#hakkimshajajahan | മാധ്യമങ്ങളെ അറിയിക്കാത്തതിന് കാരണം; പ്രണയകഥ വെളിപ്പെടുത്തി ഹക്കീം ഷാജഹാനും സന അൽത്താഫും

#hakkimshajajahan | മാധ്യമങ്ങളെ അറിയിക്കാത്തതിന് കാരണം; പ്രണയകഥ വെളിപ്പെടുത്തി ഹക്കീം ഷാജഹാനും സന അൽത്താഫും
2024-08-07T20:38:00 | By Adithya N P

(moviemax.in)ക്കീം ഷാജഹാനും സന അൽത്താഫും വിവാഹം ചെയ്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള വിവാഹ വാർത്തയായിരുന്നു.

ഇരുവരും പ്രണയത്തിലായിരുന്നു എന്നു പോലും ആരാധകർക്ക് അറിയില്ലായിരുന്നു. ആചാരങ്ങളും ചടങ്ങുകളുമൊന്നും ഇല്ലാതെ വളരെ ലളിതമായി രജിസ്ട്രർ ഓഫീസിൽ വെച്ച് ഒപ്പിടുകയായിരുന്നു ഹക്കീമും സനയും.


ഇരുവരും എങ്ങനെ പ്രണയത്തിലായി എന്ന് മലയാളികൾക്ക് ഇന്നും അറിയില്ല. വിശേഷങ്ങളുമായി ഹക്കീം ഷാജഹാനും സന അൽത്താഫും വനിതയിലൂടെ സംസാരിക്കുന്നു.

"ഹക്കീം എറണാകുളത്തെ ആക്റ്റ് ലാബിൽ ആയിരുന്നു. ആ സമയത്ത് ഒരു തമിഴ് സിനിമയിലേക്ക് അവസരം വന്നിരുന്നു. എന്റെ വീട്ടിൽ വന്നു ആക്ടിം​ഗ് പഠിപ്പിക്കാൻ ഞാൻ ആക്റ്റ് ലാബിനെ സമീപിച്ചു.

അങ്ങനെ എന്നെ ആക്റ്റിം​ഗ് പഠിപ്പിക്കാൻ എത്തിയതായിരുന്നു ഹക്കീം. അന്നാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. അത് ഒരുപാട് വർഷം മുന്നേ ആയിരുന്നു.

ഞങ്ങൾ തമ്മിൽ ഒരുപാട് വർഷമായി അറിയാം. പക്ഷേ സൗഹൃദം ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ പരസ്പരം പരിചയം ഉണ്ട് എന്ന് മാത്രമാണ്."

"പിന്നെ ഞാൻ ഇടക്ക് വീക്കെന്റ് ക്ലാസുകൾക്കായി ആക്റ്റ് ലാബിൽ പോകാറുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ഹക്കീം ചാർലിയുടെ ഷൂട്ടിം​ഗ് തിരക്കിലായിരുന്നു.

അതിനാൽ അങ്ങനെ പരസ്പരം കണ്ടിട്ടില്ല. ഹക്കീം സിനിമ ചെയ്യുന്ന ഒരാളാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ കരുതിയത് ഒരു നാടക നടൻ മാത്രമാണ് എന്നാണ്.

പിന്നെ കൂടുതൽ പരിചയവും പരസ്പരം ഇല്ലാത്തിനാൽ വ്യക്തിപരമായി ഒന്നും അറിയില്ലായിരുന്നു. പക്ഷേ ആ സമയത്ത് ഞാൻ നന്നായി സിനിമ ചെയ്യുന്ന സമയമായിരുന്നു."

സന അൽത്താഫ് പറയുന്നു.കൊവിഡ് സമയത്തായിരുന്നു ഇരുവരുടേയും പ്രണയം മൊട്ടിട്ടത്. ആ സമയത്ത് ഹക്കീമും സനയും ഒരേ അപ്പാർട്ട്മെന്റിലായിരുന്നു.

ഇടക്കിടെ ലിഫ്റ്റിൽ വെച്ച് കാണുന്നത് പതിവായിരുന്നു. അങ്ങനെ അതൊരു നല്ല സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും എത്തി. ഇരുവരുടേയും ഈ മാറ്റം വീട്ടുകാർക്കും ഫ്ലാറ്റിലുള്ള ആളുകൾക്കും മനസിലായി എങ്കിലും ആരും തങ്ങളോട് ഇവരുടെ ബന്ധത്തെ കുറിച്ച് കൂടുതൽ ചോദിച്ചിട്ടില്ല എന്നാണ് സനയും ഹക്കീമും പറയുന്നത്.

എല്ലാവരും വളരെ വേ​ഗത്തിൽ തന്നെ തങ്ങളുടെ ബന്ധം അം​ഗീകരിക്കുകയായിരുന്നു. ഹക്കീം പറഞ്ഞു."മാധ്യമങ്ങളെ അറിയിക്കാതെ കല്യാണം നടത്തിയത് മനപൂർവ്വമാണ്.

ഇത് പൂർണമായും ഞങ്ങളുടെ വ്യക്തിപരമായ ഒരു സന്തോഷമാണ്. അത് പബ്ലിക്കിനു മുന്നിൽ തുറന്നു കാണിക്കണമെന്ന് രണ്ടു പേർക്കും ഉണ്ടായിരുന്നില്ല.

മാത്രമല്ല അധികം സുഹൃത്തുക്കളോ ഒരുപാട് ബന്ധുക്കളോ പോലും ഉണ്ടായിരുന്നില്ല. കല്യാണത്തിന്റെ ചിത്രങ്ങൾ പോലും ഞങ്ങൾ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നില്ല.

പക്ഷേ എങ്ങനെയോ അറിഞ്ഞ് മാധ്യമങ്ങൾ അവിടെ എത്തുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ എല്ലാവരും ഈ വിവരം അറിയുകയും ചെയ്തു." ഹക്കീം കൂട്ടിച്ചേർത്തു.

ഹക്കീം അഭിനയ രം​ഗത്ത് ശക്തമായി തുടർന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ സന അൽത്താഫ് ഇപ്പോൾ പൂർണമായും സിനിമയിൽ ഇല്ല. ദുൽഖർ സൽമാന്റെ വിക്രമാദിത്യനിലൂടെയാണ് സന സിനിമയിൽ എത്തിയത്.

എന്നാൽ അത്രയും വലിയ സിനിമാ അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. മാർച്ചിലായിരുന്നു സനയുടേയും ഹക്കീം ഷാജഹാന്റെയും വിവാഹം നടന്നത്.

Content Highlight: #hakkimshajajahan #sana #althaf #opens #about #their #love #story #first #time #with #public

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup