---
title: "#AkhilMarar | ‘മഹാരാജാവ് നീണാൾ വാഴട്ടെ’; കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാർ "
english_title: "#Longlive #great #king #AkhilMarar #reacts #Taking #case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/225458/longlive-great-king-akhilmarar-reacts-taking-case"
published_at: "2024-08-04T10:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af0a9e0dc7f_YT.jpg"
keywords: []
---

# #AkhilMarar | ‘മഹാരാജാവ് നീണാൾ വാഴട്ടെ’; കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാർ 

> **Lead Summary:** **മു**ഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിൻ്റെ പേരിൽ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ.

## Article Content

**മു**ഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിൻ്റെ പേരിൽ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ.

ഇൻഫോ‍പാ‍ർക്ക് പോലീസാണ് സംവിധായകനെതിരെ കേസെടുത്തത്. ‘അങ്ങനെ വീണ്ടും കേസ്...മഹാരാജാവ് നീണാൾ വാഴട്ടെ..‘, അഖിൽ മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പേരിലായിരുന്നു അഖിൽ മാരാ‍ർക്കെതിരെ നടപടി.

വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു അഖിൽ മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

താൻ അവർക്ക് വീടുകൾ വെച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഖിൽ മാരാരുടെ പോസ്റ്റിനെതിരെ കടുത്ത വിമർശനങ്ങളും നേരിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/225458/longlive-great-king-akhilmarar-reacts-taking-case)