---
title: "#kathodekathoram | അവൾക്ക് ഒട്ടും പക്വതയില്ല, അങ്ങനെ വന്നപ്പോൾ അത്ഭുതമായിരുന്നു, കൃഷ്ണേന്ദുവുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് രാഹുൽ"
english_title: "#kathodekathoram #serial #fame #meenu #arjun #revealed #their #relationship #after #viral #night #scene"
publisher: "moviemax.in"
canonical_url: "https://moviemax.in/news/226058/kathodekathoram-serial-fame-meenu-arjun-revealed-their-relationship-after-viral-night-scene"
published_at: "2024-08-06T14:43:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1ea024fdf4_tv.jpg"
keywords: []
---

# #kathodekathoram | അവൾക്ക് ഒട്ടും പക്വതയില്ല, അങ്ങനെ വന്നപ്പോൾ അത്ഭുതമായിരുന്നു, കൃഷ്ണേന്ദുവുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് രാഹുൽ

> **Lead Summary:** **കാ**തോട് കാതോരം എന്ന സീരിയൽ വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. ആ വൈറൽ ഇന്റിമേറ്റ് സീൻ കണ്ട് നിരവധി പേരാണ് ഈ സീരിയലിന്റെ ആരാധകരായി മാറിയത്. സീരിയലുകളെ മൊത്തത്തിൽ പുച്ഛിച്ച് നടന്നിരുന്നവർ ഈ ഒരു സീൻ മൂലം ഇപ്പോൾ കാതോട് കാതോരം കണ്ടു തുടങ്ങി.

## Article Content

**കാ**തോട് കാതോരം എന്ന സീരിയൽ വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. ആ വൈറൽ ഇന്റിമേറ്റ് സീൻ കണ്ട് നിരവധി പേരാണ് ഈ സീരിയലിന്റെ ആരാധകരായി മാറിയത്. സീരിയലുകളെ മൊത്തത്തിൽ പുച്ഛിച്ച് നടന്നിരുന്നവർ ഈ ഒരു സീൻ മൂലം ഇപ്പോൾ കാതോട് കാതോരം കണ്ടു തുടങ്ങി.

സീരിയൽ വിശേഷങ്ങളുമായി മൈൽസ്റ്റോൺ മെയ്ക്കേഴ്സ് ചാനലിലൂടെ കൃഷ്ണേന്ദുവും രാഹുൽ സുരേഷും സംസാരിക്കുന്നു. സീരിയലിലെ റൊമാൻസ് വ്യക്തി ജീവിതത്തിലും ഉണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. 

> "കൃഷ്ണേന്ദു ഒരിക്കലും ഒരു റൊമാന്റിക്കല്ല. അവൾ എപ്പോഴും എല്ലാവരോടും ഫ്രന്റ്ലി ആയി സംസാരിക്കുന്നയാളാണ്. ഒരിക്കലും അവളോട് അത്തരത്തിൽ പ്രണയം എന്നൊരു ചിന്ത വരില്ല. മാത്രമല്ല ഒട്ടും പക്വതയില്ലാത്ത ആളാണ് കൃഷ്ണേന്ദു. രാഹുൽ സുരേഷ് പറഞ്ഞു. ഈ സീൻ കാണുമ്പോൾ പലരും നാണം വന്നു എന്ന രീതിയിൽ കമന്റ് ചെയ്തിരുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. ആളുകൾക്ക് ആ കാര്യം വ്യക്തമായല്ലോ. രാഹുൽ കൂട്ടിച്ചേർത്തു. 

> "എല്ലാവർക്കും ഇങ്ങനെയാരു സീൻ വന്നപ്പോൾ അത്ഭുതമായിരുന്നു. എന്നാൽ ഞങ്ങളെ സംബന്ധിച്ച് ഒരു ടെൻഷനും ഉണ്ടായിരുന്നില്ല. ഒന്നാമത് ഈ സീൻ എടുക്കുമ്പോൾ ചുറ്റും ആളുകൾ ആയിരുന്നു. എല്ലാവരുടേയും സപ്പോർട്ട് ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു. അങ്ങനെ കളിയാക്കലോ ഒന്നും തന്നെ അപ്പോൾ ഉണ്ടായിട്ടില്ല. പിന്നെ ഞങ്ങളെ രണ്ടാളെയും കംഫർട്ടബിൾ ആക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. തിരക്കിട്ട് ചെയ്താൽ വളരെ വൃത്തികേടാവാൻ സാധ്യതയുള്ള സീൻ തന്നെയായിരുന്നു അത്." 

