വീണ്ടും സാമന്തയുടെ ഐറ്റം നമ്പര്‍; വിജയ് ദേവരകൊണ്ട ചിത്രത്തില്‍ ചുവടു വെയ്ക്കാന്‍ താരം

വീണ്ടും സാമന്തയുടെ ഐറ്റം നമ്പര്‍; വിജയ് ദേവരകൊണ്ട ചിത്രത്തില്‍ ചുവടു വെയ്ക്കാന്‍ താരം
Jan 24, 2022 09:11 PM | By Adithya O P

സാമന്തയുടെ കരിയറിലെ ആദ്യം ഐറ്റം നമ്പര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ‘പുഷ്പ’യില്‍ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു സാമന്ത ചുവടു വച്ച ‘ഊ അണ്ടവാ’ എന്ന ഗാനം. വിവാഹ മോചനത്തിന് പിന്നാലെ താരം ഐറ്റം സോംഗില്‍ പ്രത്യക്ഷപ്പെട്ടത് പലവിധ ചര്‍ച്ചകള്‍ക്കും വഴി തെളിച്ചിരുന്നു.


അഞ്ചു കോടിയാണ് ഈ ഒരു ഗാനത്തിനായി സാമന്ത വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാനം തരംഗമായതിന് വീണ്ടും മറ്റൊരു ഐറ്റം നമ്പറില്‍ സാമന്ത എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ദേവരകൊണ്ട നായകനാകുന്ന ലൈഗര്‍ എന്ന ചിത്രത്തിലും സാമന്തയുടെ ഐറ്റം നമ്പര്‍ ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.


എന്നാല്‍ ചിത്രത്തില്‍ സാമന്ത ഡാന്‍സ് ചെയ്യും എന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗറില്‍ ബോളിവുഡ് താരം അനന്യ പാണ്ഡെ ആണ് നായികയായി എത്തുന്നത്.സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കുന്ന ചിത്രമാണ് ലൈഗര്‍. യുഎസിലും മറ്റുമായി ചിത്രീകരണം നടത്തുന്ന ബോക്സിംഗ് താരത്തിന്റെ കഥയാണ് പറയുക.


അതേസമയം, ശാകുന്തളം, കാതുവക്കുല രണ്ടു കാതല്‍ എന്നീ സിനിമകളാണ് സാമന്തയുടേതായി വരാനിരിക്കുന്നത്. ഒപ്പം യശോദ എന്ന സിനിമ കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


‘അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ്’ എന്ന ഹോളിവുഡ് ചിത്രത്തില്‍ ബൈസെക്ഷ്വല്‍ കഥാപാത്രമായും സാമന്ത എത്തും. കഴിഞ്ഞ ഒക്ടോബര്‍ 2ന് ആയിരുന്നു താനും നാഗചൈതന്യയും വേര്‍പിരിയുന്നതായി സാമന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Samantha's item number again; Vijay Devarakonda to star in the film

Next TV

Related Stories
പ്രകാശ് രാജും വിജയും വീണ്ടും ഒന്നിക്കുന്നു

May 23, 2022 04:34 PM

പ്രകാശ് രാജും വിജയും വീണ്ടും ഒന്നിക്കുന്നു

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ദളപതി 66ലൂടെ പ്രകാശ് രാജും വിജയിയും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്....

Read More >>
'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം

May 22, 2022 10:23 PM

'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം

'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം...

Read More >>
മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്

May 21, 2022 11:11 PM

മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്

മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍...

Read More >>
പിതൃത്വ അവകാശ കേസ്: 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ  ധനുഷ്

May 21, 2022 07:44 PM

പിതൃത്വ അവകാശ കേസ്: 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷ്

തന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികളായ ദമ്പതികളോട് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ച് നടന്‍...

Read More >>
 വീണ്ടും വിക്രം എത്തുന്നു; കോബ്ര റിലീസ് തീയതി പ്രഖ്യാപിച്ചു

May 20, 2022 09:09 PM

വീണ്ടും വിക്രം എത്തുന്നു; കോബ്ര റിലീസ് തീയതി പ്രഖ്യാപിച്ചു

വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന...

Read More >>
ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി സർജറിയ്ക്ക് വിധേയയായി നടി

May 20, 2022 08:51 PM

ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി സർജറിയ്ക്ക് വിധേയയായി നടി

ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി സർജറിയ്ക്ക് വിധേയയായി...

Read More >>
Top Stories