മലയാളിക്ക് ഇഷ്ട്ടപെട്ട താരമാണ് നടിയും അവതാരകയും ആയ പേളി മാണി.പേളി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ലുഡോ.ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അനുരാഗ് ബസുവാണ് ചിത്രത്തിന്റെ സംവിധായകന്. തനിക്ക് ഏറെ പ്രത്യേകതയുള്ള ചിത്രമാണെന്നാണ് പേളി മാണി പറയുന്നത് . പേളി മാണി ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലായിരുന്നു പേളി മാണി. അഭിഷേക് ബച്ചനാണ് പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് ചെയ്യുന്നത് എന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട് . രാജ്കുമാര് റാവുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഉണ്ട്. ക്രൈം ത്രില്ലറായിട്ടാണ് ചിത്രം എത്തുക. അഭിഷേക് ബച്ചൻ ഒരു കിഡ്നാപ്പര് ആയിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി തുടങ്ങിയവരും ചിത്രത്തിലുണ്ട്.വളരെ സ്റ്റൈലിഷായിട്ടാണ് രാജ്കുമാര് റാവുവിന്റെ കഥാപാത്രമെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.
Actress and presenter Pelly Mani is a Malayalee's favorite actor. Perly 's first Bollywood movie is Ludo