#aparnadas | 'എല്ലാവർക്കും നന്ദി'; വിവാഹത്തിനു പിന്നാലെ പുതിയ സന്തോഷം പങ്കുവെച്ച് അപർണ: ആശംസകൾ അറിയിച്ച് താരങ്ങൾ

#aparnadas | 'എല്ലാവർക്കും നന്ദി'; വിവാഹത്തിനു പിന്നാലെ പുതിയ സന്തോഷം പങ്കുവെച്ച് അപർണ: ആശംസകൾ അറിയിച്ച് താരങ്ങൾ
2024-08-05T13:36:00 | By Athira V

69ാമത് സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണത്തെ അവാർഡുകളെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തിരഞ്ഞെടുപ്പായിരുന്നു. മലയാളത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് മമ്മൂട്ടിയെ ആണ്.

മികച്ച നടി വിൻസി അലോഷ്യസുമാണ്. മലയാളത്തിലെ അവാർഡുകളിൽ മാത്രമല്ല മലയാളി തിളക്കം ഉള്ളത്. അന്യ ഭാഷകളിലും ഇത്തവണ മലയാളികൾ പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. അത്തരത്തിൽ മികച്ച നടിക്കുള്ള ക്രിറ്റിക്സ് അവാർഡ് തമിഴ് ചിത്രമായ 'ഡാഡ'യിലുടെ അപർണ ദാസ് നേടി. 

വളരെ ചുരുക്കം സിനിമകളിലാണ് അപർണ ദാസ് അഭിനയിച്ചത്. എന്നാൽ ചെയ്ത സിനിമകളിലെല്ലാം മികച്ച കഥാപാത്രങ്ങൾ അപർണക്കു ലഭിച്ചിട്ടുണ്ട്. ആദ്യ ചിത്രം മനോഹരത്തിനു ശേഷം പിന്നീട് വന്ന ഓഫർ വി‍ജയ്ക്കൊപ്പം ബീസ്റ്റിൽ ആയിരുന്നു.


ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അപർണക്ക് അത്യാവശ്യം അവസരങ്ങൾ തേടി വന്നു. രണ്ടാമത്തെ തമിഴ് ചിത്രമാണ് 'ഡാഡ'. ആ ചിത്രത്തിലെ പ്രകടനത്തിനാണ് അപർണക്ക് മികച്ച നടിക്കുള്ള ക്രിറ്റിക്സ് അവാർഡ് ലഭിച്ചത്. 

തന്റെ ആദ്യത്തെ ഫിലിം ഫെയർ അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അപർണ. ആ സന്തോഷം ഇൻസ്റ്റ​ഗ്രാമിലൂടെയും താരം പങ്കുവെച്ചിട്ടുണ്ട്. "സ്വപ്ന സാക്ഷാത്കാരം. മികച്ച നടിക്കുള്ള ക്രിറ്റിക്സ് പുരസ്കാരം ഡാഡ എന്ന ചിത്രത്തിലെ അഭിനയത്തിനു ലഭിച്ചു. ഡാഡ എന്ന ടീമിനോട് ഒരുപാട് നന്ദിയുണ്ട്. മാത്രമല്ല എനിക്ക് ഈ സിനിമയിലേക്ക് അവസരം നൽകിയ കവിനും ഒരുപാട് നന്ദി. എന്നെ സ്നേഹിക്കുന്നവർക്കും സപ്പോർട്ട് ചെയ്യുന്നവർക്കും ഒരുപാട് സ്നേഹം." 

ഇങ്ങനെയാണ് ഇൻസ്റ്റ​ഗ്രാമിലെ ഫോട്ടോക്ക് താഴെ അപർണ എഴുതിയ കുറിപ്പ്. അഭിനയ ജീവിതത്തിൽ വലിയൊരു നേട്ടം തന്നെയാണ് അപർണ നേടിയത്. നിരവധി താരങ്ങളും ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കൺ​ഗ്രാറ്റ്സ് എന്നാണ് അർജുൻ അശോകൻ കമന്റ് ചെയ്തിരിക്കുന്നത്. കൺ​ഗ്രാജുലേഷൻസ് അപ്പൂസേ എന്നാണ് നടി ശിവദ കുറിച്ചത്. അത്തരത്തിൽ വൃദ്ധി, നൈല ഉഷ, നൂറിൻ ഷെരീഫ് തുടങ്ങി നിരവധി താരങ്ങൾ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. 

അപർണ മാത്രമല്ല വേറെയും മലയാളി തിളക്കം ഇത്തവണ കോളിവുഡിൽ ഉണ്ടായിട്ടുണ്ട്. മികച്ച സഹനടൻ ഫഹദ് ഫാസിലും മികച്ച സഹനടി അഞ്ജലി നായരും ആണ്. അതുപോലെ മികച്ച നടിയായി തിരഞ്ഞെടുത്തത് നിമിഷ സജയനെ ആണ്. മലയാളികൾ ഇത്തവണ കോളിവുഡിൽ ഏറെ പ്രതീക്ഷകൾ ഉയർത്തി. അപർണക്കൊപ്പം ഫർഹാന എന്ന ചിത്രത്തിനു വേണ്ടി ഐശ്വര്യ രാജേഷിനും മികച്ച നടിക്കുള്ള ക്രിറ്റിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. 


അപർണയുടേയും ദീപക് പറമ്പോലിന്റേയും വിവാഹം ഈ കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു. ആരാധകരെ മുഴുവൻ ഞെട്ടിപ്പിച്ച ഒരു വിവാഹം തന്നെയായിരുന്നു ഇരുവരുടേയും വിവാ​ഹത്തിനു ശേഷവും താരം സിനിമയിൽ സജീവമായി തുടരുന്നുണ്ട്. ധ്യാൻ ശ്രീനിവാസനൊപ്പം സീക്രട്ട് എന്ന സിനിമ റിലീസ് ചെയ്തു.

ഇനി അർജുൻ അശോകനൊപ്പം അഭിനയിക്കുന്ന ആനന്ത് ശ്രീബാല എന്ന ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്. പ്രിയൻ ഓട്ടത്തിലാണ്, ആദികേശവ, സീക്രട്ട് ഹോം തുടങ്ങിയ ചിത്രങ്ങളിലും അപർണ അഭിനയിച്ചിട്ടുണ്ട്. 

Content Highlight: #aparnadas #won #best #actress #critics #award #dada #movie #south #film #fare #insta #post #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup