---
title: "തുറമുഖം -മെയ്ദിന പോസ്റ്റർ റിലീസായി"
english_title: "thuramukham-Mayday poster released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2257/thuramukham-mayday-poster-released"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/608d07a89d13f_thuramukham.jpg"
keywords: []
---

# തുറമുഖം -മെയ്ദിന പോസ്റ്റർ റിലീസായി

> **Lead Summary:** മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന്റെ മെയ്ദിന പോസ്റ്റർ റിലീസായി.

## Article Content

മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന്റെ മെയ്ദിന പോസ്റ്റർ റിലീസായി.

നിവിൻ പോളിക്കൊപ്പം നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോപൻ ചിദംബരമാണ് തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റർ- ബി അജിത്കുമാർ, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തിൽ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകർത്തുന്ന ചിത്രമാണ് 'തുറമുഖം'. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'.

### Related Links & Sources
- [Original Story Source](https://moviemax.in/news/2257/thuramukham-mayday-poster-released)