#mallikasukumaran | 'ഞാൻ ചെല്ലുമ്പോൾ സുപ്രിയയും പൂർണിമയും താലിമാല എടുത്തിടും അതിന് ഇന്ദ്രനും രാജുവും അവരെ കളിയാക്കും'; മല്ലിക!

#mallikasukumaran |  'ഞാൻ ചെല്ലുമ്പോൾ സുപ്രിയയും പൂർണിമയും താലിമാല എടുത്തിടും അതിന് ഇന്ദ്രനും രാജുവും അവരെ കളിയാക്കും'; മല്ലിക!
2024-08-03T10:06:00 | By Adithya N P

(moviemax.in)മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തുകയും അച്ഛനും അമ്മയ്ക്കും എത്തിപിടിക്കാൻ കഴിയാതെപോയ ഉയരങ്ങളിൽ എത്തുകയും ചെയ്ത രണ്ട് മക്കളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും.

മലയാളത്തിലെ യുവതലമുറയിലെ മികച്ച നടന്മാരുടെ ലിസ്റ്റെടുത്താൻ അതിൽ ഇന്ദ്രജിത്തുണ്ടാകും. പൃഥ്വിരാജ് ഇന്ന് നടൻ മാത്രമല്ല സംവിധായകനും നിർമാതാവും എല്ലാമാണ്.

രണ്ടുപേരും തിരക്കേറിയ താരങ്ങളാണ്. ഇരുവരുടെയും ഭാര്യമാരും ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവരും അഭിമുഖങ്ങളിലും വളരെ വിരളമായി മാത്രമെ പ്രത്യക്ഷപ്പെടാറുള്ളു.

എങ്കിലും ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വിശേഷങ്ങൾ കൃത്യമായി ആരാധകരിലേക്ക് എത്തും. അതിന് വഴിയാകുന്നതാകട്ടെ അമ്മ മല്ലിക സുകുമാരനും.

താരജാഡയില്ലാതെ സരസമായി സംസാരിക്കുന്ന കാര്യത്തിൽ അമ്മയാണ് മക്കളേക്കാൾ ഒരുപടി മുന്നിൽ. അതുകൊണ്ട് തന്നെ മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾക്ക് കാഴ്ചക്കാരുമുണ്ട്.

മക്കളുടെ വിശേഷങ്ങൾ മാത്രമല്ല മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥകൾ വരെ മല്ലികയുടെ അഭിമുഖങ്ങൾ വഴിയാണ് പ്രേക്ഷകരിലേക്ക് എത്താറുള്ളത്.

ഇപ്പോൾ മക്കളെക്കാൾ സിനിമയിൽ തിരക്ക് മല്ലിക സുകുമാരനാണ്. സിനിമയിലും സീരിയലിലുമെല്ലാമായി അറുപത്തിയൊമ്പതാം വയസിലും മല്ലിക നിറഞ്ഞ് നിൽക്കുകയാണ്.

ഇപ്പോഴിതാ മരുമക്കളായ സുപ്രിയയേയും പൂർണിമയേയും കുറിച്ച മല്ലിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് വീട്ടിൽ നടക്കാറുള്ള ചില രസകരമായ സംഭവങ്ങൾ മല്ലിക വെളിപ്പെടുത്തിയത്.

താലി ധരിച്ച് നടക്കാത്തവരാണ് സുപ്രിയയും പൂർണിമയുമെന്നും തന്നെ കാണുമ്പോൾ മാത്രമാണ് താലി ധരിക്കാറുള്ളതെന്നും മല്ലിക പറയുന്നു.

അതിന്റെ പേരിൽ ഇന്ദ്രജിത്തും പൃഥ്വിരാജും ഭാര്യമാരെ കളിയാക്കാറുണ്ടെന്നും മല്ലിക പറയുന്നു.ഇപ്പോഴത്തെ കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് താലിമാല വേണ്ടല്ലോ.

