#viral | ഓരോ തവണ മിണ്ടാനും 1260 രൂപ, ഒരു ബന്ധത്തിനും തയ്യാറല്ല, ഭാര്യയുടെ വിചിത്ര ഡിമാൻഡ്, വിവാഹമോചനം നേടി യുവാവ്

#viral | ഓരോ തവണ മിണ്ടാനും 1260 രൂപ, ഒരു ബന്ധത്തിനും തയ്യാറല്ല, ഭാര്യയുടെ വിചിത്ര ഡിമാൻഡ്, വിവാഹമോചനം നേടി യുവാവ്
Aug 8, 2024 01:47 PM | By Athira V

പല കാരണങ്ങൾ കൊണ്ടും ആളുകൾ വിവാഹമോചിതരാകുന്നതിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ, തായ്‍വാനിൽ നിന്നുള്ള ഒരു യുവാവ് വിവാഹമോചനം നേടിയ കാരണം കേട്ടാൽ വിചിത്രമെന്ന് തോന്നും. ഭാര്യ സംസാരിക്കാനും ശാരീരികബന്ധത്തിനും പണം ആവശ്യപ്പെടുന്നു എന്ന കാരണം കൊണ്ടാണ് ഈ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്.

ഹാവോ എന്ന യുവാവ് ഒരു പ്രാദേശിക കോടതി വഴിയാണ് അയാളുടെ ഭാര്യ ഷുവാനിൽ നിന്ന് വിവാഹമോചനം നേടിയത്. 2014 -ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്.

നല്ല രീതിയിലായിരുന്നു കുടുംബജീവിതം മുന്നോട്ട് പോയിരുന്നതും. എന്നാൽ, 2017 -ൽ, ഷുവാൻ മാസത്തിലൊരിക്കൽ മാത്രമേ താൻ ശാരീരികബന്ധത്തിന് തയ്യാറാവൂ എന്ന് അറിയിക്കുകയായിരുന്നു.

ഒടുവിൽ ഒരു വിശദീകരണവുമില്ലാതെ 2019 -ൽ എല്ലാ അടുപ്പവും അവസാനിപ്പിക്കുകയും ചെയ്തു. അതിന് കാരണമായി ഷുവാൻ ബന്ധുക്കളോട് പറഞ്ഞത് ഹാവോ തടിച്ചവനാണ് എന്നും കഴിവില്ലാത്തവനാണ് എന്നുമായിരുന്നു.

2021 -ൽ, ഹാവോ വിവാഹമോചനത്തിന് അപേക്ഷിച്ചു. എന്നാൽ, ബന്ധം മെച്ചപ്പെടുത്താം എന്ന വാ​​ഗ്ദ്ധാനം നൽകിക്കൊണ്ട് ഷുവാൻ ഹാവോയെ വിവാഹമോചനക്കേസ് പിൻവലിക്കാൻ പ്രേരിപ്പിച്ചു. അവളെ വിശ്വസിച്ച ഹാവോ കേസ് പിൻവലിക്കുകയും തന്റെ സ്വത്ത് പോലും ഭാര്യയുടെ പേരിലാക്കുകയും ചെയ്തു.

എന്നാൽ, ഷുവാൻ തന്നെ ചൂഷണം ചെയ്യുന്നത് തുടർന്നു എന്നാണ് ഹാവോ പറയുന്നത്. ഹാവോയോട് സംഭാഷണം നടത്തണമെങ്കിലോ, ശാരീരികബന്ധത്തിന് തയ്യാറാകണമെങ്കിലോ ഷുവാൻ ഓരോ തവണയും ആവശ്യപ്പെടുന്നത് NT$500 (1,260 രൂപ)യാണത്രെ.

വീണ്ടും വിവാഹമോചനക്കേസ് നൽകിയപ്പോൾ ഹാവോ പറഞ്ഞത് വളരെ അത്യാവശ്യത്തിന് മാത്രമേ തങ്ങൾ പരസ്പരം മിണ്ടാറുള്ളൂ, അത് തന്നെ മെസ്സേജ് വഴിയാണ് എന്നാണ്.

കൗൺസിലിം​ഗ് ഒക്കെ രണ്ടുപേർക്കും നൽകിയെങ്കിലും അതും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല. എന്തായാലും, കോടതി വിവാഹമോചനം അനുവദിച്ചു. ഷുവാൻ ഉന്നത കോടതിയെ സമീപിച്ചെങ്കിലും അത് പ്രാദേശിക കോടതിയുടെ തീരുമാനം അം​ഗീകരിക്കുകയായിരുന്നു.

