---
title: "ദിയ ഓര്‍ഡര്‍ ചെയ്തത് പല്ലികളെ ,ഞെട്ടലോടെ അഹാന കൃഷ്ണ "
english_title: "Diya ordered the lizards, to the shock of Ahana Krishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2267/diya-ordered-the-lizards-to-the-shock-of-ahana-krishna"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/608fb6db2a642_ahaana.jpg"
keywords: []
---

# ദിയ ഓര്‍ഡര്‍ ചെയ്തത് പല്ലികളെ ,ഞെട്ടലോടെ അഹാന കൃഷ്ണ 

> **Lead Summary:** സഹോദരങ്ങൾ ചേർന്ന് ആഘോഷവും ആട്ടവും പാട്ടും അഭിനയവുമായി നിറഞ്ഞ് നിൽക്കുന്ന വീടാണ് നടി അഹാന കൃഷ്ണയുടേത്. നാല് പെൺമക്കളും ചേർന്ന് കഴിഞ്ഞുപോയ ലോക്ക്ഡൗൺ കാലം രസകരമായാണ് ചിലവിട്ടത്.ഇപ്പോൾ വീട്ടിൽ നടന്ന രസകരമായ ഒരു സംഗതിയാണ് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് പോസ്റ്റ് ചെയ്തത്. അഹാനയുടെ തൊട്ടുതാഴെയുള്ള അനുജത്തി ദിയയുടെ ഓൺലൈൻ ഓർഡർ തുറന്ന് ഞെട്ടിയിരിക്കുകയാണ് അഹാന.

## Article Content

സഹോദരങ്ങൾ ചേർന്ന് ആഘോഷവും ആട്ടവും പാട്ടും അഭിനയവുമായി നിറഞ്ഞ് നിൽക്കുന്ന വീടാണ് നടി അഹാന കൃഷ്ണയുടേത്. നാല് പെൺമക്കളും ചേർന്ന് കഴിഞ്ഞുപോയ ലോക്ക്ഡൗൺ കാലം രസകരമായാണ് ചിലവിട്ടത്.ഇപ്പോൾ വീട്ടിൽ നടന്ന രസകരമായ ഒരു സംഗതിയാണ് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് പോസ്റ്റ് ചെയ്തത്. അഹാനയുടെ തൊട്ടുതാഴെയുള്ള അനുജത്തി ദിയയുടെ ഓൺലൈൻ ഓർഡർ തുറന്ന് ഞെട്ടിയിരിക്കുകയാണ് അഹാന.

ദിയ ഓർഡർ ചെയ്ത പാക്കറ്റ് വളരെ സന്തോഷത്തോടെ, ഉള്ളിൽ എന്താകും എന്നറിയാനുള്ള കൊതിയോടു കൂടിയാണ് തുറന്നതെന്ന് അഹാന ആ പോസ്റ്റിനൊപ്പം കുറിക്കുന്നു. എന്നാൽ തുറന്നപ്പോൾ കണ്ടത് ഒരു കൂടു നിറയെ പല്ലികൾ.ഒന്നും രണ്ടുമല്ല അഞ്ച് പല്ലികളാണ് കൊറിയർ ചെയ്ത് ലഭിച്ച കൂടിനുള്ളിൽ. ജീവനുള്ളവയോ ചത്ത പല്ലിയോ അല്ല കേട്ടോ. സാധാരണ ഈ രൂപത്തിൽ പെൻസിൽ കൊണ്ടുള്ള എഴുത്ത് മായ്ക്കുന്ന റബർ ഇറേസറുകൾ ഉണ്ടാവാറുണ്ട്. അതുമല്ലെങ്കിൽ കളിപ്പാട്ട പല്ലികൾ ആവാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2267/diya-ordered-the-lizards-to-the-shock-of-ahana-krishna)