---
title: "വാത്തി കമിംഗിന് ചുവട് വച്ച് മോഹന്‍ലാല്‍;വീഡിയോ വൈറല്‍ "
english_title: "Mohanlal steps on Vathi Cumming; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2246/mohanlal-steps-on-vathi-cumming-video-goes-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6087b50a2c809_mohanlal.jpg"
keywords: []
---

# വാത്തി കമിംഗിന് ചുവട് വച്ച് മോഹന്‍ലാല്‍;വീഡിയോ വൈറല്‍ 

> **Lead Summary:** ഈയിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മാസ്റ്ററിലെ 'വാത്തി കമിംഗ്' എന്ന ഗാനരംഗത്തിന് ചുവട് വയ്ക്കാത്തവര്‍. വാത്തി കമിംഗിന്‍റെ പല വേര്‍ഷനുകളും സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ കണ്ടിട്ടുണ്ട്. സിനിമാതാരങ്ങളും കുട്ടികളുമെല്ലാം ഈ ഹിറ്റ് ഗാനത്തിനൊപ്പം തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇപ്പോള്‍ പല സൂപ്പര്‍ഹിറ്റ് പാട്ടുകളിലെ നൃത്തരംഗങ്ങളിലൂടെ അതിശയിപ്പിച്ചിട്ടുള്ള മോഹന്‍ലാലാണ് ഈയിടെ പാട്ടിനൊപ്പം ചുവട് വച്ചിരിക്കുന്നത്.

## Article Content

ഈയിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മാസ്റ്ററിലെ 'വാത്തി കമിംഗ്' എന്ന ഗാനരംഗത്തിന് ചുവട് വയ്ക്കാത്തവര്‍. വാത്തി കമിംഗിന്‍റെ പല വേര്‍ഷനുകളും സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ കണ്ടിട്ടുണ്ട്. സിനിമാതാരങ്ങളും കുട്ടികളുമെല്ലാം ഈ ഹിറ്റ് ഗാനത്തിനൊപ്പം തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇപ്പോള്‍ പല സൂപ്പര്‍ഹിറ്റ് പാട്ടുകളിലെ നൃത്തരംഗങ്ങളിലൂടെ അതിശയിപ്പിച്ചിട്ടുള്ള മോഹന്‍ലാലാണ് ഈയിടെ പാട്ടിനൊപ്പം ചുവട് വച്ചിരിക്കുന്നത്.

ലാല്‍ ഒറിജിനലായി ചുവട് വയ്ക്കുന്നതുമല്ല കേട്ടോ. മോഹന്‍ലാലിന്‍റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ നരസിംഹത്തിലെ ധാങ്കണക്കം ധില്ലം ധില്ലം എന്ന പാട്ടിന്‍റെ ഗാനരംഗത്തില്‍ വാത്തി കമിംഗ് റീമിക്സ് ചെയ്തിരിക്കുകയാണ്. ജിസ് റീമിക്സ് എന്ന യു ട്യൂബ് ചാനലാണ് പാട്ട് റീമിക്സ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2246/mohanlal-steps-on-vathi-cumming-video-goes-viral)