---
title: "“മദ്യപിക്കാതെയായിരുന്നു ആ പ്രകടനമെന്നതിലുണ്ട് സനൂപിന്റെ മികവ്”- സനൂപിന്റെ ഡാൻസിനെ കുറിച്ച് മഞ്ജു വാര്യർ"
english_title: "Manju  Warrier talks about Sanoop's dance "
publisher: "moviemax.in"
canonical_url: "https://moviemax.in/news/2248/manju-warrier-talks-about-sanoops-dance"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/608b9a0eaa887_manju.jpg"
keywords: []
---

# “മദ്യപിക്കാതെയായിരുന്നു ആ പ്രകടനമെന്നതിലുണ്ട് സനൂപിന്റെ മികവ്”- സനൂപിന്റെ ഡാൻസിനെ കുറിച്ച് മഞ്ജു വാര്യർ

> **Lead Summary:** തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീനിന്റെയും ജാനകിയുടെയും റാസ്പുടിൻ ഡാൻസ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ ഒന്നാണ്. നവീനെയും ജാനകിയേയും അനുകരിച്ച് ചുവടുവെച്ച സനൂപ് കുമാറും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഒരു മുഴുകുടിയന്റെ ശരീരഭാഷയിൽ ചുവടുവെച്ചാണ് സനൂപ് ഏവരെയും അമ്പരപ്പിച്ചത്.

## Article Content

തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീനിന്റെയും ജാനകിയുടെയും റാസ്പുടിൻ ഡാൻസ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ ഒന്നാണ്. നവീനെയും ജാനകിയേയും അനുകരിച്ച് ചുവടുവെച്ച സനൂപ് കുമാറും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഒരു മുഴുകുടിയന്റെ ശരീരഭാഷയിൽ ചുവടുവെച്ചാണ് സനൂപ് ഏവരെയും അമ്പരപ്പിച്ചത്.

> ഇപ്പോഴിതാ, സനൂപിന് അഭിനന്ദനവുമായി എത്തുകയാണ് മഞ്ജു വാര്യർ. “കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല ആത്മപ്രകാശനത്തിന്റെ ഉപാധിയായാണ് സനൂപ് കുമാറിന്റെ ഡാൻസിനെ കാണേണ്ടത്.” മഞ്ജു വാര്യർ പറയുന്നു. മദ്യപിക്കാതെയായിരുന്നു സനൂപിന്റെ പ്രകടനമെന്നതിലുണ്ട് അയാളുടെ മികവെന്നും മഞ്ജു കൂട്ടിച്ചേർത്തു. ലോക നൃത്തദിനത്തോട് അനുബന്ധിച്ച്  നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

> സനൂപിനൊപ്പം ജാനകിയേയും നവീനെയും അഭിനന്ദിക്കാനും മഞ്ജു മറന്നില്ല. “ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണെന്നും അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം കൈയടിച്ചു,” എന്നും മഞ്ജു പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2248/manju-warrier-talks-about-sanoops-dance)