#vijay | 'എൻ നെഞ്ചില്‍ കുടിയിരിക്കും'; ഇനി ആ വാക്കുകൾ കേൾക്കാനാവില്ലേ ? വിജയ് ആരാധകരെ നിരാശരാക്കി റിപ്പോർട്ട്

#vijay | 'എൻ നെഞ്ചില്‍ കുടിയിരിക്കും'; ഇനി ആ വാക്കുകൾ കേൾക്കാനാവില്ലേ ? വിജയ് ആരാധകരെ നിരാശരാക്കി റിപ്പോർട്ട്
Aug 6, 2024 02:35 PM | By Athira V

മലയാളത്തിലെ നടന്മാരെ പോലെ തന്നെ കേരളത്തിൽ ഒട്ടനവധി ആരാധകവൃന്ദമുള്ള നടനാണ് ദളപതി വിജയ്. താരത്തിന്റേതായി റിലീസ് ആകുന്ന സിനിമകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ഓരോരുത്തരും കാത്തിരിക്കാറുള്ളത്. താരത്തിന്‍റെ പുതിയ സിനിമകളുടെ റിലീസിന് മുന്നോടിയായി ഓരോ ആരാധകനും കാത്തിരിക്കുന്നൊരു കാര്യമുണ്ട്.

ഓഡിയോ ലോഞ്ചിലെ വിജയിയുടെ സ്പീച്ച്. 'എൻ നെഞ്ചില്‍ കുടിയിരിക്കും..' എന്ന് തുടങ്ങുന്ന കുട്ടിസ്റ്റോറികൾ കേൾക്കാനായി ഏവരും അക്ഷമരായാണ് കാത്തിരിക്കാറുള്ളതും. എന്നാൽ 'ദ ​ഗോട്ട്' എന്ന പുതിയ ചിത്രത്തിന് ഓഡിയോ ലോഞ്ച് ഉണ്ടാകില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2024 സെപ്റ്റംബർ 5നാണ് 'ദ ​ഗോട്ട്' എന്ന് വിളിപ്പേരുള്ള 'ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന വിജയ് ചിത്രത്തിന്റെ റിലീസ്. ഇതിന് മുന്നോടിയായി ഓഡിയോ ലോഞ്ച് ഉണ്ടാകുന്നതും ഉണ്ടാകാത്തതും വിജയ് പറയുന്നത് അനുസരിച്ച് ഇരിക്കുമെന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു പറഞ്ഞിരുന്നു.

എന്നാൽ ഈ പരിപാടി കാണില്ല എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ വിജയിയുടെ ഐതിഹാസിക പ്രസംഗത്തിനായി കാത്തിരുന്ന ആരാധകരിൽ വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. പ്രീ റിലീസ് ഈവന്റുകൾ ഉണ്ടാകില്ലെന്നും പറയപ്പെടുന്നുണ്ട്.

സിനിമയുടേതായി പുറത്തിറങ്ങിയ ​ഗാനങ്ങൾക്ക് മോശം പ്രതികരണമാണ് ലഭിച്ചതെന്നും അതിനാലാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് അണിയറ പ്രവർത്തകർ എത്തിയതെന്നുമാണ് ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിന്റെ സം​ഗീത സംവിധായകൻ യുവൻ ശങ്കർരാജയുടെ സഹോദരി ഭവതാരിണിയുടെ വിയോ​ഗവും ഓഡിയോ ലോഞ്ച് മാറ്റുന്നതിന് കാരണമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ റിലീസ് ചെയ്യുന്ന സിനിമ ആയതുകൊണ്ട് തന്നെ ദ ​ഗോട്ടിന് പ്രതീക്ഷ ഏറെയാണ്. ഈ സിനിമയുടെ റിലീസിന് ശേഷം കരാറിലുള്ള മറ്റ് ചിത്രങ്ങളിലും അഭിനയിച്ച ശേഷം വിജയ് സിനിമ കരിയറിനോട് വിട പറയുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

