---
title: "#suriya | സിനിമ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു; ആരോഗ്യ നില ഇങ്ങനെ"
english_title: "#Actor #Suriya #suffered #head #injury #shooting #film "
publisher: "moviemax.in"
canonical_url: "https://moviemax.in/news/227056/actor-suriya-suffered-head-injury-shooting-film"
published_at: "2024-08-10T09:20:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6e3a3ee278_suriya.jpg"
keywords: []
---

# #suriya | സിനിമ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു; ആരോഗ്യ നില ഇങ്ങനെ

> **Lead Summary:** ** ** സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എന്നാണ് വിവരം.

## Article Content

** ** സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എന്നാണ് വിവരം.

> അതേ സമയം സൂര്യയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എക്സ് പോസ്റ്റില്‍ പറയുന്നത്. നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ എഴുതിയ ഇങ്ങനെയാണ് "പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ പരിക്ക് ആയിരുന്നു.

> ദയവായി വിഷമിക്കേണ്ട, സൂര്യ അണ്ണാ നിങ്ങളുടെ എല്ലാ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി സുഖമായിരിക്കുന്നു" എന്നാണ്. സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഊട്ടിയിലെ ആശുപത്രിയിൽ ചികിൽസയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ഇതേത്തുടർന്നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സൂര്യയെ വച്ചുള്ള പ്രധാന രംഗങ്ങളാണ് ഊട്ടിയില്‍ ചിത്രീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/227056/actor-suriya-suffered-head-injury-shooting-film)