---
title: "അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ? ശക്തമായ മറുപടിയുമായി ദിയ കൃഷ്ണ "
english_title: "Dad is fine, isn't he? Diya Krishna with a strong reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2269/dad-is-fine-isnt-he-diya-krishna-with-a-strong-reply"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/608fd3a7acd48_diya krishna.jpg"
keywords: []
---

# അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ? ശക്തമായ മറുപടിയുമായി ദിയ കൃഷ്ണ 

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് നടന്‍ കൃഷ്ണകുമാറും കുടുംബവും . നിയമ സഭാ തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ മത്സരിക്കാന്‍ തീരുമാനിച്ചതു മുതല്‍ പരിഹാസം കലര്‍ന്ന പോസ്റ്റുകള്‍ കൃഷ്ണകുമാറിന് നേരെ ഉയര്‍ന്നിരുന്നു.നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് തോല്‍ക്കേണ്ടി വന്ന കൃഷ്ണകുമാറിനെ പരിഹസിച്ച്‌ ഇറങ്ങിയ പോസ്റ്റിനെതിരെ പ്രതികരിക്കുകയാണ് രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ.ഇതിന് മുന്പും അച്ഛനെതിരെ ഉയര്‍ന്ന പോസ്റ്റുകള്‍ക്ക് ദിയ പ്രതികരിച്ചിരുന്നു .

## Article Content

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് നടന്‍ കൃഷ്ണകുമാറും കുടുംബവും . നിയമ സഭാ തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ മത്സരിക്കാന്‍ തീരുമാനിച്ചതു മുതല്‍ പരിഹാസം കലര്‍ന്ന പോസ്റ്റുകള്‍ കൃഷ്ണകുമാറിന് നേരെ ഉയര്‍ന്നിരുന്നു.നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് തോല്‍ക്കേണ്ടി വന്ന കൃഷ്ണകുമാറിനെ പരിഹസിച്ച്‌ ഇറങ്ങിയ പോസ്റ്റിനെതിരെ പ്രതികരിക്കുകയാണ് രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ.ഇതിന് മുന്പും അച്ഛനെതിരെ ഉയര്‍ന്ന പോസ്റ്റുകള്‍ക്ക് ദിയ പ്രതികരിച്ചിരുന്നു .

ഇന്നലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സമയത്ത് കൃഷ്ണകുമാറിനെ പരഹസിച്ചു കൊണ്ട് നിരവധി പേരാണ് അദ്ദേഹത്തിന്റേയും മക്കളുടേയും പ്രൊഫൈലുകളില്‍ പരിഹാസവുമായി എത്തിയത്. ദിയ കൃഷ്ണയുടെ പേജിലും ട്രോളുമായി ചിലര്‍ എത്തി. തന്റെ പോസ്റ്റില്‍ അച്ഛനെ പരിഹസിച്ചു കൊണ്ട് കമന്റ് ചെയ്‌തൊരാള്‍ക്ക് ദിയ നല്‍കിയ മറുപടി ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസം സ്‌കിന്‍ കെയറിംഗുമായി ബന്ധപ്പെട്ട് ദിയ പങ്കുവച്ച വീഡിയോയ്ക്കായിരുന്നു സോഷ്യല്‍ മീഡിയയുടെ പൊങ്കാല നേരിടേണ്ടി വന്നത്. ഇതിനിടെ അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ എന്നൊരാള്‍ കമന്റ് ചെയ്യുകയായിരുന്നു. അച്ഛനെ പരിഹസിച്ചു കൊണ്ടുള്ള കമന്റിന് മറുപടിയുമായി ദിയ തന്നെ രംഗത്ത് എത്തുകയായിരുന്നു. ഒരു തിരഞ്ഞെടുപ്പ് ആളെ കൊല്ലില്ല. പക്ഷെ കൊറോണയ്ക്ക് അതിന് സാധിക്കും. അതിനാല്‍ വീട്ടില്‍ തന്നെ സുരക്ഷിതരായി തുടരുക എന്നായിരുന്നു ദിയ നല്‍കിയ മറുപടി.

ദിയയുടെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുന്നുണ്ട്. അതേസമയം ട്രോളുകളും പരിഹാസങ്ങളും അവസാനിക്കുന്നില്ല. അഹാനയുടെ പോസ്റ്റിലും പൊങ്കാലയാണ്. ഇന്നലെ വീട്ടിലെ ഇന്നത്തെ സ്‌പെഷ്യല്‍ എന്ന പേരില്‍ അഹാന പങ്കുവച്ച വീഡിയോ പൊങ്കാലയാണ് നേരിടുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/2269/dad-is-fine-isnt-he-diya-krishna-with-a-strong-reply)