എത്ര പേർ ഇടുന്നുണ്ട് കൃത്യമായി താലിമാല..? ഞാൻ ചെല്ലുമ്പോൾ സുപ്രിയയും പൂർണിമയും താലിമാല എടുത്തിടും. അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ട് ഇവർ കഴുത്തിൽ എടുത്തിട്ടതാണെന്ന് ഇന്ദ്രനും രാജുവും അവരെ കളിയാക്കി പറയും.

ഞങ്ങളുടെ കാലത്ത് എല്ലാവരും താലിമാലയൊക്കെ ധരിച്ചാണ് നടക്കാറ്. ഇപ്പോൾ അങ്ങനെ അല്ലല്ലോ. ചുവപ്പ് സാരിയുടുത്താൽ ചുവപ്പ് കമ്മൽ, ചുവന്ന മാല, ചുവന്ന സ്ട്രാപ്പുള്ള വാച്ച് എന്നൊക്കെയായിപ്പോയല്ലോ.

ഇതിന് ഇപ്പോൾ ആരെയാണ് പറയേണ്ടത്. ആരെയും കുറ്റം പറയാൻ കഴിയില്ലെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. മക്കൾ രണ്ടുപേരും കൊച്ചിയിൽ സെറ്റിൽഡാണെങ്കിലും മല്ലിക ഇപ്പോഴും ഒറ്റയ്ക്കാണ് താമസം.

അതിലാണ് തനിക്ക് സന്തോഷമെന്നാണ് താരപത്നി പറയാറുള്ളത്. തിരക്കുകൾ കാരണം മിക്കവാറും മക്കൾ രണ്ടുപേരെയും മല്ലികയ്ക്ക് കാണാൻ പോലും കിട്ടാറില്ല.

എന്നാൽ ഇന്ദ്രജിത്തും പൃഥ്വിരാജും ഒരേ നഗരത്തിൽ താമസമാക്കിയവരായതിനാലും ഒരേ സിനിമയിൽ പ്രവർത്തിക്കുന്നത് കൊണ്ടും ഇടയ്ക്കിടെ അവർ കണ്ടുമുട്ടാറുണ്ട്.

പൃഥ്വിരാജിന്റെ ഒപ്പം ഒന്ന് രണ്ടു സിനിമകളിൽ ഉണ്ടായിരുന്ന വേളയിൽ മല്ലികയ്ക്ക് മകനൊപ്പം ചിലവിടാൻ കുറച്ച് കൂടുതൽ സമയം കിട്ടിയിരുന്നു.

മാത്രമല്ല മല്ലികയുടെ രണ്ടു മരുമക്കളും ജോലിയെടുക്കുന്നത് സിനിമാ മേഖലയിലാണ്. പൂർണിമ വിവാഹത്തിന് മുമ്പ് അഭിനേത്രിയായിരുന്നെങ്കിൽ മാധ്യമപ്രവർത്തകയായ സുപ്രിയാ മേനോൻ ചലച്ചിത്ര നിർമാതാവിലേക്ക് മാറുകയായിരുന്നു.

പൂർണിമ പ്രാണാ ബൊട്ടീക്കും മറ്റുമായി തിരക്കിലാണ് ഇപ്പോൾ. ഇടയ്ക്ക് സമയം കിട്ടുമ്പോൾ നല്ല സിനിമകൾ തെരഞ്ഞെടുത്ത് അഭിനയിക്കാറുമുണ്ട്.

പൃഥ്വിരാജിപ്പോൾ എമ്പുരാന്റെ ഷൂട്ടിനായി ​ഗുജറാത്തിലാണുള്ളത്. ഇന്ദ്രജിത്തും എമ്പുരാനിൽ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്.മലയാള സിനിമാ ലോകവും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ.

ലൂസിഫറിനെക്കാൾ മുകളിലായിരിക്കും എമ്പുരാനെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്നും താൻ എഴുതിയതിൽ വിശ്വാസമുണ്ടെന്നും അത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമാണ് എമ്പുരാന്റെ തിരക്കഥാകൃത്ത് മുരളി ​ഗോപി അടുത്തിടെ പ്രതീക്ഷകൾ പങ്കിട്ട് പറഞ്ഞത്.

Content Highlight: #mallikasukumaran #says #her #daughters #laws #are #not #always #wearing #thali

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup