---
title: "ഇഷ്ട്മല്ലാത്ത കാര്യങ്ങള്‍ ,മമ്മൂട്ടിയെ കുറിച്ച് സുധീഷ്‌  "
english_title: "Things you don't like, Sudheesh about Mammootty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2263/things-you-dont-like-sudheesh-about-mammootty"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/608f87c3a426e_mammootty.jpg"
keywords: []
---

# ഇഷ്ട്മല്ലാത്ത കാര്യങ്ങള്‍ ,മമ്മൂട്ടിയെ കുറിച്ച് സുധീഷ്‌  

> **Lead Summary:** മലയാളത്തില്‍ സഹനടനായുളള വേഷങ്ങളില്‍ തിളങ്ങിയ താരങ്ങങ്ങളില്‍ ഒരാളാണ് നടന്‍ സുധീഷ്. വര്‍ഷങ്ങളായി സിനിമയിലുളള താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം എല്ലാം സുധീഷ് അഭിനയിച്ചിരുന്നു. 1984ല്‍ പുറത്തിറങ്ങിയ ആശംസകളോടെ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‌റെ സിനിമാ അരങ്ങേറ്റം. സിനിമയില്‍ ഇപ്പോഴും സജീവമായ സുധീഷിന്റെതായി കപ്പേള എന്ന ചിത്രമാണ് എറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്.

## Article Content

മലയാളത്തില്‍ സഹനടനായുളള വേഷങ്ങളില്‍ തിളങ്ങിയ താരങ്ങങ്ങളില്‍ ഒരാളാണ് നടന്‍ സുധീഷ്. വര്‍ഷങ്ങളായി സിനിമയിലുളള താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം എല്ലാം സുധീഷ് അഭിനയിച്ചിരുന്നു. 1984ല്‍ പുറത്തിറങ്ങിയ ആശംസകളോടെ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‌റെ സിനിമാ അരങ്ങേറ്റം. സിനിമയില്‍ ഇപ്പോഴും സജീവമായ സുധീഷിന്റെതായി കപ്പേള എന്ന ചിത്രമാണ് എറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്.

കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ച അനിയത്തി പ്രാവിലെ സുധീഷിന്‌റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമകളിലും പ്രാധാന്യമുളള വേഷങ്ങളിലാണ് സുധീഷ് എത്തിയത്. മമ്മൂക്കയെ കുറിച്ചുളള ഒരു ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍ താരത്തെ കുറിച്ച് സുധീഷ് മനസുതുറന്നത്. മമ്മൂട്ടിയില്‍ ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങള്‍ എന്താണെന്നുളള ചോദ്യത്തിനായിരുന്നു സുധീഷ് മറുപടി നല്‍കിയത്. ഇഷ്ടപ്പെട്ടത് ഒരുപാടുണ്ട്.

അദ്ദേഹത്തിന്‌റെ അഭിനയം വളരെ ഇഷ്ടമാണ്, ഇഷ്ടപ്പെടാത്തത് അദ്ദേഹം എന്നെ എല്ലാ പടത്തിലും വിളിക്കുന്നില്ല. അതുകൊണ്ട് ഇഷ്ടമല്ല എന്ന രസകരമായ മറുപടിയാണ് സുധീഷ് നല്‍കിയത്. അതേസമയം മമ്മൂട്ടി നായകനായ മുദ്ര എന്ന ചിത്രത്തിലെ സുധീഷിന്‌റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1989ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് 1991ല്‍ പുറത്തിറങ്ങിയ വേനല്‍ കിനാവുകള്‍ എന്ന സിനിമയിലെ നായകവേഷവും സുധീഷിന്‌റെ അഭിനയജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2263/things-you-dont-like-sudheesh-about-mammootty)