---
title: "#arjunsreethu | പേളിയെയും ശ്രീനിഷിനെയും കടത്തിവെട്ടുന്ന താരജോഡിയായോ? അവരുടെ തട്ട് താണ് തന്നെയിരിക്കുമെന്ന് ആരാധകരും "
english_title: "#biggboss #malayalam #fame #arjun #sreethu #latest #wedding #photoshoot #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/227460/biggboss-malayalam-fame-arjun-sreethu-latest-wedding-photoshoot-goes-viral-new"
published_at: "2024-08-11T17:53:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8b18fc692d_aa.jpg"
keywords: []
---

# #arjunsreethu | പേളിയെയും ശ്രീനിഷിനെയും കടത്തിവെട്ടുന്ന താരജോഡിയായോ? അവരുടെ തട്ട് താണ് തന്നെയിരിക്കുമെന്ന് ആരാധകരും 

> **Lead Summary:** ****രണ്ട് താരജോഡികളായിരുന്നു ഇത്തവണ ബിഗ് ബോസില്‍ നിറഞ്ഞ് നിന്നത്. ആദ്യം ജാസ്മിന്‍-ഗബ്രി കൂട്ടുകെട്ടിനെ കുറിച്ചായിരുന്നു ചര്‍ച്ചകളെല്ലാം.

## Article Content

****രണ്ട് താരജോഡികളായിരുന്നു ഇത്തവണ ബിഗ് ബോസില്‍ നിറഞ്ഞ് നിന്നത്. ആദ്യം ജാസ്മിന്‍-ഗബ്രി കൂട്ടുകെട്ടിനെ കുറിച്ചായിരുന്നു ചര്‍ച്ചകളെല്ലാം.

പിന്നീട് പതിയെയാണ് മറ്റൊരു കോംബോ കൂടി അവിടെ ഉണ്ടെന്ന് പുറംലോകം അറിയുന്നത്. അര്‍ജുനും ശ്രീതുവും ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത കൂട്ടുക്കെട്ടാണ് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

ക്യൂട്ട് കപ്പിള്‍സെന്ന നിലയില്‍ ഇരുവരുടെയും വീഡിയോസ് റീല്‍സ് വീഡിയോകളായി പ്രചരിച്ചു. ഫൈനല്‍ വരെ ഒരുമിച്ച് നിന്ന താരങ്ങള്‍ പ്രണയത്തിലാണോ എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

പുറത്തിറങ്ങിയതിന് ശേഷം പ്രണയത്തെ കുറിച്ചൊന്നും പറയാതെ നല്ല സൗഹൃദത്തിലാണെന്ന് വ്യക്തമാക്കുകയാണ്.കഴിഞ്ഞ നാളുകളില്‍ ഇരുവരും ഒരുമിച്ചുള്ള നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോസുമൊക്കെ താരങ്ങള്‍ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ വധു, വരന്മാരുടെ ലുക്കിലെത്തിയ വീഡിയോസാണ് അര്‍ജുന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'പ്രണയത്തിന്റെ മാന്ത്രികത പകര്‍ത്തുന്നു, നിങ്ങളുടെ സ്വപ്‌ന വിവാഹത്തിന്റെ വസ്ത്രങ്ങള്‍ ഇവിടെ നിന്ന് തുടങ്ങുന്നു' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി താരം കൊടുത്തിരിക്കുന്നത്. 

ഇതിന് താഴെ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് കൊണ്ട് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ബിഗ് ബോസില്‍ സഹമത്സരാര്‍ഥികളായിരുന്ന ജാസ്മിന്‍ ജാഫര്‍, ശരണ്യ ആനന്ദ്, റെസ്മിന്‍ ഭായ, തുടങ്ങിയവരും കമന്റുമായി എത്തിയിരുന്നു.

അങ്ങനെ ശ്രീജുന്‍ ഫാന്‍സിന്റെ കാത്തിരിപ്പിന് വിരാമം. ഇത് ശരിക്കും സംഭവിക്കുന്നതിനായി കാത്തിരിക്കുന്നു. പെര്‍ഫെക്ട് കപ്പിള്‍സ്, ദൈവത്തിന്റെ പ്ലാനിന് വേണ്ടി കാത്തിരിക്കാം, ഈ വേഷത്തില്‍ ശ്രീതുവും അര്‍ജുനും ഹോളിവുഡ് നായകനെയും നായികയെയും പോലെയുണ്ട്... എന്നിങ്ങനെ താരങ്ങളെ കുറിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇതിനിടെ ഇവര്‍ തമ്മില്‍ പ്രണയത്തിലാണോന്നും ചില ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നു. ഇതുവരെ പ്രണയമൊന്നുമില്ലെന്നാണ് കരുതുന്നത്.

നല്ല സൗഹൃദമുണ്ടെന്ന് ഉറപ്പാണ്. ഇരുവരും ഒരുമിക്കണമെന്നാണ് ദൈവത്തിന്റെ പ്ലാനെങ്കില്‍ അത് നടക്കും. എന്തായാലും രണ്ടാളെയും ഇതുപോലെ എങ്കിലും ഒന്നിച്ച് കാണുന്നത് തന്നെ സന്തോഷമാണെന്നും ആരാധകര്‍ പറയുന്നു. 

ഇതിനിടെ പേളി-ശ്രീനിഷ് ദമ്പതിമാരെ കടത്തിവെട്ടാന്‍ അര്‍ജുനും ശ്രീതുവിനും കഴിഞ്ഞതായിട്ടും കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ പേളിയുടെയും ശ്രീനിഷിന്റെയും തട്ട് എപ്പോഴും താണ് തന്നെയിരിക്കും. അവരെ മറികടക്കാന്‍ പാകത്തിനാരും ഇതുവരെ വന്നിട്ടില്ലെന്നാണ് പേളിഷ് ആര്‍മി പറയുന്നത്. 

മേഡലിങ് രംഗത്ത് സജീവമായി നില്‍ക്കുന്നതിനിടയിലാണ് അര്‍ജുന്‍ ശ്യാം ബിഗ് ബോസിലേക്ക് എത്തുന്നത്. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരം ഫൈനല്‍ ഫൈവിലെത്തുകയും ഫസ്റ്റ് റണ്ണറപ്പായി വിജയിക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസിനകത്ത് ശ്രീതുവിനെ സുഹൃത്തായി കിട്ടിയതോട് കൂടിയാണ് അര്‍ജുന്റെ പേര് പുറത്തും ചര്‍ച്ചയായത്. 

മലയാളത്തിലും തമിഴിലും ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ നടിയാണ് ശ്രീതു കൃഷ്ണന്‍.

അമ്മ അറിയാതെ എന്ന ഹിറ്റ് സീരിയലിലെ നായികയായിരിക്കുമ്പോഴാണ് ശ്രീതു ബിഗ് ബോസില്‍ പങ്കെടുക്കുന്നത്. ഷോ കാരണം കരിയറിലും നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രീതുവിനും സാധിച്ചിരിക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/227460/biggboss-malayalam-fame-arjun-sreethu-latest-wedding-photoshoot-goes-viral-new)