---
title: "#shalukurian | മരണവാര്‍ത്തയിലൂടെ പണമുണ്ടാക്കുന്നവര്‍; കുഞ്ഞിനെ പോലെ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ"
english_title: "#shalukurian #about #social #media #her #weight #loss #journey"
publisher: "moviemax.in"
canonical_url: "https://moviemax.in/news/227446/shalukurian-about-social-media-her-weight-loss-journey"
published_at: "2024-08-11T17:05:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8ccaff2e8e_shalu1.jpg"
keywords: []
---

# #shalukurian | മരണവാര്‍ത്തയിലൂടെ പണമുണ്ടാക്കുന്നവര്‍; കുഞ്ഞിനെ പോലെ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാലു കുര്യന്‍. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് ശാലു കുര്യന്‍. എന്നാല്‍ ശാലുവിനെ താരമാക്കുന്നത് പരമ്പരകളാണ്. ചന്ദനമഴയിലെ വില്ലത്തിയായി കയ്യടി നേടിയ ശാലു പിന്നീട് തട്ടീം മുട്ടീം എന്ന പരമ്പരയില്‍ കോമഡി അവതരിപ്പിച്ചും കയ്യടി നേടി. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും ശാലുവിനെ തേടിയെത്തിയിട്ടുണ്ട്. മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് ശാലു. 

## Article Content

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാലു കുര്യന്‍. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് ശാലു കുര്യന്‍. എന്നാല്‍ ശാലുവിനെ താരമാക്കുന്നത് പരമ്പരകളാണ്. ചന്ദനമഴയിലെ വില്ലത്തിയായി കയ്യടി നേടിയ ശാലു പിന്നീട് തട്ടീം മുട്ടീം എന്ന പരമ്പരയില്‍ കോമഡി അവതരിപ്പിച്ചും കയ്യടി നേടി. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും ശാലുവിനെ തേടിയെത്തിയിട്ടുണ്ട്. മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് ശാലു. 

അതേസമയം സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട് ശാലുവിന്. ഒരിക്കല്‍ ശാലു കുര്യന്‍ മരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകളെക്കുറിച്ച് സംസാരിക്കുകയാണ് ശാലു കുര്യന്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശാലുവിന്റെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. 

''ഇങ്ങനെ വാര്‍ത്ത കൊടുക്കുന്നതില്‍ അവര്‍ക്കൊരു ആത്മസംതൃപ്തി കിട്ടുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ. ഞാനും ആ വാര്‍ത്ത കണ്ടിരുന്നു. അവര്‍ കൊടുത്ത ഫോട്ടോകളില്‍ ശരത്ത് അല്ലാതെ മറ്റെല്ലാവരും ഇന്ന് ജീവിച്ചിരിക്കുന്നവരാണ്.

യൂട്യൂബ് എന്ന് പറഞ്ഞാല്‍ മോണിട്ടേഷന്‍ ആണല്ലോ. അവര്‍ക്കതില്‍ നിന്ന് വരുമാനം കിട്ടുന്നുണ്ട്. നമ്മുടെയൊക്കെ ഫോട്ടോ വച്ചാലേ അവര്‍ക്ക് വ്യൂസ് കിട്ടു, പണം കിട്ടൂ. അങ്ങനെ പണം കിട്ടി അവര്‍ വീട്ടിലേക്ക് മരുന്നോ മറ്റോ വാങ്ങുന്നെങ്കില്‍ ആയിക്കോട്ടെ എന്നേ ഞാന്‍ കരുതുന്നുള്ളൂ. ഞാന്‍ ജീവിച്ചിരിപ്പുണ്ട്'' എന്നായിരുന്നു ശാലുവിന്റെ പ്രതികരണം. 

ഇടക്കാലത്ത് ശാലുവിന്റെ മേക്കോവറും വൈറലായി മാറിയിരുന്നു. വണ്ണം കുറച്ച് കയ്യടി നേടിയിരുന്നു ശാലു. അതേക്കുറിച്ചും അഭിമുഖത്തില്‍ ശാലു സംസാരിക്കുന്നുണ്ട്. ഞാന്‍ ഭയങ്കരമായി ഫുഡ് കഴിക്കുന്ന ആളാണ്. ചന്ദനമഴയുടെ സമയത്തെല്ലാം ഇഷ്ടമുള്ളതൊക്കെ വാങ്ങി കഴിക്കുമായിരുന്നു. അങ്ങനെ അത്യാവശ്യം നന്നായി വണ്ണം വച്ചുവെന്നാണ് ശാലു പറയുന്നത്. 

അതേസമയം തന്നോട് മറ്റുള്ളവര്‍ 'അയ്യോ നന്നായി തടി വച്ചല്ലോ' എന്നൊക്കെ പറയുന്നത് താന്‍ ഗൗനിച്ചിരുന്നില്ലെന്നാണ് ശാലു പറയുന്നത്. ഞാന്‍ തിന്നുണ്ടാക്കിയതാണെന്നങ്ങ് പറയും എന്നാണ് താരം പറയുന്നത്. പക്ഷെ പ്രസവം കഴിഞ്ഞപ്പോള്‍ അല്പം സീരിയസായി. കൂടാതെ പോസ്റ്റ്പാര്‍ട്ടവും. ഓള്‍റെഡി ഉള്ള വണ്ണവും, പ്രസവ ശേഷമുള്ള വണ്ണവും വന്നതോടെ ആരോഗ്യ പ്രശ്നങ്ങളും നേരിട്ടു എന്നാണ് ശാലു ഓര്‍ക്കുന്നത്.

കുഞ്ഞിനെ പോലെ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് താന്‍ എത്തിയെന്നാണ് ശാലു പറയുന്നത്. ആ സമയത്താണ് കൃത്യമായി ഒരു ഡയറ്റീഷന്‍ ജീവിതത്തിലേക്ക് വന്നത്. കൊവിഡ് കാലത്തായിരുന്നു. കൃത്യമായ വ്യായാമവും, ഭക്ഷണവും എല്ലാമായി നമ്മളെ പുഷ് ചെയ്യാന്‍ എപ്പോഴും ഒരാളുണ്ടാവുമ്പോള്‍ ഓട്ടോമാറ്റിക്കലി നമ്മള്‍ ആ ഫ്ളഓയിലേക്ക് വരും അങ്ങനെ കുറച്ചതാണ് എന്നാണ് തന്റെ വണ്ണം കുറച്ചതിനെക്കുറിച്ച് ശാലു പറയുന്നത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഡോക്യുന്ററിയിലൂടെയായിരുന്നു ആദ്യമായി ശാലു ക്യാമറയുടെ മുമ്പില്‍ എത്തിയത്. സൂര്യയില്‍ സംപ്രേഷണം ചെയ്ത ഒരു ഹൊറര്‍ സീരിയല്‍ ആയിരുന്നു ശാലുവിന്റെ ആദ്യ സീരിയല്‍. പിന്നീട് നിരവധി പരമ്പരകളുടെ ഭാഗമായി മാറുകയായിരുന്നു. സീരിയലില്‍ സജീവമായിരിക്കുമ്പോഴും സിനിമകളിലും ശാലു സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഏഷ്യനെറ്റ്, സൂര്യ, മഴവില്‍ മനോരമ എന്നിങ്ങനെ പ്രമുഖ ചാനലുകളില്‍ അഭിനേത്രിയായും അവതാരകയായുമെല്ലാം ശാലു സാന്നിധ്യം അറിയിച്ചിട്ടുണഅട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശാലു കുര്യന്‍ . തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/227446/shalukurian-about-social-media-her-weight-loss-journey)