#wife #demanding #money #conversation #physical #relationship #man #gets #divorce #taiwan

Next TV

Related Stories
#viral | കസേരകൾ പറക്കുന്നു, സകലതും തകർക്കുന്നു, പന്തലിന്റെ തുണി കീറിയെറിയുന്നു; വൈറലായി വിവാഹവീട്ടിലെ ഡാൻസ്

Nov 19, 2024 10:29 PM

#viral | കസേരകൾ പറക്കുന്നു, സകലതും തകർക്കുന്നു, പന്തലിന്റെ തുണി കീറിയെറിയുന്നു; വൈറലായി വിവാഹവീട്ടിലെ ഡാൻസ്

അതിന്റെ വിവിധ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ‌, ഇങ്ങനെ ഒരു ഡാൻസ് ഒരു വിവാഹവീട്ടിലും ഒരു വീഡിയോയിലും നമ്മൾ...

Read More >>
#viral | നീ ഗർഭിണിയാണ്...! തൊണ്ടവേദന കാണിക്കാൻ ആശുപത്രിയിലെത്തി, ഡോക്ടർ പറഞ്ഞതുകേട്ട് ഞെട്ടി 20 -കാരി, പിന്നെ സംഭവിച്ചത്

Nov 18, 2024 01:00 PM

#viral | നീ ഗർഭിണിയാണ്...! തൊണ്ടവേദന കാണിക്കാൻ ആശുപത്രിയിലെത്തി, ഡോക്ടർ പറഞ്ഞതുകേട്ട് ഞെട്ടി 20 -കാരി, പിന്നെ സംഭവിച്ചത്

'ഡോക്ടർ തന്നെ പറ്റിക്കുകയാണ് എന്നാണ് സത്യമായിട്ടും ഞാൻ ആദ്യം കരുതിയത്' എന്നാണ് കാറ്റലിൻ...

Read More >>
#Viral | കര്‍മ ഈസ് എ ബീച്ച് എന്ന് ടൊവിനോ, നീ പകപോക്കുവാണല്ലേടാ എന്ന് ബേസിലും; ട്രോളിക്കൊന്ന് സഞ്ജു സാംസണും

Nov 12, 2024 01:06 PM

#Viral | കര്‍മ ഈസ് എ ബീച്ച് എന്ന് ടൊവിനോ, നീ പകപോക്കുവാണല്ലേടാ എന്ന് ബേസിലും; ട്രോളിക്കൊന്ന് സഞ്ജു സാംസണും

പൂജക്ക് ശേഷം ആരതിയുമായി പോകുന്ന സമയത്ത് ടൊവിനോ കൈ കാണിക്കുകയും എന്നാല്‍ ടൊവിനോക്ക് നേരെ പൂജാരി ആരതി കാണിക്കാതെ പോവുകയും...

Read More >>
#viral | 'അതുവരെ എന്നെ പുകഴ്ത്തിയ അവന്റെ മുഖം ആ കാര്യം പറഞ്ഞതോടെ മാറി'; ദുരനുഭവം പറഞ്ഞ് യുവതി

Oct 25, 2024 06:47 AM

#viral | 'അതുവരെ എന്നെ പുകഴ്ത്തിയ അവന്റെ മുഖം ആ കാര്യം പറഞ്ഞതോടെ മാറി'; ദുരനുഭവം പറഞ്ഞ് യുവതി

തന്റെ വിവാഹാലോചനയ്ക്കിടെയുണ്ടായ ദുരനുഭവം സാമൂഹികമാധ്യമമായ ത്രെഡ്‌സിലൂടെ പങ്കുവെച്ചിരിക്കുകയാണ് സ്വാതി കൊകാടെ എന്ന...

Read More >>
#viral | വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച് വധു, പിന്നാലെ സഹോദരന്‍ ചെയ്തത്! വീഡിയോ വൈറല്‍

Oct 23, 2024 04:59 PM

#viral | വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച് വധു, പിന്നാലെ സഹോദരന്‍ ചെയ്തത്! വീഡിയോ വൈറല്‍

വിവാഹാനന്തരം വരന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ വധുക്കളെല്ലാവരും അറിഞ്ഞോ അറിയാതെയോ കണ്ണ് നിറഞ്ഞ് വൈകാരികമായ അന്തരീക്ഷം...

Read More >>
#viral | 'ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്‍റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ; സൂര്യക്കൊപ്പം ചെന്നിത്തല, ചിത്രം വൈറല്‍

Oct 22, 2024 03:39 PM

#viral | 'ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്‍റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ; സൂര്യക്കൊപ്പം ചെന്നിത്തല, ചിത്രം വൈറല്‍

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് തിരക്കഥ...

Read More >>
Top Stories