---
title: "മക്കളെക്കാൾ അടുപ്പം കൊച്ചുമക്കളോടാണ് __മല്ലിക സുകുമാരൻ"
english_title: "Mallika Sukumaran is closer to her grandchildren than her children"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2259/mallika-sukumaran-is-closer-to-her-grandchildren-than-her-children"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/608d0da106c19_mallika sukumaran.jpg"
keywords: []
---

# മക്കളെക്കാൾ അടുപ്പം കൊച്ചുമക്കളോടാണ് __മല്ലിക സുകുമാരൻ

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത് സുകുമാരനും അടക്കം ഇന്ന് സിനിമ മേഖലയിൽ മുന്നിരയിലുള്ളവരാണ്.

## Article Content

മലയാളി പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത് സുകുമാരനും അടക്കം ഇന്ന് സിനിമ മേഖലയിൽ മുന്നിരയിലുള്ളവരാണ്.

മരുമക്കളായ സുപ്രിയ മേനോനും പൂർണിമ ഇന്ദ്രജിത്തും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ ആകർഷിച്ചവരാണ്.അടുത്തിടെ ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു

കൂടാതെ ഇന്ദ്രജിത്ത് തിരുവന്തപുരത്തെ വീട്ടില്‍ എത്തിയപ്പോഴുളള ചിത്രവും മല്ലികാ സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അതേസമയം മക്കള്‍ വലുതായപ്പോള്‍ കൊച്ചുമക്കളോടായി തനിക്ക് കൂടുതല്‍ അടുപ്പമെന്ന് ഒരു അഭിമുഖത്തില്‍ മല്ലികാ സുകുമാരന്‍ തുറന്നുപറഞ്ഞിരുന്നു. ജോലിത്തിരക്കുകളും ഉത്തരവാദിത്തങ്ങളും മക്കളെ ബിസി ആകുമ്പോള്‍ കൂടുതല്‍ അടുപ്പം തനിക്ക് കൊച്ചുമക്കളോടാണെന്ന് നടി പറയുന്നു.അവരുടെ കിലുക്കാംപ്പെട്ടി പോലെയുളള സംസാരമാണ് തന്‌റെ ഇപ്പോഴത്തെ എറ്റവും വലിയ സന്തോഷമെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2259/mallika-sukumaran-is-closer-to-her-grandchildren-than-her-children)