---
title: "പെണ്ണ് ഒന്നില്‍ കൂടുതല്‍  കെട്ടിയാൽ എയ്ഡ്‌സ് വരുമെന്ന് ആരാധകൻ;മറുപടിയുമായി താരം "
english_title: "The fan replied that if a woman is marriage in more , AIDS will come"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2270/the-fan-replied-that-if-a-woman-is-marriage-in-more-aids-will-come"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6090cdc23a1e8_anu.jpg"
keywords: []
---

# പെണ്ണ് ഒന്നില്‍ കൂടുതല്‍  കെട്ടിയാൽ എയ്ഡ്‌സ് വരുമെന്ന് ആരാധകൻ;മറുപടിയുമായി താരം 

> **Lead Summary:** നടി കനി കുസൃതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി കൊടുത്ത ചിത്രമാണ് ബിരിയാണ്. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രം അടുത്തിടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമ പുറത്ത് വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളും എത്തുകയാണ്. കൂട്ടത്തില്‍ നടി അനുമോളും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ബിരിയാണിയിലെ ഏറ്റവും ശ്രദ്ധേയമായൊരു രംഗം പങ്കുവെച്ചതിനൊപ്പം സിനിമ ഇപ്പോള്‍ പ്രദര്‍ശനം നടത്തുന്നുണ്ടെന്ന കാര്യം കൂടി അനുമോള്‍ ക്യാപ്ഷനില്‍ സൂചിപ്പിച്ചിരുന്നു. ഈ വിഡോയ്ക്ക് താഴെ ഒരാള്‍ മോശം കമന്റുമായി എത്തിയെങ്കിലും കിടിലന്‍ മറുപടിയാണ് നടി കൊടുത്തിരിക്കുന്നത്. ഇതോടെ അനുവിന്റെ മറുപടി സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചിരിക്കുകയാണ്.

## Article Content

നടി കനി കുസൃതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി കൊടുത്ത ചിത്രമാണ് ബിരിയാണ്. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രം അടുത്തിടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമ പുറത്ത് വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളും എത്തുകയാണ്. കൂട്ടത്തില്‍ നടി അനുമോളും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ബിരിയാണിയിലെ ഏറ്റവും ശ്രദ്ധേയമായൊരു രംഗം പങ്കുവെച്ചതിനൊപ്പം സിനിമ ഇപ്പോള്‍ പ്രദര്‍ശനം നടത്തുന്നുണ്ടെന്ന കാര്യം കൂടി അനുമോള്‍ ക്യാപ്ഷനില്‍ സൂചിപ്പിച്ചിരുന്നു. ഈ വിഡോയ്ക്ക് താഴെ ഒരാള്‍ മോശം കമന്റുമായി എത്തിയെങ്കിലും കിടിലന്‍ മറുപടിയാണ് നടി കൊടുത്തിരിക്കുന്നത്. ഇതോടെ അനുവിന്റെ മറുപടി സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചിരിക്കുകയാണ്.

സിനിമയില്‍ ആണുങ്ങള്‍ക്ക് നാല് പേരെ കെട്ടാമല്ലോ പിന്നെ സ്ത്രീകള്‍ക്ക് എന്ത് കൊണ്ട് കെട്ടാന്‍ പറ്റുന്നില്ല എന്ന് കനി കുസൃതി ചോദിക്കുന്ന രംഗമാണ് അനു ഷെയര്‍ ചെയ്തിരുന്നത്. ഇത് കണ്ട് ഒരു ആരാധകന്‍ പെണ്ണുങ്ങള്‍ ഒന്നില്‍ കൂടുതല്‍ കെട്ടിയാല്‍ എയ്ഡ്‌സ് വരും അനുമോളെ, സയന്‍സ് ആണെന്ന് കമന്റിട്ടു. തൊട്ട് പിന്നാലെ 'ഓഹോ ആ സയന്‍സ് ആണുങ്ങള്‍ക്കില്ലേ' എന്നുള്ള മറുചോദ്യം അനുവും ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2270/the-fan-replied-that-if-a-woman-is-marriage-in-more-aids-will-come)