#report #says #thalapathy #vijay #movie #greatest #all #time #audio #launch #may #be #cancelled

Next TV

Related Stories
#jayamravi | ആ നടിയുമായുള്ള അടുപ്പം, ആര്‍തിയുടെ സംശയരോഗം; ഡിവോഴ്‌സിന് പിന്നിലെ കാരണം

Sep 9, 2024 02:46 PM

#jayamravi | ആ നടിയുമായുള്ള അടുപ്പം, ആര്‍തിയുടെ സംശയരോഗം; ഡിവോഴ്‌സിന് പിന്നിലെ കാരണം

ജയം രവി സൈറണ്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന് അധികം പണം ചോദിച്ചതാണ്പ്രശ്‌നങ്ങള്‍ക്ക് തുടക്കം എന്നാണ്...

Read More >>
#jayamravi | ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണ്!  ആരാധകരെ ഞെട്ടിച്ച് ജയം രവിയുടെ വിവാഹമോചനം

Sep 9, 2024 01:52 PM

#jayamravi | ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണ്! ആരാധകരെ ഞെട്ടിച്ച് ജയം രവിയുടെ വിവാഹമോചനം

ജയം രവിയുടേയും ആരതിയുടേയും വിവാഹ മോചനത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്...

Read More >>
#dillibabu | തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു

Sep 9, 2024 10:45 AM

#dillibabu | തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു

മിഡ് ബജറ്റ് പടങ്ങളിലൂടെ നിരവധി പുതു സംവിധായകര്‍ക്ക് അവസരം നല്‍കിയ നിര്‍മ്മാതാവാണ് വിടവാങ്ങിയത് എന്ന് നിര്‍മ്മാതാവ് എസ്ആര്‍ പ്രഭു എക്സ്...

Read More >>
#Tamannaah |  സ്റ്റെപ്പുകൾ ആദ്യം അദ്ദേഹം പഠിക്കും, എന്നിട്ടെ അഭിനേതാക്കളോട് ചെയ്യാൻ പറയു; രാജമൗലിയെ കുറിച്ച് തമന്ന

Sep 9, 2024 09:11 AM

#Tamannaah | സ്റ്റെപ്പുകൾ ആദ്യം അദ്ദേഹം പഠിക്കും, എന്നിട്ടെ അഭിനേതാക്കളോട് ചെയ്യാൻ പറയു; രാജമൗലിയെ കുറിച്ച് തമന്ന

2015 ലാണ് ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ അവന്തിക എന്ന കഥാപാത്രത്തെയായിരുന്നു തമന്ന...

Read More >>
#ArindamSil | ലൈംഗിക പീഡന ആരോപണം: പ്രശസ്ത സംവിധായകനെ സംവിധായക സംഘടന പുറത്താക്കി

Sep 8, 2024 06:26 PM

#ArindamSil | ലൈംഗിക പീഡന ആരോപണം: പ്രശസ്ത സംവിധായകനെ സംവിധായക സംഘടന പുറത്താക്കി

ഇത് സംഭവത്തില്‍ സില്ലിന്‍റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍റെ...

Read More >>
#nayanthara | നയൻതാര ഫോൺ എറിഞ്ഞ് തകർത്തു, പിരിയാൻ കാരണം; വിഘ്നേശിന്റെ അമ്മ ചിമ്പുവിനെ വിളിച്ചു; സംവിധായകൻ

Sep 7, 2024 03:50 PM

#nayanthara | നയൻതാര ഫോൺ എറിഞ്ഞ് തകർത്തു, പിരിയാൻ കാരണം; വിഘ്നേശിന്റെ അമ്മ ചിമ്പുവിനെ വിളിച്ചു; സംവിധായകൻ

ഇവരുടെ ചുംബന ഫോട്ടോ പുറത്ത് വന്നത് അന്ന് വലിയ കോളിളക്കമുണ്ടാക്കി. ഇപ്പോഴിതാ ചിമ്പുവിനെയും നയൻതാരയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ...

Read More >>
Top Stories