---
title: "ദാവണിയില്‍ സുന്ദരിയായി അനു സിത്താര ,കുറച്ചത് 6 കിലോ "
english_title: "Anu Sithara is beautiful in Davani and weighs at least 6 kg"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2261/anu-sithara-is-beautiful-in-davani-and-weighs-at-least-6-kg"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/608f84335227e_anusithara.jpg"
keywords: []
---

# ദാവണിയില്‍ സുന്ദരിയായി അനു സിത്താര ,കുറച്ചത് 6 കിലോ 

> **Lead Summary:** മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട നായികയാണ് അനുസിത്താര.കാവ്യമാധവന് ശേഷം മലയാളത്തില്‍ എത്തിയ മലയാളി മങ്കയെന്ന് നായികയെ ആരാധകര്‍ വിശേഷിപ്പിക്കാറുണ്ട്.

## Article Content

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട നായികയാണ് അനുസിത്താര.കാവ്യമാധവന് ശേഷം മലയാളത്തില്‍ എത്തിയ മലയാളി മങ്കയെന്ന് നായികയെ ആരാധകര്‍ വിശേഷിപ്പിക്കാറുണ്ട്.

നായികാ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനു സിത്താര. ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം പോലുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മണിയറയിലെ അശോകനാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അനു സിത്താര.

തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെക്കാറുണ്ട്. അതേസമയം ശരീരഭാരം കുറച്ച സന്തോഷം പങ്കുവെച്ചുളള നടിയുടെ പുതിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വണ്ണം കൂടിയതിന്‌റെ പേരില്‍ മുന്‍പ് നിരവധി വിമര്‍ശനങ്ങളും കളിയാക്കലുകളും ഏല്‍ക്കേണ്ടി വന്ന താരമാണ് അനു സിത്താര. ഒരുമാസം കൊണ്ട് ആറുകിലോ കുറച്ചാണ് ഇതിനുളള മറുപടിയുമായി നടി എത്തിയത്. മെലിഞ്ഞ് സുന്ദരിയായി ദാവണി ചുറ്റിയുളള ചിത്രങ്ങളാണ് അനു സിത്താര തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2261/anu-sithara-is-beautiful-in-davani-and-weighs-at-least-6-kg)