#rimytomi | ഞാന്‍ ഗായകന്മാരുടെ കൂടെ ഇരിക്കുന്നത് ഇഷ്ടപ്പെട്ടില്ല! ഈഗോ അടിച്ചതാണ് പ്രശ്‌നം; പ്രണയകഥ പറഞ്ഞ് റിമി ടോമി

#rimytomi | ഞാന്‍ ഗായകന്മാരുടെ കൂടെ ഇരിക്കുന്നത് ഇഷ്ടപ്പെട്ടില്ല! ഈഗോ അടിച്ചതാണ് പ്രശ്‌നം; പ്രണയകഥ പറഞ്ഞ് റിമി ടോമി
2024-08-07T15:04:00 | By Adithya N P

(moviemax.in)ഗായികയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ റിമി ടോമിയെ കുറിച്ചുള്ള വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്. അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് റിമി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ പറ്റി താരം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.അടുത്തിടെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു റിമി.


ഷോ യില്‍ വച്ച് ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് തന്റെ പുറകേ ഇഷ്ടവുമായി വന്ന ആളെ കുറിച്ചും അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം മെസേജ് അയച്ചതിനെ പറ്റിയും റിമി പറഞ്ഞത്.

എന്നോട് ഇഷ്ടം തോന്നി പുറകേ നടന്നൊരാള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോഴാണ്. ഇക്കഥ ഞാനൊരു സ്ഥലത്ത് പറഞ്ഞിരുന്നു.


അതിന് ശേഷം പുള്ളി എന്റെ നമ്പര്‍ തപ്പി കണ്ടുപിടിച്ച് ഹലോ എന്നൊരു മെസേജ് അയച്ചിരിക്കുന്നു. അത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.

പുള്ളി ഭാര്യുയടെയും മക്കളുടെയും കൂടെ സമാധാനത്തോടെ വേറെ എവിടെയോ ജീവിക്കുകയാണ്. വീണ്ടും ഞാനീ കഥ പറഞ്ഞാല്‍ പുള്ളി ഹായ് പറഞ്ഞ് വരുമെന്നാണ് റിമി തമാശരൂപേണ പറയുന്നത്.

ആ പുള്ളി എന്നെ ഇഷ്ടമാണെന്ന് ഒന്നും എന്നോട് പറഞ്ഞിട്ടില്ല. പകരം എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞിട്ടുണ്ട്. അക്കാലത്ത് പള്ളിയില്‍ നിന്നും എന്റെ പാട്ട് റെക്കോര്‍ഡ് ചെയ്തിട്ട് ഞാന്‍ നടന്ന് പോകുന്ന വഴിയിലൊക്കെ വെച്ച് കേള്‍പ്പിക്കും.

പിന്നെ സ്‌കൂളിലേക്ക് പോകുന്ന വഴി എന്നെ നോക്കി വരുമായിരുന്നു. ഞാന്‍ നാണം കൊണ്ട് മുഖമൊക്കെ താഴ്ത്തി പോവുകയാണ് ചെയ്യാറുള്ളത്.

പിന്നെ ഒരിക്കല്‍ ബ്ലെഡ് ടെസ്റ്റ് ചെയ്ത് നോക്കിയപ്പോള്‍ എന്റെയും പുള്ളിയുടെയും ഒ പോസിറ്റീവാണ്. അതറിഞ്ഞ് അദ്ദേഹം അവിടെ പാര്‍ട്ടി വരെ നടത്തിയെങ്കിലും ഞാനൊന്നും അറിഞ്ഞില്ല.

മാത്രമല്ല എന്റെ പപ്പയെ എവിടുന്നേലും കണ്ടാല്‍ പുള്ളിയുടെ കൂട്ടുകാരൊക്കെ ദേ നിന്റെ അമ്മായിച്ഛന്‍ പോകുന്നു എന്നൊക്കെ പറയും. അത് പപ്പയുടെ ചെവിയില്‍ എത്തിയതോടെ അതിന്റെ അടിയും കൂടി എനിക്ക് കിട്ടി.

മാത്രമല്ല എന്റെ എല്ലാ പിറന്നാളിനും പുളളി ടെഡി ബീയര്‍ അയച്ച് തരും. പക്ഷേ അദ്ദേഹം എന്നോട് വന്നിട്ട് ഒന്നും പറയുന്നതുമില്ല. പിന്നെ പതിനഞ്ച് വയസ് കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ സ്‌റ്റേജ് ഷോ ചെയ്ത് തുടങ്ങി.

പാലയിലൊരു പള്ളിയില്‍ എന്റെ പരിപാടി നടക്കുകയാണ്. അയാള്‍ കൂട്ടുകാരെയുമൊക്കെ കൂട്ടി പരിപാടി കാണാന്‍ വന്നു.പക്ഷേ അവിടെ വെച്ച് പുള്ളിയ്ക്ക് സഹിക്കാന്‍ പറ്റാത്തൊരു കാര്യമുണ്ടായി.

അന്ന് മെയില്‍ സിംഗേഴ്‌സിനൊപ്പം ഞാന്‍ മുട്ടിയിരിക്കുന്നതൊക്കെ കണ്ടു. അത് പുള്ളിയ്ക്ക് സഹിച്ചില്ല. അതില്‍ ഈഗോ അടിച്ച് ഭയങ്കര പ്രശ്‌നമായി. ഇതോടെ ആ ഇഷ്ടം തന്നെ അവസാനിപ്പിച്ചു.

പുള്ളിയ്ക്ക് അതൊന്നും ഇഷ്ടപ്പെട്ടില്ലായിരുന്നു എന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. എന്തായാലും ആ പുള്ളി രക്ഷപ്പെട്ടു. ഞാനും തിരക്കുകളുമായി ബന്ധപ്പെട്ട് പോവുകയാണ് ചെയ്തതെന്നും റിമി പറയുന്നു.

Content Highlight: #rimytomi #opens #up #about #funny #incident #her #first #love #story #goes #viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup