---
title: "#HoneyRose  | മോശമാണെന്ന് അവര്‍ക്ക് തോന്നിയില്ല! ഹണി റോസിനില്ലാത്ത പ്രശ്‌നം കേട്ടവര്‍ക്കെന്തിന്? പുതിയ വിവാദത്തിൽ ആരാധകർ  "
english_title: "#They #didn't #feel #bad #For #those #have #heard #problem #Honey #Rose #Fans #new #controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/226639/they-didnt-feel-bad-for-those-have-heard-problem-honey-rose-fans-new-controversy"
published_at: "2024-08-08T16:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4a64bc7446_honey.jpg"
keywords: []
---

# #HoneyRose  | മോശമാണെന്ന് അവര്‍ക്ക് തോന്നിയില്ല! ഹണി റോസിനില്ലാത്ത പ്രശ്‌നം കേട്ടവര്‍ക്കെന്തിന്? പുതിയ വിവാദത്തിൽ ആരാധകർ  

> **Lead Summary:** **[ശ**രീരാകൃതിയുടെയും വസ്ത്രധാരണത്തിന്റെയും പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടാറുള്ള നടിയാണ് ഹണി റോസ്. ഇടയ്ക്കിടെ ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കാറുള്ള ഹണി ഇതിന്റെ പേരിലും പരിഹസിക്കപ്പെടാറുണ്ട്.

## Article Content

**[ശ**രീരാകൃതിയുടെയും വസ്ത്രധാരണത്തിന്റെയും പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടാറുള്ള നടിയാണ് ഹണി റോസ്. ഇടയ്ക്കിടെ ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കാറുള്ള ഹണി ഇതിന്റെ പേരിലും പരിഹസിക്കപ്പെടാറുണ്ട്.

ഏറ്റവും പുതിയതായി ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

എന്നാല്‍ ഹണി റോസിനോട് ബോബി ചെമ്മണ്ണൂര്‍ അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ ആരോപണവും ഉയര്‍ന്ന് വന്നു. പൊതുവേദിയില്‍ വച്ച് നടിയെ കുറിച്ച് ബോചെ പറഞ്ഞ കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്.

ഹണിയെ കാണുമ്പോള്‍ മഹാഭാരതത്തിലെ ഒരു കഥാപാത്രം ഓര്‍മ്മ വരുമെന്നായിരുന്നു താരം പരാമര്‍ശിച്ചത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.'

ഹണി റോസിനെ കാണുമ്പോള്‍ എനിക്ക് കുന്തി ദേവിയെ ഓര്‍മ വരുന്നു.' മൈക്കിലൂടെ ഹണി ഉള്ള സ്റ്റേജില്‍ നിന്നാണ് ബോബി ഇത് പറഞ്ഞത്.

ഹണി ഉദ്ഘാടനം കഴിഞ്ഞു ഒരു മാല ജ്വലറിയില്‍ നിന്ന് ഇടുന്നു. ശേഷം ബോബി, ഹണിയെ ഒന്ന് കറക്കുന്നു. ശേഷം 'നേരെ നിന്നാല്‍ മാലയുടെ മുന്‍ ഭാഗമേ കാണു. മാലയുടെ പിന്‍ ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്..'

എന്ന് പറയുന്നു.

പ്രിയപ്പെട്ട ഹണി റോസ്, താങ്കള്‍ക്ക് ബാഡ് കമന്റ്‌സ് ഇടുന്ന ഫേസ്ബുക്കില്‍ ഉള്ളവരെ പറ്റി പറയാന്‍ നൂറ് നാവാണല്ലോ. നിങ്ങളുടെ മുന്നില്‍ വെച്ച്, അത്രയും ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ഒരു കോടീശ്വരന്‍ ഇതൊക്കെ പറഞ്ഞപ്പോള്‍ താങ്കളുടെ മുഖത്ത് ചിരി മാത്രമാണല്ലോ കണ്ടത്.

ഇങ്ങനെ കിട്ടുന്ന കാശ് കൊണ്ട് ഭക്ഷണം കഴിക്കാന്‍ മാത്രം ഗതികേട് താങ്കള്‍ക് ഉണ്ടായതില്‍ വിഷമം ഉണ്ട്..ബോബി ചെമ്മണൂര്‍ ഇനി എത്ര കുടുംബങ്ങള്‍ക്ക് വീട് വെച്ച് കൊടുത്താലും, കുടുംബത്തില്‍ കയറ്റാന്‍ പറ്റാത്ത ആളാണ് താനെന്ന് വീണ്ടും തെളിയിച്ചു.'

എന്നാണ് സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുന്നത്.

ഇതിന് താഴെ ഹണിയെ പിന്തുണച്ചും വിമര്‍ശിച്ചുമൊക്കെ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

ഹണി റോസ് ഇതുവരെ ഒന്നും പ്രതികരിക്കാത്ത സ്ഥിതിക്ക് മറ്റുള്ളവര്‍ എന്തിനാണ് ഒരു വാക്കിന്റെ പേരില്‍ വെറുതെ വിവാദമുണ്ടാക്കുന്നതെന്നാണ് മനസിലാവാത്തത്.

ഹണിറോസിന് ഇല്ലാത്ത വിഷമം പൊതുജനത്തിന് എന്തിനാണ്? അല്ലെങ്കില്‍ ആ നിമിഷം അവര്‍ വേദി വിട്ടേനെ.മഹാഭാരതം ഹിന്ദി ടെലിവിഷന്‍ സീരിയലിലെ നടിയുടെ മുഖഛായ ഉണ്ടെന്ന് അഭിപ്രായപ്പെടുന്നു.

നടിയ്ക്ക് ബോചെ പറഞ്ഞത് മനസിലായിട്ടുണ്ടാകും. അവര്‍ വിവാദ പ്രസ്താവന ഇറക്കിയിട്ടില്ല. സിനിമാ അഭിനയവും മോഡലിങ്ങും തൊഴിലാണ്. എന്തിനാണ് അവരുടെ വിവാഹം മുടക്കുന്നത്...

എന്നിങ്ങനെ താരങ്ങളെ അനുകൂലിച്ച് കൊണ്ടാണ് കൂടുതല്‍ കമന്റുകളും വന്നിരിക്കുന്നത്.

ഇതിനിടെ ഹണിയുടെ കൂടെ ജോലി ചെയ്ത അനുഭവം പങ്കുവെച്ചും ഒരാള്‍ എത്തിയിരുന്നു.

'ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത അനുഭവം വെച്ച്, എനിക്ക് തോന്നിയത് ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും കൂടുതല്‍ കംഫര്‍ട്ട് ആയിട്ടുള്ള ഒരു നടി ആയിരുന്നു ഹണി റോസ്.

സിനിമയില്‍ ഒരു സീനില്‍ അഭിനയിച്ചവര്‍ പോലും ഷോട്ടിന് വിളിക്കുമ്പോള്‍ ജാഡ ഇടുന്ന സമയത്ത് ഹണി വളരെ കൃത്യമായി അവരുടെ ജോലി ചെയ്തിരുന്നു..

എല്ലാ കാര്യങ്ങളും വളരെ പോസിറ്റീവ് ആയി നെഗറ്റീവ് അടുപ്പിക്കാതെ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ഹണി റോസ്' എന്നാണ് ആരാധകന്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/226639/they-didnt-feel-bad-for-those-have-heard-problem-honey-rose-fans-new-controversy)