---
title: "#Wayanadlandslide | വയനാടിന് കൈത്താങ്ങ്; ദുരിത്വാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ധനുഷ് "
english_title: "#Wayanadlandslide #Dhanush #donated #lakh #relieffund"
publisher: "moviemax.in"
canonical_url: "https://moviemax.in/news/227396/wayanadlandslide-dhanush-donated-lakh-relieffund"
published_at: "2024-08-11T14:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b87a0d77c89_gfgdxg.jpg"
keywords: []
---

# #Wayanadlandslide | വയനാടിന് കൈത്താങ്ങ്; ദുരിത്വാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ധനുഷ് 

> **Lead Summary:** **വ**യനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ ധനുഷ്.

## Article Content

**വ**യനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ ധനുഷ്.

25 ലക്ഷം രൂപയാണ് ധനുഷ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വയനാട് ദുരന്തത്തിൽ താരം നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

ധനുഷിന് പുറമേ കമൽ ഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു.

സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ നൽകിയപ്പോൾ രശ്‌മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നൽകിയത്.

തമിഴ്‌നാട് ഗവൺമെന്റ്റിൻ്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ നൽകുകയും ചെയ്തിരുന്നു.

അതേസമയം ഉരുൾപൊട്ടൽ ദുരന്ത മേഖലയായ പരപ്പൻപാറയിൽ സൂചിപ്പാറ താഴെ ഭാഗത്തു നിന്നും ഇന്നും മൃതദേഹഭാഗങ്ങൾ കണ്ടെത്തി.

പരപ്പൻപാറയിലെ പുഴയോട് ചേർന്ന പ്രദേശത്തുനിന്നും മൂന്ന് ശരീരഭാഗങ്ങളാണ് ലഭിച്ചത്. സന്നദ്ധപ്രവർത്തകരും ഫോറസ്റ്റ് സംഘവും പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/227396/wayanadlandslide-dhanush-donated-lakh-relieffund)