---
title: "#Wayanadmudflow | 'ഈ കാഴ്ച്ച ഹൃദയം തകർക്കുന്നു'; വയനാടിനൊപ്പമെന്ന് കിലി പോൾ "
english_title: "#sight #breaks #heart #KiliPaul #Wayanad"
publisher: "moviemax.in"
canonical_url: "https://moviemax.in/news/224465/sight-breaks-heart-kilipaul-wayanad"
published_at: "2024-07-31T17:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa2b24bc060_yyy.jpg"
keywords: []
---

# #Wayanadmudflow | 'ഈ കാഴ്ച്ച ഹൃദയം തകർക്കുന്നു'; വയനാടിനൊപ്പമെന്ന് കിലി പോൾ 

> **Lead Summary:** **വ**യനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരെ അനുശോചിച്ച് പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കിലി പോൾ.

## Article Content

**വ**യനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരെ അനുശോചിച്ച് പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കിലി പോൾ.

വയനാട്ടിലെ കാഴ്ച്ച ഹൃദയം തകർക്കുന്നതാണെന്നും പ്രിയപ്പെട്ട കേരളത്തോടൊപ്പം താനും നിൽക്കുന്നുവെന്നും കിലി പോൾ കുറിച്ച്.

'പ്രേ ഫോർ വയനാട്' എന്ന ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് കിലി പോൾ കുറിച്ചത്. 'ഇത് എന്നെ ഞെട്ടിക്കുകയും ഹൃദയം തകർക്കുകയും ചെയ്യുന്നു.

എല്ലാവരെയും ദൈവം രക്ഷിക്കട്ടെ, ഞാൻ എൻ്റെ പ്രിയപ്പെട്ട കേരളത്തിനോടൊപ്പം നിൽക്കുന്നു.

കൂടാതെ വയനാട്ടിൽ നമ്മേ വിട്ടുപിരിഞ്ഞ എല്ലാവർക്കും ആദരാഞ്ജലികൾ. വായനാടിനൊപ്പം'. കിലിയുടെ പോസ്റ്റിന് നിരവധി മലയാളികൾ നന്ദി അറിയിച്ചുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/224465/sight-breaks-heart-kilipaul-wayanad)