---
title: "#mohanlal | 'എട മോനെ ലവ് യൂ'; 'ആവേശം' ഡയലോഗുമായി മോഹൻലാൽ, കെട്ടിപ്പിടിച്ച് ഫഹദിൻ്റെ ചുംബനം"
english_title: "#mohanlal #shares #picture #with #fahadfazil"
publisher: "moviemax.in"
canonical_url: "https://moviemax.in/news/227526/mohanlal-shares-picture-with-fahadfazil"
published_at: "2024-08-11T22:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8f2fdb319c_mohanlal.jpg"
keywords: []
---

# #mohanlal | 'എട മോനെ ലവ് യൂ'; 'ആവേശം' ഡയലോഗുമായി മോഹൻലാൽ, കെട്ടിപ്പിടിച്ച് ഫഹദിൻ്റെ ചുംബനം

> **Lead Summary:** **മോ**ഹൻലാൽ പങ്കുവെച്ച പുതിയ ചിത്രം ശ്രദ്ധനേടുന്നു. മോഹൻലാലിനെ ഫഹദ് ഫാസിൽ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണിത്. ചുരുങ്ങിയ സമയം കൊണ്ട് ഈ ചിത്രം വെെറലായി.

## Article Content

**മോ**ഹൻലാൽ പങ്കുവെച്ച പുതിയ ചിത്രം ശ്രദ്ധനേടുന്നു. മോഹൻലാലിനെ ഫഹദ് ഫാസിൽ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണിത്. ചുരുങ്ങിയ സമയം കൊണ്ട് ഈ ചിത്രം വെെറലായി.

[A post shared by Mohanlal (@mohanlal)](https://www.instagram.com/p/C-iORslyLNR/?utm_source=ig_embed&utm_campaign=loading)

നിരവധി ആരാധകരും സിനിമ താരങ്ങളും ചിത്രത്തിന് കമൻ്റുമായി എത്തുകയാണ്. 'എട മോനെ! ലവ് യൂ' എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്.

ആവേശത്തിലെ 'എട മോനെ' ഡയലോ​ഗ് മോഹൻലാൽ കുറിച്ചത് കമൻ്റ് ബോക്സിനെ ത്രില്ലടിപ്പിച്ചിട്ടുണ്ട്. 'ജയ്ലർ' സിനിമയിലെ കോസ്റ്റ്യൂമിനോട് സാമ്യമുള്ള ഷർട്ടാണ് മോഹൻലാൽ ധരിച്ചതെന്നതും പ്രത്യേകതയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/227526/mohanlal-shares-picture-with-fahadfazil)