---
title: "#RatheeshKrishnan | 'ഇത് കേരളമാണ്, നമ്മൾ തിരിച്ചുവരും', ദുരിതബാധിതർക്ക് സ്ഥലംനൽകാൻ ഒരുക്കമെന്ന് നടൻ "
english_title: "#Actor #RatheeshKrishnan #came #help #landslide #ravaged #Wayanad."
publisher: "moviemax.in"
canonical_url: "https://moviemax.in/news/225989/actor-ratheeshkrishnan-came-help-landslide-ravaged-wayanad"
published_at: "2024-08-06T11:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1c1f37a736_ratheesh.jpg"
keywords: []
---

# #RatheeshKrishnan | 'ഇത് കേരളമാണ്, നമ്മൾ തിരിച്ചുവരും', ദുരിതബാധിതർക്ക് സ്ഥലംനൽകാൻ ഒരുക്കമെന്ന് നടൻ 

> **Lead Summary:** **** ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് സഹായവുമായി നടൻ രതീഷ് കൃഷ്ണൻ. ദുരിതബാധിതർക്ക് സ്ഥലം നൽകാൻ ഒരുക്കമെന്നാണ് നടൻ അറിയിച്ചിരിക്കുന്നത്.

## Article Content

**** ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് സഹായവുമായി നടൻ രതീഷ് കൃഷ്ണൻ. ദുരിതബാധിതർക്ക് സ്ഥലം നൽകാൻ ഒരുക്കമെന്നാണ് നടൻ അറിയിച്ചിരിക്കുന്നത്.

വയനാടിൻ്റെ അവസ്ഥ കണ്ടിട്ട് തനിക്ക് ഒന്നും ചെയ്യാതിരിക്കാൻ ആകുന്നില്ലെന്നും നടൻ പറഞ്ഞു. ഫെയ്സ്ബുക്ക് ലെെവിലൂടെയായിരുന്നു നടൻ്റെ പ്രതികരണം.

'ഇടുക്കി വാ​ഗമണ്ണിനടുത്ത് പശുപ്പാറയിൽ ഞങ്ങൾക്ക് നാല് ഏക്കർ സ്ഥലമുണ്ട്. അതിൽ ഒരേക്കർ, 25 അർഹതപ്പെട്ടവർക്കായി 4 സെൻ്റ് വീതം കൊടുക്കാൻ ആ​ഗ്രഹമുണ്ട്.

ഇത് കേരളമാണ്, നമ്മൾ തിരിച്ചുവരും', രതീഷ് കൃഷ്ണൻ പറഞ്ഞു. വികാരാധീനനായാണ് നടൻ ലെെവിലെത്തിയത്. നിരവധി സിനിമ താരങ്ങളാണ് വയനാടിന് സഹായവുമായി എത്തുന്നത്.

മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും, ജോജു തുടങ്ങി ഒട്ടേറെ താരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.

അന്യഭാഷയിൽ നിന്നുള്ള താരങ്ങളും സഹായവുമായി എത്തി. കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.

നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരുകോടി രൂപയാണ് സംഭാവന നൽകിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/225989/actor-ratheeshkrishnan-came-help-landslide-ravaged-wayanad)