---
title: "#viral |  എന്റമ്മോ ഇപ്പോ ഇടിച്ചേനെ; റോഡരികിൽ റീൽ ഷൂട്ടിം​ഗ്, ചുവടു പിഴച്ച് വീണ് യുവതി, വീഡിയോ"
english_title: "#woman #shooting #reel #tauba #tauba #roadside #fell #down #viral #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/227081/woman-shooting-reel-tauba-tauba-roadside-fell-down-viral-video"
published_at: "2024-08-10T10:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6f92c8759b_viral.jpg"
keywords: []
---

# #viral |  എന്റമ്മോ ഇപ്പോ ഇടിച്ചേനെ; റോഡരികിൽ റീൽ ഷൂട്ടിം​ഗ്, ചുവടു പിഴച്ച് വീണ് യുവതി, വീഡിയോ

> **Lead Summary:** **റീൽ** ഷൂട്ട് ചെയ്യാൻ ഇന്നങ്ങനെ പ്രത്യേകം സ്ഥലമൊന്നും വേണമെന്നില്ല. റോഡിന് നടുവിലാണെങ്കിലും തിരക്കുള്ള മാളിലാണെങ്കിലും റെയിൽവേ സ്റ്റേഷനിലാണെങ്കിലും ഒക്കെ വീഡിയോ പകർത്തുന്ന ആളുകളെ കാണാം.

## Article Content

**റീൽ** ഷൂട്ട് ചെയ്യാൻ ഇന്നങ്ങനെ പ്രത്യേകം സ്ഥലമൊന്നും വേണമെന്നില്ല. റോഡിന് നടുവിലാണെങ്കിലും തിരക്കുള്ള മാളിലാണെങ്കിലും റെയിൽവേ സ്റ്റേഷനിലാണെങ്കിലും ഒക്കെ വീഡിയോ പകർത്തുന്ന ആളുകളെ കാണാം.

ചിലപ്പോഴൊക്കെ അത് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടായി തോന്നാമെങ്കിലും ഇന്ന് ആളുകൾ അതിനോട് ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്തായാലും, സ്ഥലകാലബോധമില്ലാതെ റീൽ ചെയ്യാൻ പോവാതിരിക്കുക എന്നത് നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു യുവതി പങ്കുവച്ച റീൽ അതുപോലെ വൈറലായി മാറി. എന്തോ ഭാ​ഗ്യം കൊണ്ടുമാത്രം അപകടത്തിൽ നിന്നും രക്ഷപ്പെട്ടു എന്നാണ് ആളുകൾ ഇപ്പോൾ റീലിൽ കാണുന്ന യുവതിയെ കുറിച്ച് പറയുന്നത്.

[A post shared by srelekha paul (@mona_dance_)](https://www.instagram.com/reel/C-SPbLdyo33/?utm_source=ig_embed&utm_campaign=loading)

റോഡിന് അരികിൽ വച്ചാണ് യുവതി വീഡിയോ എടുത്തിരിക്കുന്നത്. അടുത്തിടെ ട്രെൻഡിം​ഗ് ആയ വിക്കി കൗശൽ അഭിനയിച്ച ബാഡ് ന്യൂസിലെ തോബ തോബ എന്ന പാട്ടിലെ സ്റ്റെപ്പുകളാണ് യുവതി ചെയ്യുന്നത്.

ചുവന്ന സാരിയൊക്കെ ധരിച്ച് യുവതി 'തോബ തോബ'യ്ക്ക് സ്റ്റെപ്പുകൾ വയ്ക്കുന്നത് കാണാം. എന്നാൽ, അപ്രതീക്ഷിതമായി യുവതി ചുവട് പിഴച്ച് വീഴുന്നതാണ് പിന്നീട് കാണുന്നത്.

വീണത് റോഡരികിൽ ആയതിനാൽ തന്നെ വലിയ അപകടത്തിൽ നിന്നാണ് യുവതി രക്ഷപ്പെട്ടത് എന്നാണ് നെറ്റിസൺസ് പറയുന്നത്. Mona Dance എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ശ്രദ്ധിച്ചില്ലെങ്കിൽ ബസ് വന്ന് ഇടിച്ചിട്ട് പോകും എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതുപോലെ വീ‍ഡിയോ ഷൂട്ട് ചെയ്യുമ്പോൾ പരിസരം ഒന്ന് ശ്രദ്ധിക്കുന്നതായിരിക്കും എന്ന് യുവതിയെ ഓർമ്മിപ്പിച്ചവരും ഉണ്ടായിരുന്നു. എന്തായാലും വീഡിയോ യുവതി പ്രതീക്ഷിച്ചതുപോലെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/227081/woman-shooting-reel-tauba-tauba-roadside-fell-down-viral-video)