---
title: "#manjuwarrier | ബ്രേക്കെടുത്ത സമയത്തും ഞാൻ അങ്ങേയറ്റം സന്തോഷവതിയായിരുന്നു; ആ കാരണം ഞാൻ അന്വേഷിച്ചിട്ടില്ല; മഞ്ജു "
english_title: "#manjuwarrier #once #shared #view #long #break #movies #she #said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/227513/manjuwarrier-once-shared-view-long-break-movies-she-said"
published_at: "2024-08-11T22:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8e8db0fb81_manju.jpg"
keywords: []
---

# #manjuwarrier | ബ്രേക്കെടുത്ത സമയത്തും ഞാൻ അങ്ങേയറ്റം സന്തോഷവതിയായിരുന്നു; ആ കാരണം ഞാൻ അന്വേഷിച്ചിട്ടില്ല; മഞ്ജു 

> **Lead Summary:** **[മ**ലയാളികൾക്ക് എന്നും പ്രത്യേക മമതയുള്ള നടിയാണ് മഞ്ജു വാര്യർ. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ കരിയറിലെ തുടക്ക കാലത്ത് തന്നെ മഞ്ജുവിന് കഴിഞ്ഞു.

## Article Content

**[മ**ലയാളികൾക്ക് എന്നും പ്രത്യേക മമതയുള്ള നടിയാണ് മഞ്ജു വാര്യർ. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ കരിയറിലെ തുടക്ക കാലത്ത് തന്നെ മഞ്ജുവിന് കഴിഞ്ഞു.

സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ മഞ്ജു തൊണ്ണൂറുകളിൽ തരം​ഗം സൃഷ്ടിച്ചു.

വിവാഹത്തോടെ മഞ്ജു സിനിമാ രം​ഗത്ത് നിന്നും വിട്ട് നിന്നു. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് മഞ്ജു സിനിമാ രം​ഗം വിട്ടത്. പ്രിയ നടിയുടെ തിരിച്ച് വരവിനായി പ്രേക്ഷകർ പിന്നീട് കാത്തിരുന്നു.

2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ താരം തിരിച്ചെത്തിയപ്പോൾ നടിയെ ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. വിവാഹ മോചനത്തിന് ശേഷം നടി തിരിച്ചെത്തിയപ്പോൾ ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിച്ചു.

മഞ്ജു വാര്യർ സിനിമാ രം​ഗത്ത് നിന്നും മാറി നിന്നില്ലായിരുന്നെങ്കിൽ അക്കാലത്ത് വലിയ ഖ്യാതികൾ നേടാൻ കഴിഞ്ഞേനെയെന്ന് ആരാധകർക്ക് അഭിപ്രായമുണ്ട്.

എന്നാൽ ഇടവേളയെടുത്തതിൽ മഞ്ജുവിന് ഇന്ന് നിരാശയില്ല. ഇതേക്കുറിച്ച് താരം ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇടവേളയെടുത്ത സമയത്തെ പോസിറ്റീവായാണ് കാണുന്നത്.

എന്ത് സംഭവിക്കുന്നതും നല്ലതിനാണ്. ബ്രേക്കിന്റെ സമയത്തും ഞാൻ അങ്ങേയറ്റം സന്തോഷവതിയായിരുന്നെന്ന് മഞ്ജു വാര്യർ വ്യക്തമാക്കി.

കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പ് നടത്തുന്ന ആളല്ല താനെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.അങ്ങനെയൊരു സിസ്റ്റം എനിക്കില്ല. ചില സമയത്ത് ചിന്തിച്ച് പ്രിപ്പെയർ ചെയ്യേണ്ടി വരും.

ചില സമയത്ത് ഒട്ടും പ്രിപ്പെയർ ചെയ്യാതെ ചെയ്യാറുണ്ട്. പ്രിപ്പെയർ ചെയ്തത് ചിലപ്പോൾ മോശമാകാറുണ്ട്. തയ്യാറെടുപ്പ് നട‌ത്താതെ ചെയ്തത് നന്നായെന്ന് മറ്റുള്ളവർ പറയാറുണ്ടെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കി.

അനുഗ്രഹമായാണ് കാണുന്നത്. എന്റെ സംഭാവനയൊന്നും അതിൽ ഇല്ല.നല്ല സിനിമകൾ സൃഷ്ടിച്ച് എനിക്ക് വേണ്ടി നല്ല കഥാപാത്രം മാറ്റി വെക്കാൻ തോന്നിയത് എന്റെ ഭാ​ഗ്യമായാണ് കാണുന്നത്.

അടുത്ത വീട്ടിലെ കുട്ടിയെ പോലെയാണ് പ്രേക്ഷകർ കണ്ടത്. സിനിമകൾ ചെയ്തപ്പോഴും ചെയ്യാതിരുന്നപ്പോഴും ഒരു വ്യത്യാസമില്ലാതെ എനിക്ക് അനുഭവിക്കാൻ സാധിച്ചിട്ടുള്ളത് പ്രേക്ഷകരുടെ സ്നേഹമാണ്.

സിനിമ ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതിനെയൊന്നും ബേസ് ചെയ്തല്ല പ്രേക്ഷകർ എന്നെ സ്നേഹിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അതിന്റെ പിന്നിലുള്ള കാരണം അന്വേഷിച്ച് പോകാനും എനിക്ക് ധൈര്യം ഉണ്ടായിട്ടില്ല.

എന്തോ ദെെവാനു​ഗ്രഹം. ചെയ്ത കഥാപാത്രങ്ങളോട് ജനങ്ങൾക്ക് തോന്നിയ സ്നേഹത്തിൽ നിന്നും പകർന്ന് കിട്ടിയ സ്നേഹമാണതെന്നും മ‍ഞ്ജു വാര്യർ അന്ന് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/227513/manjuwarrier-once-shared-view-long-break-movies-she-said)