> "എന്നാൽ എല്ലാവരും കൂടെ ഒരുപാട് സഹായിച്ചിട്ടാണ് ആ സീൻ പൂർത്തിയാക്കാൻ സാധിച്ചത്. അതിനാൽ ഇത്തരം കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം ഉണ്ടാവാറുണ്ട്." രാഹുൽ സുരേഷ് പറഞ്ഞു. ഇരുവരുടേയും ഇന്റിമേറ്റ് സീനുകളുടെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായപ്പോഴാണ് കൂടുതൽ ആളുകൾ സീരിയൽ കാണാൻ തുടങ്ങിയത്. 

> ഈയിടെ പ്രചരിച്ച ഒരു കാര്യം എന്തെന്നാൽ കൃഷ്ണേന്ദുവിന്റെ വീട്ടുകാർ രാഹുലിന്റെ വീട്ടുകാരുമായി ഒരു പ്രപ്പോസൽ രീതിയിൽ സംസാരിച്ചു എന്നാണ്. ഇതിനെ കുറിച്ചു കൃഷ്ണേന്ദു പറയുന്നത്. "ഒരിക്കലുമില്ല. ഞങ്ങളുടെ മാതാപിതാക്കൾ ഇതുവരെ പരസ്പരം സംസാരിച്ചിട്ടില്ല. എന്നാൽ രാഹുലിന്റെ അമ്മയും ഞാനും സംസാരിച്ചിട്ടുണ്ട്. അതൊരു സൗഹൃദപരമായിട്ടാണ്. അതുപോലെ എന്റെ അമ്മ രാഹുലിനെ വിളിച്ചിട്ടുണ്ട്. അത് പക്ഷേ എന്നെ ശ്രദ്ധിക്കണം എന്ന് രാഹുലിനോട് പറയാൻ വേണ്ടിയാണ്. അല്ലാതെ ഇത്തരമൊരു കാര്യം ആദ്യമായിട്ടാണ് കേൾക്കുന്നത്." 

> "ഇവളെ ഒരു പെൺകുട്ടിയായിട്ട് കണ്ടിട്ടേയില്ല. അതായത് ഞാനും എന്റെ അനിയനായിട്ട് അഭിനയിക്കുന്ന നവനീതും കൃഷ്ണേന്ദുവിനെ കണ്ടിരിക്കുന്നത് ഞങ്ങളുടെ കൂട്ടത്തിൽ ഒരാളായിട്ടാണ്. ഒരു പെൺകുട്ടിയായി കാണുമ്പോൾ അൽപം ​ഗ്യാപ് ഇടേണ്ടി വരും.

> കാരണം എനിക്ക് അൽപം പേടിയുണ്ട്. എന്നാൽ കൃഷ്ണേന്ദുവുമായിട്ട് ഞങ്ങൾക്ക് നല്ലൊരു വൈബുണ്ട്. അതിനാൽ ഞങ്ങളിലൊരാളായിട്ടേ അവളോട് പെരുമാറാറുള്ളു. പിന്നെ ഇവളെ എങ്ങനെയാണ് ട്രീറ്റ് ഞാൻ ചെയ്യുന്നതെന്ന് ഞങ്ങളുടെ രണ്ടു പേരുടേയും വീട്ടുകാർക്ക് അറിയാവുന്നതാണ്." രാഹുൽ സുരേഷ് വ്യക്തമാക്കി. 

ഈ വൈറൽ സീനിനു ശേഷം പലർക്കും ആ​ഗ്രഹം മീനുവും അർജുനും ജീവിതത്തിലും ഒന്നിക്കണം എന്നാണ്. അത്രക്കും നല്ല റീൽ ജോഡികളാണ് ഇരുവരും. എന്നാൽ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും അത്തരത്തിലൊരു ബന്ധമല്ല തങ്ങൾക്കിടയിൽ ഉള്ളതെന്നും കൃഷ്ണേന്ദവും രാഹുൽ സുരേഷും തുറന്നു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/226058/kathodekathoram-serial-fame-meenu-arjun-revealed-their-relationship-after-viral-night-scene)