---
title: "#Wayanadmudflow | വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി ജോജു ജോർജ് "
english_title: "#Wayanad #Tragedy #jojuGeorge #five #lakhrupees #relieffund"
publisher: "moviemax.in"
canonical_url: "https://moviemax.in/news/225317/wayanad-tragedy-jojugeorge-five-lakhrupees-relieffund"
published_at: "2024-08-03T17:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae167b5bc07_hhh.jpg"
keywords: []
---

# #Wayanadmudflow | വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി ജോജു ജോർജ് 

> **Lead Summary:** **വ**യനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി നടൻ ജോജു ജോർജ്, അഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

## Article Content

**വ**യനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി നടൻ ജോജു ജോർജ്, അഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയുടെ പേരിലാണ് തുക നൽകിയത്.

ജോജുവിന് പുറമെ മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, ആസിഫ് അലി തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.

മോഹൻലാൽ 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും അതിന് പുറമെ അദ്ദേഹവും ഭാഗമായുള്ള വിശ്വശാന്തി ഫൗണ്ടേഷനിൽ നിന്ന് പുനരധിവാസത്തിന് മൂന്ന് കോടി രൂപ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപയാണ് കൈമാറിയത്.

ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്‌. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷൻ്റെ ഭാഗമായാണ് തുക കൈമാറിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/225317/wayanad-tragedy-jojugeorge-five-lakhrupees-relieffund)