---
title: "പവൻ കല്യാൺ ആരാധകരോട് ക്ഷമ പറഞ്ഞ് നായിക"
english_title: "The heroine apologized to Pawan Kalyan fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2264/the-heroine-apologized-to-pawan-kalyan-fans"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/608f93a1debc7_anupama.jpg"
keywords: []
---

# പവൻ കല്യാൺ ആരാധകരോട് ക്ഷമ പറഞ്ഞ് നായിക

> **Lead Summary:** മലയാളിക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേഷ്യർ. പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറി തെന്നിന്ത്യൽ ശ്രദ്ധേയമായ താരമാണ് അനുപമ പരമേശ്വരൻ.

## Article Content

മലയാളിക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേഷ്യർ. പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറി തെന്നിന്ത്യൽ ശ്രദ്ധേയമായ താരമാണ് അനുപമ പരമേശ്വരൻ.

നിവിൻ പോളി ചിത്രത്തിലെ വേഷം നടിയുടെ കരിയറിൽ വഴിത്തിരിവായിരുന്നുപ്രേമത്തിന് പിന്നാലെ തെലുങ്ക് സിനിമയിലാണ് നടി കൂടുതല്‍ സജീവമായത്. പ്രേമം തെലുങ്ക് പതിപ്പിലും അനുപമ തന്നെയാണ് തന്‌റെ റോളിലെത്തിയത്. പിന്നീട് യുവതാരങ്ങളുടെയെല്ലാം നായികയായി നടി ടോളിവുഡില്‍ തിളങ്ങി.

ജോമാന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍ തുടങ്ങിയവയാണ് നടി മലയാളത്തില്‍ ചെയ്ത മറ്റു ചിത്രങ്ങള്‍. തെലുങ്കില്‍ നിരവധി ആരാധകരുളള താരം കൂടിയാണ് അനുപമ. അതേസമയം സൂപ്പര്‍താരം പവന്‍ കല്യാണിന്‌റെ വക്കീല്‍ സാബിനെ കുറിച്ചുളള അനുപമയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സിനിമ കണ്ട ശേഷം ചിത്രത്തെ കുറിച്ചുളള അഭിപ്രായം പങ്കുവെച്ചതായിരുന്നു നടി. കരുത്തുറ്റ കഥാപാത്രമെന്ന് പറഞ്ഞ് പവന്‍ കല്യാണിനെയും നിവേദ തോമസ്, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നീ താരങ്ങളെയുമെല്ലാം നടി അഭിനന്ദിച്ചിരുന്നു. ഈ ട്വീറ്റിന് പിന്നാലെ നടിക്കെതിരെ പവന്‍ കല്യാണ്‍ ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2264/the-heroine-apologized-to-pawan-kalyan-fans)