---
title: "#mammootty | 'വിനേഷ്, കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും നിങ്ങൾക്കൊപ്പമുണ്ടാകും'; ഇത് ഹൃദയഭേദകമെന്ന് മമ്മൂട്ടി"
english_title: "#Vinesh #be #with #you #all #challenges #await #Mammootty #called #heartbreaking"
publisher: "moviemax.in"
canonical_url: "https://moviemax.in/news/226487/vinesh-be-with-you-all-challenges-await-mammootty-called-heartbreaking"
published_at: "2024-08-08T07:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b42c43b61d7_vinesh.jpg"
keywords: []
---

# #mammootty | 'വിനേഷ്, കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും നിങ്ങൾക്കൊപ്പമുണ്ടാകും'; ഇത് ഹൃദയഭേദകമെന്ന് മമ്മൂട്ടി

> **Lead Summary:** ** **പാരിസ് ഒളിംപിക്സ് ​ഗുസ്തി ഫൈനലിൽ അയോഗ്യയായി പ്രഖ്യാപിച്ച വിനേഷ് ഫോ​ഗട്ടിന് പിന്തുണയറിയിച്ച് മമ്മൂട്ടി.

## Article Content

** **പാരിസ് ഒളിംപിക്സ് ​ഗുസ്തി ഫൈനലിൽ അയോഗ്യയായി പ്രഖ്യാപിച്ച വിനേഷ് ഫോ​ഗട്ടിന് പിന്തുണയറിയിച്ച് മമ്മൂട്ടി.

വിനേഷിന്റെ സഹിഷ്ണുതയും അർപ്പണബോധവും നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കുമെന്നും എല്ലാ വെല്ലുവിളികളിലും കൂടെയുണ്ടാകുമെന്നും മമ്മൂട്ടി പ്രതികരിച്ചു.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്. ഹൃദയഭേദകമെന്ന് എഴുതിയാണ് മമ്മൂട്ടി കുറിപ്പ് തുടങ്ങിയിരിക്കുന്നത്.

*വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യത ഹൃദയഭേദകമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ അവർ ഒരു യഥാർത്ഥ ചാമ്പ്യനായി തുടരുന്നു. *

*അവരുടെ സഹിഷ്ണുതയും അർപ്പണബോധവും നേട്ടങ്ങളും നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കും. *

*വിനേഷേ, നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും.*

*
*

### Related Links & Sources
- [Original Story Source](https://moviemax.in/news/226487/vinesh-be-with-you-all-challenges-await-mammootty-called-heartbreaking)