധകര്‍ക്ക് ഏറെ ഇഷ്ട്ടമുള്ള നായികയാണ് ശാലിനി . ചെറുപ്പ കാലം തൊട്ട് സിനിമ സ്ക്രീനില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.കുറുമ്പും കുസൃതിയും തമാശയും റോമന്‍സും നിറഞ്ഞ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിക്കാന്‍ നടിക്ക് കഴിഞ്ഞു.വിവാഹ ശേഷം സിനിമ മേഖലയില്‍ നിന്നും വിട്ടു നിന്ന താരം സോഷ്യല്‍ മീഡിയയിലും ആക്റ്റീവ് ആയിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും എടുത്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

1999 ല്‍ ‘അമര്‍ക്കള’ത്തില്‍ തുടങ്ങിയ പ്രണയമാണ്  തമിഴ് സിനിമ താരം അജിത്തിന്റെയും മലയാളി താരം ശാലിനിയുടെയും  വിവാഹത്തില്‍ എത്തിയത് . 2000 ഏപ്രില്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം.

മേയ് ഒന്നിനായിരുന്നു അജിത്തിന്റെ 50-ാം പിറന്നാൾ. കോവിഡ് സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം വളരെ ലളിതമായ രീതിയിലായിരുന്നു അജിത് പിറന്നാൾ ആഘോഷിച്ചത്. ഫാൻ പേജുകളിലൂടെ ആരാധകർ തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേർനിനരുന്നു.

അജിത്തിന്റെ പിറന്നാൾദിനാഘോഷത്തിൽനിന്നുളള ചിത്രമാണിതെന്നാണ് ചില റിപ്പോർട്ടുകൾ. പക്ഷേ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ശാലിനിയെ പുറകിൽനിന്നും ചേർത്തുപിടിച്ചിരിക്കുന്ന അജിത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ഫൊട്ടോയിൽ അജിത്തുളളത്. ബ്ലാക് ഗൗണിൽ സിംപിൾ ലുക്കിലാണ് ശാലിനിയുളളത്.

കഴിഞ്ഞ ഒരു വർഷമായി സംവിധായകൻ വിനോദിന്റെ ‘വലിമൈ’ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് അജിത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാതാവ്. അജിത്തിന്റെ പിറന്നാൾദിനത്തിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത് വേണ്ടെന്നുവയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2278/shalini-in-a-simple-black-gown)