#harisreeashokan | വീട്ടിൽ വിരിച്ച ടൈൽസ് നിറം മങ്ങി പൊളിഞ്ഞു, വെള്ളവും മണ്ണും വന്നു; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം

#harisreeashokan | വീട്ടിൽ വിരിച്ച ടൈൽസ് നിറം മങ്ങി പൊളിഞ്ഞു, വെള്ളവും മണ്ണും വന്നു; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം
Aug 2, 2024 12:24 PM | By Susmitha Surendran

( moviemax.in)  നടൻ ഹരിശ്രീ അശോകന്റെ പഞ്ചാബി ഹൗസ് എന്ന വീടിന്‍റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതര പിഴവിന് 17,83,641 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കോടതി.

വീടിന്‍റെ ആവശ്യത്തിനായി എതിർകക്ഷികളായ എറണാകുളത്തെ പി.കെ. ടൈൽസ് സെന്‍റർ, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്നും ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു.

എൻ.എസ് മാർബിൾ വർക്സിന്‍റെ ഉടമ കെ.എ. പയസിന്‍റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്. പണി പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുകയും ചെയ്തു.

പലവട്ടം എതിർ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.ഉല്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും, ഉല്പന്നത്തിന്‍റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്‍റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നതുമടക്കമുള്ള നിലപാടുകളാണ് എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ചത്.

ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു. ഇൻവോയ്‌സും വാറന്‍റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവൃത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി.

ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബന്ധിതനാക്കിയ എതിർ കക്ഷികളുടെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപെട്ടു.

ഉപഭോക്താവിനെ അനാവശ്യമായി വലയ്ക്കുന്ന അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ഗുരുതരമായ ന്യൂനതയുടെയും ഉത്തമ ദൃഷ്ടാന്തമാണ് ഈ പരാതിയിൽനിന്ന് വെളിവാക്കപ്പെടുന്നതെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

പരാതിക്കാരനുണ്ടായ നഷ്ടങ്ങൾക്ക് രണ്ടാം എതിർകക്ഷി 16,58,641 രൂപ നൽകണം. കൂടാതെ, നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകുവാനും കോടതി നിർദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. ടി.ജെ. ലക്ഷ്മണ അയ്യർ ഹാജരായി.

#17lakh #compensation #harisreeashokan #floor #tiles #damge

Next TV

Related Stories
#parvathythiruvothu | 'ഞാൻ പച്ച കുത്തി, എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്'; പക്ഷെ അമ്മയാകാൻ ഉറപ്പില്ലാത്തതിന് കാരണം -പാർവതി

Nov 28, 2024 02:01 PM

#parvathythiruvothu | 'ഞാൻ പച്ച കുത്തി, എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്'; പക്ഷെ അമ്മയാകാൻ ഉറപ്പില്ലാത്തതിന് കാരണം -പാർവതി

അമ്മയാകണമെങ്കിൽ ദത്തെടുക്കേണ്ടി വരുമെന്ന് തോന്നി. കുഞ്ഞിന്റെ പേര് എനിക്ക്...

Read More >>
#Turkishtharkkam | സണ്ണി വെയ്ൻ, ലുക്ക്മാൻ പുതുചിത്രം തിയറ്ററിൽ നിന്നു പിൻവലിച്ചു; പ്രഖ്യാപനവുമായി നിർമാതാക്കൾ

Nov 27, 2024 08:46 PM

#Turkishtharkkam | സണ്ണി വെയ്ൻ, ലുക്ക്മാൻ പുതുചിത്രം തിയറ്ററിൽ നിന്നു പിൻവലിച്ചു; പ്രഖ്യാപനവുമായി നിർമാതാക്കൾ

സണ്ണി വെയ്ൻ, ലുക്ക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ഈ ചിത്രമാണ് തിയറ്ററിൽ നിന്നു പിൻവലിച്ചതായി സിനിമ നിർമാതാക്കളായ ബിഗ്...

Read More >>
#Avarachan&Sons | ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം

Nov 27, 2024 03:55 PM

#Avarachan&Sons | ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം "അവറാച്ചൻ & സൺസ്" ആരംഭിച്ചു

ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ്‌ അണിയറപ്രവർത്തകർ...

Read More >>
#mammootty |  'അതെ...വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു'; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

Nov 27, 2024 02:38 PM

#mammootty | 'അതെ...വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു'; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

വല്ല്യേട്ടന്‍ സിനിമ റിലീസായപ്പോള്‍ ഒരുപാട് പേര്‍ തീയേറ്ററിലും ടിവിയിലുമൊക്കെ...

Read More >>
#Dabzee |  'എനിക്ക് യാതൊരു വിരോധവുമില്ല,ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല'; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡാബ്സി

Nov 27, 2024 12:05 PM

#Dabzee | 'എനിക്ക് യാതൊരു വിരോധവുമില്ല,ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല'; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡാബ്സി

മാർക്കോയിലെ ബ്ലഡ് എന്ന ഗാനം ഡാബ്സിയുടെ ശബ്ദവുമായി ചേരുന്നില്ലെന്ന് ആരാധകർ...

Read More >>
Top Stories










GCC News