---
title: "സന്തോഷ് പണ്ഡിറ്റിന് പൊങ്കാലയുമായി ആരാധകര്‍"
english_title: "Fans with Pongala for Santosh Pandit"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2273/fans-with-pongala-for-santosh-pandit"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6090e1b9d60c2_santhosh panditt.jpg"
keywords: []
---

# സന്തോഷ് പണ്ഡിറ്റിന് പൊങ്കാലയുമായി ആരാധകര്‍

> **Lead Summary:** > 'സൂപ്പര്‍ സ്റ്റാര്‍ കമൽ ഹാസൻ ജി ഇലക്ഷനിൽ തോറ്റു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി വനതി ശ്രീനിവാസൻ ജിയോട്‌ വൻ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.നിലവിൽ ഇദ്ദേഹത്തിന്റെ പാർട്ടി സ്ഥാനാർത്ഥികൾ തമിഴ്നാട് മുഴുവൻ നിന്നിട്ടും ഒരിടത്തു പോലും ജയിക്കുവാൻ പറ്റിയില്ല " എന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌ ഫേസ് ബുക്കില്‍ കമലഹാസന്റെ തോല്‍വിയെ കുറിച്ച് പോസ്റ്റ്‌ ചെയ്തത് ,തുടര്‍ന്ന് പോസ്റ്റിനു താഴെ പൊങ്കാല ആയിരുന്നു .ആരാധകര്‍ പൊങ്കാലയുമായി എത്തിയതോടെ കമന്റ്‌ ബോക്സിലും "പ്രകടനങ്ങൾ നടത്തുന്നതിന് മാത്രമേ വിലക്കുള്ളൂ, പൊട്ടികരയുന്നതിനൊക്കെ വിലക്കില്ല അതിനാൽ അകലം പാലിച്ച് മാറി നിന്ന് കരയുകയെന്നും" സന്തോഷ് പണ്ഡിറ്റ് കുറിച്ചിരുന്നു.

## Article Content

> 'സൂപ്പര്‍ സ്റ്റാര്‍ കമൽ ഹാസൻ ജി ഇലക്ഷനിൽ തോറ്റു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി വനതി ശ്രീനിവാസൻ ജിയോട്‌ വൻ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.നിലവിൽ ഇദ്ദേഹത്തിന്റെ പാർട്ടി സ്ഥാനാർത്ഥികൾ തമിഴ്നാട് മുഴുവൻ നിന്നിട്ടും ഒരിടത്തു പോലും ജയിക്കുവാൻ പറ്റിയില്ല " എന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌ ഫേസ് ബുക്കില്‍ കമലഹാസന്റെ തോല്‍വിയെ കുറിച്ച് പോസ്റ്റ്‌ ചെയ്തത് ,തുടര്‍ന്ന് പോസ്റ്റിനു താഴെ പൊങ്കാല ആയിരുന്നു .ആരാധകര്‍ പൊങ്കാലയുമായി എത്തിയതോടെ കമന്റ്‌ ബോക്സിലും "പ്രകടനങ്ങൾ നടത്തുന്നതിന് മാത്രമേ വിലക്കുള്ളൂ, പൊട്ടികരയുന്നതിനൊക്കെ വിലക്കില്ല അതിനാൽ അകലം പാലിച്ച് മാറി നിന്ന് കരയുകയെന്നും" സന്തോഷ് പണ്ഡിറ്റ് കുറിച്ചിരുന്നു.

'കേരളത്തിൽ തെരഞ്ഞെടുപ്പ് റിസൾട്ട്‌ വന്നത് അറിഞ്ഞോ' എന്നും ഇതിനിടയിൽ ചിലര്‍ ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി പണ്ഡിറ്റിന്‍റെ രാഷ്ട്രീയ നിരീക്ഷണം എന്ന് പറഞ്ഞ് ഒരു നെടുനീളൻ പോസ്റ്റും അദ്ദേഹം ഇട്ടിട്ടുണ്ട്. ഇടതു പക്ഷത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി എൽഡിഎഫ് ഭരണം നിലനിര്‍ത്തിയത് യുഡിഎഫിന് വൻ തിരിച്ചടിയാണെന്നും കഴിഞ്ഞ തവണ കിട്ടിയിരുന്ന ഏക സീറ്റും നഷ്ടപ്പെടുത്തിയത് ബിജെപിക്ക് ഞെട്ടലുണ്ടാക്കാമെന്നുമൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ബംഗാളിലെ വിജയത്തിൽ മമത ബാനര്‍ജിയേയും അഭിനന്ദിച്ചിട്ടുണ്ട്.

ഇടതുപക്ഷത്തിന് ഇനി വലിയ ഉത്തരവാദിത്വമാണെന്നും ഇനി യുഡിഎഫി ൽ വലിയ പൊട്ടിത്തെറി ഉണ്ടാകാതെയും, ചില നേതാക്കൾ പാർട്ടി മാറാതെയും നോക്കേണ്ട ഭാരിച്ച ഉത്തരവാദിത്വവും നേതാക്കൾക്ക് ആണെന്നും തോറ്റവരൊന്നും വിഷമിക്കരുത് എപ്പോഴും ജനങ്ങളോടോപ്പോം ഉണ്ടാവുക, ഒന്നും ഒന്നിന്‍റെയും അവസാനം അല്ല എന്ന് ചിന്തിക്കുക, എല്ലാം നല്ലതിന് വേണ്ടി ആണ് എന്ന് കരുതുക, വിജയിച്ചവർ കക്ഷി രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സേവിക്കുക എന്നും സന്തോഷ് കുറിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2273/fans-with-pongala-for-santosh-pandit)