തെലുങ്ക് സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് നാഗാർജുനയും അമല അക്കിനേനിയും. എൺപതുകളിലും തൊണ്ണൂറുകളിലും തിരക്കേറിയ നായിക നടിയായിരൃന്ന അമല അക്കിനേനി വിവാഹ ശേഷം കരിയറിൽ നിന്ന് മാറി നിൽക്കുകയാണുണ്ടായത്.
പിന്നീട് വർഷങ്ങൾക്കിപ്പുറം തിരിച്ചെത്തിയെങ്കിലും പഴയത് പോലെ സജീവമായില്ല. ചെന്നെെയിൽ നിന്നും ഹൈദരാബാദിലേക്ക് താമസം മാറിയ അമല നാഗാർജുനയ്ക്കൊപ്പം പുതിയൊരു ജീവിതം കെട്ടിപ്പടുത്തു. മൃഗസംരക്ഷണ പ്രവർത്തനങ്ങളിലും അമല സജീവമായി.
അഖിൽ അക്കിനേനി എന്നാണ് താര ദമ്പതികൾക്ക് പിറന്ന മകന്റെ പേര്. അഖിലും മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമാ ലോകത്തെത്തി. അമല അക്കിനേനിക്ക് നിരവധി മലയാളി ആരാധകരുമുണ്ട്.
എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ സിനിമകളാണ് അമലയെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലെ അമലയുടെ കഥാപാത്രം ഉണ്ടാക്കിയ തരംഗം ചെറുതല്ല. അമല അക്കിനെനിയെക്കുറിച്ചുള്ള അഭ്യൂഹമാണ് തെലുങ്ക് സിനിമാ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.

നാഗാർജുനയ്ക്ക് മുമ്പ് മറ്റൊരു പ്രണയം അമലയ്ക്കുണ്ടായിരുന്നു എന്നാണ് ഗോസിപ്പ്. പഴയകാല തമിഴ് നടൻ കാർത്തിക്കും അമലയും പ്രണയത്തിലായിരുന്നെന്നും ഒരു ഘട്ടത്തിൽ ഇവർ പിരിയുകയായിരുന്നെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം കാർത്തിക്ക് ചില നടിമാരുമായി പ്രണയത്തിലായിരുന്നെന്ന് ഒന്നിലേറെ ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇവയിൽ പലതും സത്യമായിരുന്നില്ല. അക്കാലത്ത് തമിഴകത്ത് വൻ ജനപ്രീതി നേടിയ നടനാണ് കാർത്തിക് മുത്തുരാമൻ.
നടി രാഗിണി മുത്തുരാമനെയാണ് കാർത്തിക് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ പിറന്ന മകനാണ് നടൻ ഗൗതം കാർത്തിക്. 1988 ലായിരുന്നു കാർത്തിക്-രാഗിണി വിവാഹം നടന്നത്. എന്നാൽ വൈകാതെ ഈ ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടായി. 1999 ൽ രാഗിണിയുടെ സഹോദരി രതിയെയും കാർത്തിക് വിവാഹം ചെയ്തു. രാഗിണിയും കാർത്തിക്കും അകന്നു. അഭിനയ രംഗത്ത് നിന്നും കാർത്തിക് മാറി നിൽക്കുകയാണ്.
അമല അക്കിനേനിയും നാഗാർജുനയും വിവാഹിതരായത് സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് നാഗാർജുന അമലയെ വിവാഹം ചെയ്തത്. ലക്ഷ്മി ദഗുബതി എന്നാണ് നാഗാർജുനയുടെ മുൻഭാര്യയുടെ പേര്, ഇരുവർക്കും പിറന്ന മകനാണ് നടൻ നാഗ ചൈതന്യ. നാഗാർജുന സിനിമാ കരിയറിലേക്ക് ശ്രദ്ധ കൊടുത്തതോടെയാണ് ലക്ഷ്മി ദഗുബതിയും നാഗാർജുനയും അകലുന്നത്.
അമലയുമായുള്ള വിവാഹശേഷവും നടനെക്കുറിച്ച് ഗോസിപ്പുകൾ വന്നു. നടി തബുവും നാഗാർജുനയും തമ്മിൽ അടുപ്പമുണ്ടെന്നാണ് പുറത്ത് വന്ന ഗോസിപ്പുകൾ. രണ്ട് പേരും ഈ ഗോസിപ്പുകൾ നിഷേധിക്കുകയാണുണ്ടായത്. അടുത്ത സുഹൃത്തുക്കളാണ് നാഗാർജുനയും തബുവും. അമലയുടെയും സുഹൃത്താണ് തബു. ഹൈദരാബാദിലെത്തുമ്പോൾ താര ദമ്പതികളുടെ വീട്ടിലാണ് തബു കഴിഞ്ഞിരുന്നത്. 
ഗോസിപ്പുകളെക്കുറിച്ച് അമല അക്കിനേനി പ്രതികരിച്ചിട്ടുണ്ട്. തന്റെ വിശ്വാസം തകർക്കാൻ പറ്റില്ലെന്ന് അമല അന്ന് വ്യക്തമാക്കി. എന്റെ വീട്ടിൽ എന്താണ് നടക്കുന്നതെന്ന് ആരും നോക്കേണ്ട. ഞാൻ സന്തോഷവതിയാണ്. ഇക്കാര്യം ഒരിക്കലും വീട്ടിൽ ചർച്ചയായിട്ടില്ലെന്നും അമല അക്കിനേനി വ്യക്തമാക്കി. 
#did #amala #dated #actor #before #she #fell #love #nagarjuna #here #what #rumours #says
                    
                                                            


































