---
title: "#navyanair |  അഞ്ച് രൂപ കൊടുത്താൽ പത്ത് പേരെ അറിയിക്കണോ? വിമർശകയ്ക്ക് ചുട്ട  മറുപടിയുമായി നവ്യ"
english_title: "#navyanair #react #criticism #comment #wayanad #landslide #kerala #chief #minister #relief #fund"
publisher: "moviemax.in"
canonical_url: "https://moviemax.in/news/225084/navyanair-react-criticism-comment-wayanad-landslide-kerala-chief-minister-relief-fund"
published_at: "2024-08-02T19:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ace703175d1_navya.jpg"
keywords: []
---

# #navyanair |  അഞ്ച് രൂപ കൊടുത്താൽ പത്ത് പേരെ അറിയിക്കണോ? വിമർശകയ്ക്ക് ചുട്ട  മറുപടിയുമായി നവ്യ

> **Lead Summary:** ** ** വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭവനകൾ നൽകി കൊണ്ടിരിക്കുന്നത്.

## Article Content

** ** വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭവനകൾ നൽകി കൊണ്ടിരിക്കുന്നത്.

ഒട്ടനവധി സിനിമ താരങ്ങളും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു വരികയാണ്. ഈ അവസരത്തിൽ നടി നവ്യാ നയരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി ഇക്കാര്യം താരം അറിയിക്കുകയും ചെയ്തു.

> നവ്യയുടെ അച്ഛനും അമ്മയും മകനും ചേർന്നാണ് അധികൃതർക്ക് സംഭാവന കൈമാറിയത്. "ഞാൻ കുമിളിയിൽ ഷൂട്ടിലാണ് , എന്റെ അസാന്നിധ്യത്തിൽ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങൾക്കായി പ്രാർത്ഥനയോടെ..

> ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാർക്ക് , ഇതുവരെ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്..", എന്നാണ് നവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു ലക്ഷം രൂപ ആയിരുന്നു നടി നല്‍കിയത്.

നടിയുടെ പോസ്റ്റിന് പിന്നാലെ പിന്തുണച്ച് നിരവധി പേരാണ് രം​ഗത്ത് എത്തിയത്. എന്നാൽ പ്രതികൂലിച്ചും ഏതാനും ചിലർ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു.

ഇതിന് നവ്യ മറുപടിയും കൊടുത്തിട്ടുണ്ട്. 'അഞ്ച് രൂപ കൊടുത്താൽ അത് പത്ത് പേരെ അറിയിക്കണമോ ?', എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട നവ്യ, 'എല്ലാത്തിലും നെ​ഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ..

നിങ്ങൾ ഫോട്ടോ ഇടാതെ ഇരുന്നാൽ പോരെ.. അതാണ് ശരി എന്ന് തോന്നുന്നെങ്കിൽ', എന്നാണ് മറുപടി നൽകിയത്. അതെന്തായാലും നന്നായി എന്നാണ് മറുപടിക്ക് വരുന്ന ആരാധക കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/225084/navyanair-react-criticism-comment-wayanad-landslide-kerala-chief-minister-relief-fund)