---
title: "#nagachaitanya |  നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു; വിവാഹ നിശ്ചയ ചിത്രങ്ങളുമായി നാഗാര്‍ജുന"
english_title: "#NagaChaitanya #SobhitaDhulipala #get #married #Nagarjuna #engagement #pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/226596/nagachaitanya-sobhitadhulipala-get-married-nagarjuna-engagement-pictures"
published_at: "2024-08-08T14:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b482da7b6e6_nagarchuna.jpg"
keywords: []
---

# #nagachaitanya |  നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു; വിവാഹ നിശ്ചയ ചിത്രങ്ങളുമായി നാഗാര്‍ജുന

> **Lead Summary:** ** **നടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.

## Article Content

** **നടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.

ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം.

നാ​ഗ ചെെതന്യയുടെ പിതാവും നടനുമായ നാഗാർജുന അക്കിനേനിയാണ് വിവാഹനിശ്ചയം ഔദ്യോ​ഗികമായി അറിയിച്ചത്.

> "ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു.

അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന്‍റെ ആഹ്ലാദാതിരേകത്തിലാണ് ഞങ്ങള്‍. ഇരുവര്‍ക്കും ആശംസകള്‍. ഒരു ജീവിതകാലത്തെ സ്നേഹവും സന്തോഷവും അവര്‍ക്ക് ആശംസിക്കുന്നു.

> ദൈവം രക്ഷിക്കട്ടെ. 8.8.8, അനന്തമായ സ്നേഹത്തിന്‍റെ തുടക്കം", വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം നാഗാര്‍ജുന കുറിച്ചു. നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം ഇന്ന് നടക്കുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നാഗചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. നടി സാമന്തയുമായുള്ള വിവാഹബന്ധം 2021 ലാണ് നടന്‍ വേര്‍പെടുത്തിയത്. ഇക്കഴിഞ്ഞ ജൂണില്‍ ഒരു വൈന്‍ ടേസ്റ്റിം​ഗ് സെഷനില്‍ നിന്നുള്ള നാ​ഗ ചൈതന്യയുടെയും ശോഭിതയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

അതിന് പിന്നാലെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/226596/nagachaitanya-sobhitadhulipala-get-married-nagarjuna-engagement-pictures)