---
title: "#Avesham | തെലുങ്കിൽ 'ആവേശം'; ഫഹദിന്റെ രംഗണ്ണനാവാൻ ബാലയ്യ‍"
english_title: "#Avesham #Telugu #Balayya #Fahad #Rangannan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/226085/avesham-telugu-balayya-fahad-rangannan"
published_at: "2024-08-06T16:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b20169c0761_uyt.jpg"
keywords: []
---

# #Avesham | തെലുങ്കിൽ 'ആവേശം'; ഫഹദിന്റെ രംഗണ്ണനാവാൻ ബാലയ്യ‍

> **Lead Summary:** **മ**ലയാളി പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമാണ് ഫഹദ് ഫാസിലിന്റെ ആവേശം. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു.

## Article Content

**മ**ലയാളി പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമാണ് ഫഹദ് ഫാസിലിന്റെ ആവേശം. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു.

ഏകദേശം 154 കോടിയാണ് ചിത്രം സമാഹരിച്ചത്. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവ് സംവിധാനം ചെയ്ത ചിത്രത്തിന് അന്യാഭാഷളിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

ഇപ്പോഴിതാ ആവേശത്തിന്റെ തെലുങ്ക് പതിപ്പെത്തുന്നതായി റിപ്പോർട്ട്. ഫഹദ് ഫാസിൽ അവിസ്മരണീയമാക്കിയ രംഗണ്ണനായി എത്തുന്ന് ടോളിവുഡ് സൂപ്പർ സ്റ്റാർ നന്ദമൂരി ബാലകൃഷ്ണയാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ നൽകുന്ന വിവരം.

റീമേക്ക് സിനിമകൾ ഒരുക്കുന്ന ഹരീഷ് ശങ്കറാണ് ആവേശത്തിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ മൈത്രി മൂവീ മേക്കേഴ്‌സ് ആവേശത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നതത്രേ.അടുത്ത വർഷം മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ബാലകൃഷ്ണയും ഹരീഷ് ശങ്കറും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകൾ പ്രചരിച്ചിരുന്നു.

ആവേശത്തിൽ ഫഹദ് ഫാസിലിനൊപ്പം ആശിഷ് വിദ്യാര്‍ത്ഥി, റോഷന്‍, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, നീരജ രാജേന്ദ്രന്‍, പൂജ മോഹന്‍രാജ്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒ.ടി.ടിയിലും മികച്ച സ്വീകാര്യത ആവേശത്തിന് ലഭിച്ചിരുന്നു.സുഷിന്‍ ശ്യാം ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്.

ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റാണ്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/226085/avesham-telugu-balayya-fahad-rangannan)