---
title: "മരക്കാർ: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി."
english_title: "Marakkar: The release date of the Arabian Sea Lion has been changed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/2254/marakkar-the-release-date-of-the-arabian-sea-lion-has-been-changed"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/608cf4bbb75b3_marakkar.jpg"
keywords: []
---

# മരക്കാർ: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി.

> **Lead Summary:** മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 2021 ഓ​ഗസ്റ്റ് 12-ന് ചിത്രം ലോകവ്യാപകമായി പ്രദർശനത്തിനെത്തും. മെയ് 13നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങൾ മരക്കാർ നേടിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 21 ന് റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. അതിനിടെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസും അനിശ്ചിതത്വത്തിലാവുകയായിരുന്നു.

## Article Content

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 2021 ഓ​ഗസ്റ്റ് 12-ന് ചിത്രം ലോകവ്യാപകമായി പ്രദർശനത്തിനെത്തും. മെയ് 13നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങൾ മരക്കാർ നേടിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 21 ന് റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. അതിനിടെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസും അനിശ്ചിതത്വത്തിലാവുകയായിരുന്നു.

അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. മോഹൻലാലിന് പുറമേ പ്രണവ് മോഹൻലാൽ, അർജ്ജുൻ , പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2254/marakkar-the-release-date-of-the-arabian-sea-lion-has-been-changed)