---
title: "#panchayatjetty | 'സിനിമയുടെ വെള്ളിയാഴ്ചത്തെ കളക്ഷന്‍ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്'; 'പഞ്ചായത്ത് ജെട്ടി' ടീം പറയുന്നു"
english_title: "#Film's #Friday #Collection #Wayanad #Relief #Fund #Says #Panchayat #Jetty' #team"
publisher: "moviemax.in"
canonical_url: "https://moviemax.in/news/226140/films-friday-collection-wayanad-relief-fund-says-panchayat-jetty-team"
published_at: "2024-08-06T20:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b238a974fbb_njetty.jpg"
keywords: []
---

# #panchayatjetty | 'സിനിമയുടെ വെള്ളിയാഴ്ചത്തെ കളക്ഷന്‍ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്'; 'പഞ്ചായത്ത് ജെട്ടി' ടീം പറയുന്നു

> **Lead Summary:** **** മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചായത്ത് ജെട്ടി.

## Article Content

**** മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചായത്ത് ജെട്ടി.

ജൂലൈ 26 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍.

വരുന്ന വെള്ളിയാഴ്ച ചിത്രത്തിന് ലഭിക്കുന്ന തിയറ്റര്‍ കളക്ഷന്‍ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും എന്നതാണ് അത്. ഇത് സംബന്ധിച്ച് ഒരു പോസ്റ്ററും അവര്‍ പുറത്തിറക്കിയിട്ടുണ്ട്.

> "ഒറ്റ രാത്രി കൊണ്ട് ജീവിതം കടപുഴകിപ്പോയ വയനാടിനെ ചേര്‍ത്തുപിടിക്കുന്നവരോടൊപ്പം ഞങ്ങളും. വെള്ളിയാഴ്ചത്തെ തിയറ്റര്‍ കളക്ഷന്‍ പൂര്‍ണ്ണമായി വയനാട് റിലീസ് ഫണ്ടിലേക്ക്", എന്നാണ് പോസ്റ്ററിലെ കുറിപ്പ്.

മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, വീണ നായർ, രശ്മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ക്രിഷ് കൈമൾ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റിംഗ് ശ്യാം ശശിധരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രേം പെപ്കോ, ബാലൻ കെ മങ്ങാട്ട്, പ്രൊഡക്ഷൻ കൺട്രോളർ ബാബുരാജ് മനിശ്ശേരി, ആർട്ട് സാബു മോഹൻ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, പരസ്യകല യെല്ലോ ടൂത്ത്സ്, സൗണ്ട് ഡിസൈൻ അരുൺ വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് പ്രഭാകരൻ കാസർഗോഡ്, പ്രൊഡക്ഷൻ മാനേജർ അതുൽ.

സപ്തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. വർഷങ്ങളായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ മറിമായം പരമ്പരയിലെ എല്ലാ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/226140/films-friday-collection-wayanad-relief-fund-says-panchayat-jetty-team)