---
title: "#viral | 7 വർഷത്തെ ബന്ധം, 6 ആഴ്ച പ്രായമുള്ള കുഞ്ഞ്, പങ്കാളിയുടെ ഫോണിൽ നിന്നും രഹസ്യമറിഞ്ഞത് വൈകി, യുവതിയുടെ അനുഭവം"
english_title: "#woman #find #out #partner #spend #one #crore-for-gambling"
publisher: "moviemax.in"
canonical_url: "https://moviemax.in/news/227112/woman-find-out-partner-spend-one-crore-for-gambling"
published_at: "2024-08-10T12:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b70da37fbb6_viral.jpg"
keywords: []
---

# #viral | 7 വർഷത്തെ ബന്ധം, 6 ആഴ്ച പ്രായമുള്ള കുഞ്ഞ്, പങ്കാളിയുടെ ഫോണിൽ നിന്നും രഹസ്യമറിഞ്ഞത് വൈകി, യുവതിയുടെ അനുഭവം

> **Lead Summary:** **എല്ലാ മ**നുഷ്യരുടേയും ജീവിതത്തിൽ കാണും എടുത്ത തീരുമാനം തെറ്റായിപ്പോയോ എന്ന് ചിന്തിച്ചു നിൽക്കുന്ന ഒരു നേരം. എന്തായാലും, ഈ യുവതിയുടെ ജീവിതത്തിലുമുണ്ടായി അങ്ങനെയൊരു കാലം.

## Article Content

**എല്ലാ മ**നുഷ്യരുടേയും ജീവിതത്തിൽ കാണും എടുത്ത തീരുമാനം തെറ്റായിപ്പോയോ എന്ന് ചിന്തിച്ചു നിൽക്കുന്ന ഒരു നേരം. എന്തായാലും, ഈ യുവതിയുടെ ജീവിതത്തിലുമുണ്ടായി അങ്ങനെയൊരു കാലം.

തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുത്ത കാര്യത്തിലാണ് അവൾക്ക് അങ്ങനെയൊരു സംശയം തോന്നിയത്. കാരണം, അവൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രഹസ്യമാണ് അവളുടെ പങ്കാളിയുടെ ഫോണിൽ നിന്നും അവൾ കണ്ടെത്തിയത്.

യുകെയിൽ നിന്നുള്ള ഹന്ന വാക്കർ തൻ്റെ കാമുകനെ കണ്ടുമുട്ടിയത് ഒരു പൊതുസുഹൃത്ത് വഴിയായിരുന്നു. എന്നാൽ, ഒരുമിച്ച് ജീവിക്കാൻ തുടങ്ങി ഏഴ് വർഷത്തിന് ശേഷമാണ് അവൾ അവനെ കുറിച്ചുള്ള ആ വിവരം കണ്ടെത്തിയത്.

തങ്ങളുടെ ബന്ധത്തിലെ വഴിത്തിരിവായിരുന്നു ആ രഹസ്യം എന്നാണ് അവൾ പറയുന്നത്. ​ഗാംബിൾ എന്ന ഷോയിലാണ് ഹന്ന തന്റെ അനുഭവം പങ്കുവച്ചത്.

ഒരുമിച്ചൊരു ജോയിന്റ് അക്കൗണ്ട് തുടങ്ങിയതോടെയാണ് അവളുടെ ജീവിതമാകെ തകിടം മറിഞ്ഞത്. അന്നു രാത്രി ഹന്നയുടെ പങ്കാളി ​ഗോൾഫ് കളിക്കാനായി പുറത്തിറങ്ങിയത് ഫോൺ വീട്ടിൽ വച്ചിട്ടായിരുന്നു.

ആ ഫോണിൽ നിന്നാണ് അവൾ ആ രഹസ്യം കണ്ടെത്തിയത്. തന്റെ പങ്കാളി ചൂതാട്ടത്തിന് അടിമയാണ്. ഇതുവരെയായി കളിച്ചു നഷ്ടപ്പെടുത്തിയത് ഒന്നോ രണ്ടോ ലക്ഷങ്ങളായിരുന്നില്ല. മറിച്ച് ഒരുകോടി രൂപയാണ്.

ആ സമയത്ത് അവരുടെ മകൾക്ക് ആറാഴ്ച മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. പങ്കാളിയെ ഉപേക്ഷിച്ച് പോകുന്നതിന് പകരം അവൾ അയാളോട് തുറന്ന് സംസാരിക്കുകയാണ് ചെയ്തത്. പയ്യെപ്പയ്യെ അയാൾ എല്ലാ കാര്യങ്ങളും അവളോട് തുറന്ന് സംസാരിച്ചു.

ഒടുവിൽ, ​ഗാംബ്ലേഴ്സ് അനോണിമസിൽ അവൾ അയാളെ പങ്കാളിയാക്കി. ചൂതാട്ടത്തിന് അടിമകളായവർ അതിൽ നിന്നും പുറത്ത് കടക്കാൻ സഹായിക്കുന്ന ഒരു കൂട്ടായ്മയാണ് ഇത്. ഒടുവിൽ തന്റെ പങ്കാളി ഇതിൽ നിന്നും മുക്തനാകാൻ തുടങ്ങി എന്നും ഹന്ന പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/227112/woman-find-out-partner-spend-one-crore-for-gambling)